കൊച്ചി: നഗരത്തിലെ വലിയ മാളുകളിൽ ഒന്നായ ഒബ്രോൺ മാളിൽ വൻതീപിടിത്തം. മാളിന്റെ നാലാം നില പൂർണ്ണമായി കത്തി നശിച്ചു. 11 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. മാളിലെ ഫുഡ് കോർട്ടിലാണ് ആദ്യം തീപിടുത്തം ഉണ്ടായത്. മുഴുവൻ പേരെയും മാളിൽ നിന്ന് ഒഴിപ്പിച്ചിട്ടുണ്ട്. 4 ഫയർ യൂണിറ്റുകളും മാളിലെ സെക്യൂരിറ്റി ജീവനക്കാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കി.
തീപിടത്തമുണ്ടായ ഉടൻ തന്നെ മാളിലെ ഏല്ലാവരെയും ഒഴിപ്പിക്കാൻ സാധിച്ചത് വലിയ ആശ്വസമായി. ആരും മാളിൽ അകപ്പെട്ടില്ല എന്ന് സ്ഥലം എസ്ഐ ബേസിൽ മാധ്യമങ്ങളോട് പറഞ്ഞു. സമീപത്തുള്ള ജനങ്ങളെയും ഒഴിപ്പിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ