/indian-express-malayalam/media/media_files/2025/11/18/alappuzha-railway-station-2025-11-18-13-11-48.jpg)
ചിത്രം: സ്ക്രീൻഗ്രാബ്
ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ മനുഷ്യന്‍റെ കാൽ കണ്ടെത്തി. സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രിയിൻ മുന്നോട്ട് എടുത്തതിനു പിന്നാലെ ട്രാക്കിൽ നിന്നാണ് ശരീരഭാഗം കണ്ടെത്തിയത്. ദിവസങ്ങളുടെ പഴക്കമുള്ള മൃതദേഹാവശിഷ്ടമാണ് കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ശുചീകരണ തൊഴിലാളികളാണ് കാലിന്‍റെ ഭാഗം കണ്ടെത്തിയത്.
എറണാകുളം - ആലപ്പുഴ മെമു ട്രെയിൻ ട്രാക്കിൽ നിന്നു മാറ്റിയപ്പോഴാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ട്രെയിൻ തട്ടി കൊല്ലപ്പെട്ടതോ, ആത്മഹത്യ ചെയ്തതോ ആയ ആരുടെയെങ്കിലും ശരീരഭാഗം ആകാമെന്നാണ് പൊലീസിന്റെ നിഗമനം. ട്രെയിനിൽ കുടുങ്ങിയിരുന്ന ശരീരഭാഗം ട്രാക്കിൽ വീണതാകാമെന്ന് പരിശോധനകൾക്ക് നേതൃത്വം നൽകിയ പൊലീസ് ഉദ്യോഗസ്ഥൻ ട്വന്റി ഫോർ ന്യൂസിനോട് പറഞ്ഞു.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് പൂർത്തിയാകുന്നതു വരെ എസ്ഐആർ നിർത്തിവയ്ക്കണം; സംസ്ഥാനം സുപ്രീം കോടതിയിൽ
ശരീരഭാഗത്തിന്റെ ലിംഗ നിർണയം അടക്കമുള്ള പരിശോധനകൾ നടത്തുമെന്നും റൂട്ടിൽ അപകടം നടന്നിട്ടുണ്ടോ എന്ന് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. പ്രാഥമിക അന്വേഷണത്തിൽ സാധ്യതയുള്ള അപകടങ്ങളോ മരണങ്ങളോ റിപ്പോർട്ടു ചെയ്ചപ്പെട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
Also Read: ഇടിമിന്നലോടു കൂടിയ മഴ; സംസ്ഥാനത്ത് ഇന്നും നാളെയും മഞ്ഞ അലർട്ട്
ആലപ്പുഴ, കൊല്ലം, കോട്ടയം, ഷൊര്‍ണൂർ, എറണാകുളം റൂട്ടുകളിൽ സര്‍വീസ് നടത്തുന്ന മെമു ട്രെയിന് അടിയിൽ നിന്നാണ് മൃതദേഹാവശിഷ്ടം കണ്ടെത്തിയത്. ഈ റൂട്ടികളിലുടനീളം അന്വേഷണം നടത്താനാണ് പൊലീസിന്റെ നീക്കം.
Read More: മാവോയിസ്റ്റ് നേതാവ് മാദ്‌വി ഹിദ്‌മയെ ഏറ്റുമുട്ടലിൽ വധിച്ചു; കൊല്ലപ്പെട്ടത് 26 ആക്രമണങ്ങളുടെ സൂത്രധാരൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us