/indian-express-malayalam/media/media_files/uploads/2018/03/fire-Uttarakhand2-1.jpg)
പ്രതീകാത്മക ചിത്രം
മ​റ​യൂ​ർ: ഇ​ടു​ക്കി വ​ട്ട​വ​ട ഊ​ർ​ക്കാ​ടി​ന് സ​മീ​പം വീ​ണ്ടും കാ​ട്ടു​തീ. പാ​മ്പാ​ടും​ചോ​ല ദേ​ശീ​യോ​ദ്യാ​ന​ത്തി​ന് സ​മീ​പ​വും കാ​ട്ടു​തീ പ​ട​ർ​ന്നു. തീ ​നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യെ​ന്ന് വ​നം വ​കു​പ്പ് അ​റി​യി​ച്ചു. കഴിഞ്ഞ ദിവസം ആനമുടി നാഷണല്‍ പാര്‍ക്കിന് സമീപമുണ്ടായ കാട്ടുതീയിൽ വനംവകുപ്പിന്‍റെ ആറ് ഹെക്ടര്‍ ഭൂമിയിലെ യൂക്കാലി മരങ്ങള്‍ കത്തിനശിച്ചു. അമ്പതോളം പേരുടെ വീടുകളും കാട്ടുതീയിൽ നശിച്ചു.
അ​ഞ്ചു​നാ​ട്ടി​ൽ കാ​ട്ടു​തീ പ​ട​ർ​ന്ന് കോ​ടി​ക​ളു​ടെ ന​ഷ്ട​മു​ണ്ടാ​യെ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മ​റ​യൂ​ർ, കാ​ന്ത​ല്ലൂ​ർ, വ​ട്ട​വ​ട മേ​ഖ​ല​ക​ളി​ൽ വ​ന​ഭൂ​മി​യും റ​വ​ന്യൂ ഭൂ​മി​യും കൈ​വ​ശ​ഭൂ​മി​യും പ​ട്ട​യ​ഭൂ​മി​യും തീ​യി​ൽ​പെ​ട്ട് ന​ശി​ച്ചു. അ​ഞ്ചു​നാ​ട് മ​ല​നി​ര​ക​ളി​ലെ ഗോ​ത്ര​വ​ർ​ഗ കോ​ള​നി​ക​ളു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ മ​ണ്ണ് ഒ​രു​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി തീ​യി​ടു​ന്ന​താ​ണ് വ​ന​മേ​ഖ​ല​യി​ലേ​ക്കും തീ ​പ​ട​രു​ന്ന​തി​നു കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഉൾ വനത്തിലേക്ക് തീ പടർന്ന് പിടിക്കാനുള്ള സാധ്യതയുള്ളതിനാൽ വനം വകുപ്പ് ജാഗ്രതയിലാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us