ആലുവ: ദിലീപിന് ജാമ്യം ലഭിച്ച വാർത്ത പുറത്തുവന്നതിന് പിന്നാലെ ആലുവ സബ് ജയിലിനു മുന്നിലേക്ക് ആരാധകരുടെ പ്രവാഹം. സബ് ജയിലിന് മുന്നിലൂടെയുളള റോഡിലെ ഗതാഗതം തടസപ്പെട്ടുന്ന രീതിയിൽ പോലും ആളുകൾ തടിച്ചുകൂടിയിട്ടുണ്ട്.

ദിലീപിന് ജാമ്യം ലഭിച്ചതിലുള്ള സന്തോഷമാണ് ആരാധകർ പ്രകടിപ്പിക്കുന്നത്. ജയിലിന് മുന്നിൽ മധുരപലഹാരങ്ങൾ ഫാൻസ് വിതരണം ചെയ്തു. ദിലീപ് ഫാൻസ് അസോസിയേഷന്‍റെ നേതൃത്വത്തിൽ നടന് ജാമ്യം ലഭിച്ചത് വൻ ആഘോഷമാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. റോഡ് ഷോ അടക്കമുള്ള ആഘോഷ പരിപാടികൾ നടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

ഹൈക്കോടതി ജാമ്യം നൽകിയതോടെ വൈകിട്ട് അഞ്ചിന് മുൻപ് താരത്തിന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഹൈക്കോടതി വിധിയുടെ പകർപ്പ് ഉടൻ തന്നെ ജയിലിൽ എത്തിക്കാനും ദിലീപിന്‍റെ അഭിഭാഷകർ ശ്രമിക്കുന്നുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.