scorecardresearch
Latest News

മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെൻഷൻ

മുസ്‌ലിം ലീഗ് ബേപ്പൂർ മണ്ഡലം വെെസ് പ്രസിഡന്റ് കെ.എം.ബഷീറിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്

മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെൻഷൻ

മലപ്പുറം: എൽഡിഎഫിന്റെ മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെൻഷൻ. മുസ്‌ലിം ലീഗ് ബേപ്പൂർ മണ്ഡലം വെെസ് പ്രസിഡന്റ് കെ.എം.ബഷീറിനെയാണ് പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തത്.

ഭരണഘടന നഷ്‌ടപ്പെടുത്തുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നീങ്ങുമ്പോള്‍ അതിനെതിരായ പ്രതിഷേധത്തില്‍ ഒരു പൗരനെന്ന നിലയിലാണ് മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്തതെന്ന്  ബഷീർ വിശദീകരിച്ചിരുന്നു.

എൽഡിഎഫിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തതിന്റെ പേരില്‍ ലീഗ് പ്രവർത്തകർക്കെതിരെ നടപടി ആവശ്യമില്ലെന്ന് എം.കെ.മുനീര്‍ എംഎൽഎ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരിപാടിയില്‍ പങ്കെടുക്കരുതെന്ന് പ്രവര്‍ത്തകര്‍ക്ക് പാര്‍ട്ടി നിര്‍ദേശം നല്‍കിയിട്ടില്ലെന്നും മുനീർ പറഞ്ഞു.

മനുഷ്യശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത സംഭവം വിവാദമാക്കേണ്ടതില്ലെന്നായിരുന്നു പി.കെ.കുഞ്ഞാലിക്കുട്ടി എംപിയുടെ പ്രതികരണം. പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധമെന്ന നിലയിലാണ് ആളുകൾ പങ്കെടുക്കുന്നത്. യുഡിഎഫിന്റെ കോഴിക്കോട് നടത്തിയ സമ്മേളനത്തിലും എല്ലാ പാർട്ടിക്കാരും പങ്കെടുത്തിരുന്നെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Read Also: കൊറോണ വെെറസ്: ചെെനയിൽ മരണസംഖ്യ ഉയരുന്നു

എൽഡിഎഫിന്റെ മനുഷ്യശൃംഖലയില്‍ പങ്കെടുത്തവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെ.പി.എ.മജീദ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മുനീറിന്റെയും കുഞ്ഞാലിക്കുട്ടിയുടെയും വിശദീകരണം. മനുഷ്യ മഹാ ശൃംഖലയില്‍ ലീഗ് പ്രാദേശിക നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തോ എന്ന് പാര്‍ട്ടി അന്വേഷണം നടത്തുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ കെ.പി.എ.മജീദ് പ്രതികരിച്ചിരുന്നു. ഇതേക്കുറിച്ച് ഇപ്പോള്‍ അറിയില്ല. പ്രാദേശി നേതാക്കളോ പ്രവര്‍ത്തകരോ പങ്കെടുത്തിട്ടുണ്ടെങ്കില്‍ നടപടി എടുക്കുമെന്നും മജീദ് തിരുവനന്തപുരത്ത് പറഞ്ഞു.

Read Also: മനുഷ്യ മഹാ ശൃംഖലയിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാവിന് സസ്‌പെൻഷൻ

ഇന്നലെ നടന്ന മനുഷ്യ മഹാ ശൃംഖലയിൽ ലക്ഷകണക്കിനു ആളുകളാണ് പങ്കെടുത്തത്. ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാവുകയായിരുന്നു മനുഷ്യ മഹാ ശൃംഖല. 620 കിലോമീറ്ററാണ് മനുഷ്യ മഹാ ശൃംഖല. മതമേലധ്യക്ഷന്മാരും വിവിധ രാഷ്ട്രീയ നേതാക്കളും ശൃംഖലയിൽ കണ്ണികളായിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Human chain ldf kerala muslim league leader suspended