ആലിംഗനം ചെയ്ത വിദ്യാർത്ഥികളെ അനുകൂലിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ

കുട്ടികൾ പരസ്പരം അഭിനന്ദിച്ചതിനെ അതേ നിലയ്ക്ക് കാണാത്തത് പ്രശ്നം തന്നെയാണെന്ന് മന്ത്രി

Mercykuttiyamma, Minister, Hug controversy, students hug issue

തിരുവനന്തപുരം: ആലിംഗന വിവാദത്തെ തുടർന്ന് മുക്കൊല സെൻറ് തോമസ് സ്കൂളിൽ നിന്ന് പുറത്താക്കപ്പെട്ട വിദ്യാർത്ഥികളെ അനുകൂലിച്ച് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. തുറന്ന മനസോടെ വിദ്യാർത്ഥികൾ ആലിംഗനം ചെയ്താൽ, അതിനെ അതേ നിലയിൽ കാണണമെന്ന് മന്ത്രി പറഞ്ഞു.

“തുറന്ന മനസോടെ വിദ്യാർത്ഥികൾ ആലിംഗനം ചെയ്യുന്നതിൽ എന്താണ് തെറ്റ്? അതിനെ അതേ നിലയ്ക്കാണ് കാണേണ്ടത്. അതൊരു പുറത്താക്കലിലേക്ക് എത്തുന്നത് പ്രശ്നം തന്നെയാണ്”, ഫിഷറീസ് വകുപ്പ് മന്ത്രി പ്രതികരിച്ചു.

കഴിഞ്ഞ ജൂലൈ മാസത്തിലാണ് തിരുവനന്തപുരം മുക്കൊല സെന്‍റ് തോമസ് സ്കൂളില്‍ സഹപാഠിയെ ആലിംഗനം ചെയ്തത്തിന്‍റെ പേരില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ നടപടിയെടുത്തത്. സംഭവം വിവാദമായതോടെ സ്കൂൾ അധികൃതർ പ്രശ്നം പരിഹരിക്കാൻ വിദ്യാർത്ഥികളെ സമീപിച്ചിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Hugg controversy minister mercykkuttiyamma supports students

Next Story
വീട്ടില്‍ കയറി മര്‍ദ്ദിച്ചു, കേസ് ചുമത്തി മാധ്യമപ്രവര്‍ത്തകനോട് പൊലീസിൻെറ പകപോക്കലെന്ന് ആരോപണം
The moderation of comments is automated and not cleared manually by malayalam.indianexpress.com