scorecardresearch

Latest News

കൊല്ലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കിയതെന്ന് സംശയം

ഇന്നലത്തെ പത്രം വൈകുന്നേരവും വീടിനു മുന്നിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിളിച്ചു നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്

Husband and wife found dead, murder, suicide, Munroe island, Kollam, kerala news, ie malayalam

കൊല്ലം: മൺട്രോതുരുത്തിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മൺട്രോതുരുത്ത് പരമ്പ് നെന്മേനി സ്വദേശി പുരുഷോത്തമൻ (75), ഭാര്യ വിലാസിനി (65) എന്നിവരാണ് മരിച്ചത്. ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയെന്നാണ് സംശയം.

തിങ്കളാഴ്ച വൈകീട്ടാണ് സംഭവം നടന്നതെന്നാണ് സൂചന. ഇന്നലത്തെ പത്രം വൈകുന്നേരവും വീടിനു മുന്നിൽ കിടക്കുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ പൊലീസിനെ വിളിച്ചു നടത്തിയ പരിശോധനയിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ രണ്ടുപേരും മാത്രമാണ് വീട്ടിൽ താമസിച്ചിരുന്നത്.

മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലായിരുന്നു പുരുഷോത്തമന്റെ മൃതദേഹം. രക്തത്തിൽ കുളിച്ച നിലയിലായിരുന്നു വിലാസിനിയെ കണ്ടെത്തിയത്. സ്വയം മരിക്കുകയാണെന്നും സ്വത്ത് ആർക്കൊക്കെ നൽകണമെന്നുമെല്ലാം വീടിന്റെ ചുവരിൽ എഴുതിയിരുന്നു. പുരുഷോത്തമൻ എഴുതിയ ആത്മഹത്യ കുറിപ്പാണ് ഇതെന്നാണ് പൊലീസ് നിഗമനം.

മന്ത്രവാദവും മറ്റും ചെയ്തിരുന്നയാളാണ് പുരുഷോത്തമനെന്നാണ് പൊലീസ് പറയുന്നത്. ഇയാൾ മാനസികരോഗത്തിന് ചികിത്സ തേടിയിരുന്നെന്നും പൊലീസ് പറയുന്നു.

Also Read: ധീരജ് വധക്കേസ്: ഒരാൾ കൂടി അറസ്റ്റിൽ, പിടിയിലായത് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി

  • മാനസികാരോഗ്യത്തിനായി പ്രതിജ്ഞാബദ്ധരായ നിരവധി എൻ‌ജി‌ഒകൾ രാജ്യത്തുടനീളമുണ്ട്. ആത്മഹത്യ എന്ന അവസ്ഥയുമായി മുഖാമുഖം നില്‍ക്കുന്നവര്‍ക്ക് ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സഹായകരമാകുന്ന കൗൺസിലിങ് സേവനങ്ങളും ആത്മഹത്യ അതിജീവന ഹെൽപ്‌ലൈനുകളും നടത്തുന്നുണ്ട്. താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും നമ്പറിൽ ബന്ധപ്പെടാവുന്നതാണ്:

Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Husband and wife found dead at home in munroe island kollam