/indian-express-malayalam/media/media_files/2025/12/23/thankayankki-2025-12-23-19-14-22.jpg)
തങ്കഅങ്കി ഘോഷയാത്ര ആറൻമുള ക്ഷേത്രത്തിൽ നിന്ന് പുറപ്പെട്ടപ്പോൾ (ഫൊട്ടൊ: പിആർഡി)
പത്തനംതിട്ട: മണ്ഡല പൂജയ്ക്ക് ഇനി ഏതാനും ദിവസങ്ങൾ മാത്രം ശേഷിക്കേ, ശബരിമലയിൽ ഭക്തജനത്തിരക്ക്. മണ്ഡല പൂജയുടെ പ്രധാന ദിവസങ്ങളിലേക്ക് കടന്നതോടെയാണ് തീർഥാടകരുടെ വലിയ തിരക്ക് അനുഭവപ്പെടുന്നത്. പതിനെട്ടാംപടി കയറാനുള്ള ക്യൂ കിലോമീറ്റർ അകലെ ശരംകുത്തിക്കു സമീപം വരെ നീണ്ടു. പോലീസിന്റെ കണക്ക് അനുസരിച്ച് രാവിലെ 8 വരെ 33,624 പേർ ദർശനം നടത്തി. സ്‌കൂളുകളിൽ ക്രിസ്മസ് അവധിയാകുന്നതോടെ തിരക്ക് ഇനിയും കൂടും.
Also Read:ശബരിമലയിലേക്ക് 1302 സർവ്വീസുകളുമായി കെഎസ്ആർടിസി; എവിടെ നിന്നൊക്ക ട്രിപ്പുകൾ ? അറിയേണ്ടതെല്ലാം
കാനനപാതകളിലും തിരക്കേറി. പുല്ലുമേട് പാതയിലാണ് ഏറ്റവും കൂടുതൽ തിരക്ക്. ഇന്നലെ വരെയുള്ള കണക്ക് അനുസരിച്ച് പുല്ലുമേട് വഴി 87,128 പേർ സന്നിധാനത്ത് എത്തി. കരിമല വഴിയുള്ള പരമ്പരാഗത കാനനപാതയിലൂടെ ഇന്നലെ വരെ 49,666 പേരാണ് എത്തിയത്.
Also Read: ശബരിമല; വെർച്വൽ ക്യൂ ബുക്കിങ് ചെയ്യേണ്ട വിധം
അതേസമയം, അയ്യപ്പന് ചാർത്താനുള്ള തങ്കഅങ്കി വഹിച്ച് കൊണ്ടുള്ള രഥഘോഷയാത്ര ആറൻമുള ക്ഷേത്രത്തിൽ നിന്ന് ശബരിമലയിലേക്ക് പുറപ്പെട്ടു. വിവിധ ക്ഷേത്രങ്ങളിലെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 26ന് ഉച്ചയ്ക്ക് രഥഘോഷയാത്ര പമ്പയിലെത്തിച്ചേരും. ഇവിടെ നിന്ന് പ്രത്യേക പേടകങ്ങളിലാക്കുന്ന തങ്കഅങ്കി ആഘോഷ പൂർവം ഗുരുസ്വാമിമാർ തലയിലേന്തി നീലിമല, അപ്പാച്ചിമേട്, ശബരീപീഠം, ശരംകുത്തി വഴി സന്നിധാനത്ത് എത്തിക്കും. വൈകിട്ട് 6.30ന് അയ്യപ്പവിഗ്രഹത്തിൽ തങ്കഅങ്കി ചാർത്തി ദീപാരാധന നടക്കും. 27ന് ഉച്ചയ്ക്ക് തങ്കഅങ്കി ചാർത്തിയുള്ള മണ്ഡലപൂജ നടക്കും.
അരവണയിൽ നിയന്ത്രണം
കരുതൽ ശേഖരം കുറഞ്ഞതോടെ അരവണ വിതരണത്തിൽ വീണ്ടും നിയന്ത്രണം ഏർപ്പെടുത്തി. ഒരാൾക്ക് 10 ടിൻ അരവണ എന്ന വിധത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. കരുതൽ ശേഖരം അഞ്ച് ലക്ഷത്തിൽ താഴെയായി കുറഞ്ഞതാണ് നിയന്ത്രണം കടുപ്പിക്കാൻ ഇടയായത്. 15 മുതൽ ഒരാൾക്ക് 20 അരവണ എന്ന നിയന്ത്രണം കൊണ്ടുവന്നിരുന്നു. ഇത് വീണ്ടും കുറയ്ക്കുകയായിരുന്നു. ഇതുകാരണം അരവണ കൗണ്ടറിനു മുൻപിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
Also Read: ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
സന്നിധാനത്ത് ഇന്നും നാളെയും കർപ്പൂരാഴി ഘോഷയാത്രയാണ്. ആപത്തുകൂടാതെ മണ്ഡലകാല തീർഥാടനം പൂർത്തിയാക്കാൻ അയ്യപ്പ സ്വാമിയോടുള്ള പ്രാർഥനയുമായി ഇന്ന് ദേവസ്വം ജീവനക്കാരുടെയും നാളെ പൊലീസിന്റെയും വകയായിട്ടാണ് കർപ്പൂരാഴി ഘോഷയാത്ര നടക്കുന്നത്.
Read More: വികെ മിനിമോൾ കൊച്ചി മേയറാകും; ദീപക് ജോയ് ഡെപ്യൂട്ടി മേയറാകും
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us