പ്രളയ സെസ് ജൂലൈ 31 ന് അവസാനിക്കും

അഞ്ചു ശതമാനത്തിലധികം നികുതിയുളള ചരക്ക് സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവുമാണ് സെസ് ചുമത്തിയിരുന്നത്

money, currency, ie malayalam

തിരുവനന്തപുരം: പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ചരക്കു സേവന നികുതിക്കൊപ്പം ഏർപ്പെടുത്തിയിരുന്ന പ്രളയ സെസ് ജൂലൈ 31 ന് അവസാനിക്കും. 2019 ഓഗസ്റ്റ് ഒന്നു മുതലാണ് രണ്ടു വർഷത്തേക്ക് പ്രളയ സെസ് ഏർപ്പെടുത്തിയത്.

അഞ്ചു ശതമാനത്തിലധികം നികുതിയുളള ചരക്ക് സേവനങ്ങൾക്ക് ഒരു ശതമാനവും സ്വർണത്തിന് 0.25 ശതമാനവുമാണ് സെസ് ചുമത്തിയിരുന്നത്. 12, 18, 28 ശതമാനം വീതം ജിഎസ്ടി നിരക്കുള്ള എല്ലാ ഉൽപ്പന്നങ്ങൾക്കും സെസ് ഉണ്ട്. സെസ് അവസാനിക്കുന്നതോടെ സ്വർണം, വാഹനങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ തുടങ്ങിയവയുടെ വില കുറയും.

Read More: വാക്‌സിന്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുന്നില്ല, പ്രചരണം അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രി

ജൂലൈ 31 നുശേഷം നടത്തുന്ന വിൽപ്പനകൾക്ക് പ്രളയ സെസ് ഈടാക്കാതിരിക്കാൻ വ്യാപാരികൾ തങ്ങളുടെ ബില്ലിങ് സോഫ്റ്റ്‌വെയറിൽ വേണ്ട മാറ്റങ്ങൾ വരുത്താൻ ശ്രദ്ധിക്കണമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മിഷണർ ആവശ്യപ്പെട്ടു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Httpkerala flood cess will end on july 31

Next Story
വാക്‌സിന്‍ കെട്ടിക്കിടക്കുന്നില്ല, പ്രചാരണം അടിസ്ഥാനരഹിതം: ആരോഗ്യമന്ത്രിveena george, cpm, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com