മോഷണം ആരോപിച്ച് യുവാവിനെയും മകളെയും പൊലീസ് അപമാനിച്ച സംഭവം: മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി

പരസ്യവിചാരണയ്ക്ക് ഇരയായ ജി. ജയചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി

Attingal Pink Police harassment incident, scheduled castes and scheduled tribes commission seeks report, Human Rights Commission seeks report from DGP, Pink police Attingal, Pink police Attingal incident IG Harshita Attaluri, alleged mobile phone theft, Harassing for theft in Attingalharassing for mobile phone theft in Attingal, IG Harshita Attaluri pink police officer Rajitha, Police, Attingal Police, Pink Police, ആറ്റിങ്ങൽ പൊലീസ്, ആറ്റിങ്ങൽ, പൊലീസ്, പിങ്ക് പൊലീസ്, സ്ഥലം മാറ്റം, വനിതാ പൊലീസ്, Insult, Father and Daughter, അച്ഛനും മകളും, malayalam news, kerala news, IE Malayalam

തിരുവനന്തപുരം: മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്നാരോപിച്ച് ആറ്റിങ്ങലില്‍ യുവാവിനെയും മകളെയും പിങ്ക് പൊലീസ് ഉദ്യോഗസ്ഥ പരസ്യവിചാരണ ചെയ്ത സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ പൊലീസ് മേധാവി അനിൽകാന്തില്‍നിന്നു റിപ്പോര്‍ട്ട് തേടി. നാലാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് നിര്‍ദേശിച്ചു.

പരസ്യവിചാരണയ്ക്ക് ഇരയായ തോന്നയ്ക്കൽ സ്വദേശിയ ജി. ജയചന്ദ്രന്‍ സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പിങ്ക് പൊലീസ് പട്രോള്‍ സംഘത്തിലെ സിവില്‍ പൊലീസ് ഓഫിസര്‍ രജിതുടെ പ്രവൃത്തി പട്ടികജാതി-വര്‍ഗ അതിക്രമം തടയല്‍ നിയമത്തിന്റെ പരിധിയില്‍ വരുന്ന കുറ്റകൃത്യമായതിനാല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് വകുപ്പുതല നടപടികള്‍ സ്വീകരിക്കണമെന്ന ആവശ്യപ്പെട്ടാണ് ജയചന്ദ്രന്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

എട്ടുവയസുള്ള മകളെയും തന്നെയും പൊലീസ് ഉദ്യോഗസ്ഥ പൊതുസ്ഥലത്ത് പരസ്യമായി മോഷ്ടാക്കളാക്കി മുദ്രകുത്തി അപമാനിച്ചതായി പരാതിയില്‍ പറയുന്നു. മകളെ കേസില്‍ ഉള്‍പ്പെടുത്തുമെന്നും പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോകുമെന്നും ഭീഷണിപ്പെടുത്തി.

താനും മകളും പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുന്നവരാണെന്ന് നിറത്തിലും രൂപത്തിലും ബോധ്യപ്പെട്ടതു കൊണ്ടാണ് എതിര്‍കക്ഷി തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്ന് പരാതിയില്‍ പറയുന്നു. എതിര്‍കക്ഷിയില്‍നിന്ന് ഉചിതമായ നഷ്ടപരിഹാരം ഈടാക്കി നല്‍കണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.

സംഭവം അന്വേഷിക്കാൻ ദക്ഷിണമേഖലാ ഐ ജി ഹര്‍ഷിത അത്തല്ലൂരിയെ പൊലീസ് മേധാവി ചുമതലപ്പെടുത്തിയിരുന്നു.

Also Read: ആറ്റിങ്ങലിൽ മോഷണം ആരോപിച്ച് യുവാവിനെയും മകളെയും പൊലീസ് അപമാനിച്ച സംഭവം ഐ ജി അന്വേഷിക്കും

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജയചന്ദ്രനെയും മൂന്നാം ക്ലാസ് വിദ്യാര്‍ഥിയായ മകളെയും രജിത പരസ്യമായി വിചാരണ ചെയ്തത്. ഐസ്ആര്‍എഒയിലേക്കു കൂറ്റന്‍ ചേംബറുകളുമായി പോകുകയായിരുന്ന വാഹനങ്ങള്‍ കാണാന്‍ ആറ്റിങ്ങലിലെത്തിയതായിരുന്നു ജയചന്ദ്രനും മകളും.

പിങ്ക് പൊലീസ് വാഹനത്തില്‍നിന്ന് തന്റെ മൊബൈല്‍ ഫോണ്‍ ജയചന്ദ്രന്‍ മോഷ്ടിച്ചുവെന്നും തിരിച്ചുതരണമെന്നുമാണ് രജിത ആദ്യം പറഞ്ഞത്. താന്‍ എടുത്തിട്ടില്ലെന്നും ദേഹം പരിശോധിച്ചോളാനും ജയചന്ദ്രന്‍ പറഞ്ഞതോടെ ഫോണ്‍ മകള്‍ക്കു കൈമാറിയെന്നും കുട്ടി അത് കുറ്റിക്കാട്ടിലേക്ക് എറിയുന്നതു താന്‍ കണ്ടുവെന്നുമായി രജിതയുടെ ആരോപണം. എന്നാൽ പിന്നീട് മറ്റൊരു പൊലീസ് ഉദ്യോഗസ്ഥ പിങ്ക് പട്രോൾ കാറിന്റെ പുറകിലെ സീറ്റില്‍ വച്ചിരുന്ന രജിതയുടെ ബാഗില്‍നിന്നു ഫോണ്‍ കണ്ടെത്തിയിരുന്നു. എന്നിട്ടും ജയചന്ദ്രനോടും മകളോടും രജിത മാപ്പ് പറയാതിരുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.

സംഭവം വിവാദമായതോടെ രജിതയെ പിങ്ക് പൊലീസ് പട്രോളില്‍നിന്നു മാറ്റി. കൊല്ലം സിറ്റിയിലേക്കാണ് സ്ഥലം മാറ്റിയത്. പൊലീസ് ഉദ്യോഗസ്ഥ 15 ദിവസത്തെ നല്ലനടപ്പ് പരിശീലനം പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശിച്ചതായും പൊലീസ് അറിയിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Human rights commission seeks report from police chief attingal pink police harassment incident

Next Story
ഏഴ് ജില്ലകളില്‍ പ്ലസ് വണ്ണിന് 20 ശതമാനം അധിക സീറ്റുകള്‍ അനുവദിക്കുംplus one allotment 2020, hscap plus one allotment, hscap plus one allotment 2020, hscap plus one allotment result, hscap plus one allotment list, hscap plus one allotment list 2020, hscap.kerala.gov.in, kerala plus one allotment result 2020, kerala plus one allotment list 2020, plus 1 allotment, plus 1 allotment result, education news
The moderation of comments is automated and not cleared manually by malayalam.indianexpress.com