തൃശൂർ: ഒഡീഷയിൽ നിന്നും എറണാകുളത്തേക്ക് കൊണ്ടു വരുകയായിരുന്ന കഞ്ചാവ് എക്സൈസ് പിടി കൂടി. ട്രെയിനിൽ 10 ചാക്കുകളിലായി 320 കിലോഗ്രാം കഞ്ചാവാണ് പിടി കൂടിയത്. എറണാകുളത്തു പോയി മടങ്ങി തൃശൂരിലെത്തിയപ്പോഴും ചാക്കുകൾ കൂട്ടിയിട്ടിരുന്നതിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

എന്നാൽ പാർസൽ ആർക്കുള്ളതാണെന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് കൂടുതൽ കാര്യങ്ങൾ അന്വേഷിക്കുകയാണെന്ന് എക്സൈസ് അറിയിച്ചു. ഉത്സവകാലത്തിനൊപ്പം തെരഞ്ഞെടുപ്പ് കൂടി കണക്കിലെടുത്ത് സംസ്ഥാനത്തേക്ക് വൻതോതിൽ കഞ്ചാവ് അടക്കമുള്ള ലഹരി കടത്തുണ്ടാവുമെന്ന് ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് ഉണ്ടായിരുന്നു.

ഇന്റലിജന്റ്‌സ് മുന്നറിയിപ്പ് കണക്കിലെടുത്ത് പരിശോധനയും ശക്തമാക്കിയിരുന്നു. മൂന്നു മാസത്തിനിടയിൽ ആയിരം കിലോയോളം കഞ്ചാവാണ് തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇതിനകം പിടികൂടിയത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ