scorecardresearch

സന്നിധാനത്ത് വൻ തിരക്ക്; ഒരാൾ കുഴഞ്ഞ് വീണ് മരിച്ചു, നിലയ്ക്കലിൽ വൻ ഗതാഗതക്കുരുക്ക്

വൻ തിരക്ക് കാരണം ദർശന സമയം ഉച്ചയ്ക്ക് രണ്ട് മണിവരെ നീട്ടിയിരുന്നു. മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്

വൻ തിരക്ക് കാരണം ദർശന സമയം ഉച്ചയ്ക്ക് രണ്ട് മണിവരെ നീട്ടിയിരുന്നു. മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്

author-image
WebDesk
New Update
sabarimala

ശബരിമല

പത്തനംതിട്ട: ശബരിമലയിലെ തീർഥാടനത്തിനിടെ ഭക്ത കുഴഞ്ഞ് വീണു മരിച്ചു. കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് (58) മരിച്ചത്. അപ്പാച്ചിമേട് ഭാഗത്ത് വച്ച് മലകയറുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഇതിനിടെ സന്നിധാനത്ത് ഇന്നും ഇന്നലെയുമായി വൻ ഭക്തജന തിരക്കാണ് അനുഭവപ്പെടുന്നത്. മരക്കൂട്ടം മുതൽ മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് ഭക്തർ ദർശനം നടത്തി മടങ്ങുന്നത്. ഇതിനിടെ ക്യൂവിൽ നിൽക്കുന്ന അയ്യപ്പ ഭക്തർക്ക് കുടിവെള്ളവും ലഘു ഭക്ഷണവും ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്.

Advertisment

Also Read:ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം

മണ്ഡലക്കാലം തുടങ്ങി ഇതുവരെ  1,96,594 പേരാണ് സന്നിധാനത്ത് എത്തിയത്. വെർച്യൽ ക്യൂ, സ്‌പോട്ട് ബുക്കിങ് ഉൾപ്പെടെയാണിത്. നവംബർ 16ന് വൈകിട്ട് അഞ്ചിന് നടന്ന തുറന്ന ശേഷം 53,278 പേരും 17ന് 98,915 പേരും  18ന് ഉച്ചയ്ക്ക് 12 വരെ 44,401 പേരുമാണ് മലകയറിയത്.

വൻ തിരക്ക് കാരണം ദർശന സമയം ഉച്ചയ്ക്ക് രണ്ട് മണിവരെ നീട്ടിയിരുന്നു. മണ്ഡല മകരവിളക്ക് തീർഥാടനത്തിന്റെ ആദ്യ ദിനമായ തിങ്കളാഴ്ച സന്നിധാനത്ത് വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്. ഇന്നലെ മാത്രം ഒരു ലക്ഷത്തിലധികം ഭക്തർ മല കയറി. എന്നാൽ സന്നിധാനത്തും വൻ ഭക്തജന തിരക്കാണ് അനുഭവപ്പെട്ടത്.

Advertisment

Also Read:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ

ശരാശരി ആറ് മണിക്കൂർ വരെ ക്യൂവിൽ നിന്നിട്ടാണ് ഭക്തർ ദർശനം നടത്തുന്നത്. സന്നിധാനത്തേയ്ക്കുള്ള തിരക്ക് നിയന്ത്രിക്കാൻ പമ്പ മുതൽ ക്രമീകരണങ്ങൾ ഉണ്ടാകും. പമ്പയിൽ കൂടാതെ മരക്കൂട്ടം, അപ്പാച്ചിമേട്, ശരംകുത്തി എന്നിവിടങ്ങളിലും ക്രമീകരണം ഉണ്ടാകും. ദിനംപ്രതി 90,000 പേർക്കാണ് മല കയറാൻ അവസരമുള്ളത്.

ദേവസ്വം ബോർഡിന്റെ കണക്ക് പ്രകാരം വെർച്വൽ ക്യൂ വഴി 70,000 തീർഥാടകരാണ് ശബരിമലയിൽ ദർശനം നടത്താനായി എത്തുന്നത്. 20,000 പേർ സ്‌പോട്ട് ബുക്കിങ്ങും വഴിയാണ് ശബരിമലയിൽ ദർശനത്തിന് എത്തുന്നത്. എന്നാൽ ഇതിനുമപ്പുറം ഒരു ലക്ഷത്തിലധികം തീർഥാടകരാണ് ശബരിമലയിൽ നിലവിൽ പ്രതിദിനം ദർശനത്തിനായി എത്തുന്നത്. ആകെ പതിനെട്ട് മണിക്കൂറാണ് ശബരിമലയിലെ ദർശന സമയം.

Also Read:മല കയറും മുമ്പേ ഇക്കാര്യങ്ങള്‍ അറയണം; ശബരിമല തീർത്ഥാടകർക്ക് നിർദേശവുമായി ആരോഗ്യവകുപ്പ്

അതേസമയം, സന്നിധാനത്ത് തിരക്ക് നിയന്ത്രിക്കാൻ വേണ്ട വിധത്തിലുള്ള നടപടി സ്വീകരിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ പറഞ്ഞു. ക്യൂ നിൽക്കുന്നവരെ കടത്തി വിടാനും തിരക്ക് നിയന്തിക്കാനും നിർദേശിച്ചിട്ടുണ്ടെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു. 

Read More:ശബരിമല തീർഥാടനം; ഓൺലൈൻ ബുക്കിംങ് തുടങ്ങി, ഇൻഷുറൻസ് പരിരക്ഷയിൽ മാറ്റം , അറിയേണ്ടതെല്ലാം

Sabarimala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: