എത്ര വിദഗ്ധനായ മോഷ്ടാവായാലും ഒരു ചെറിയ പിഴവ് പറ്റുമെന്നും ആ പിഴവ് അയാള്‍ക്ക് പണിയാകുമെന്നും പറയുന്നത് വെറുതയല്ല. ബുദ്ധിമാന്മാരായ കളളന്മാര്‍ പോലും മറക്കുന്നതാണ് വിരലടയാളം എന്ന തേച്ചാലും മായച്ചാലും പോകാത്ത തിരിച്ചറിയല്‍ രേഖയെ. ഇവിടെ ഒരു കള്ളനെ ചതിച്ചത് തന്റെ ശീലവും പിന്നെയൊരു കോഴിമുട്ടയുമാണ്.

വീടുകളില്‍ മോഷ്ടിക്കാന്‍ കയറിയാല്‍ അവിടുത്തെ ഭക്ഷണമെടുത്ത് കഴിക്കുന്ന ശീലമുള്ള അടുക്കള അച്ചു എന്ന ജഗതി കഥാപാത്രത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു കള്ളന്‍. ആളെ പിടികൂടിയത് എങ്ങനെയെന്ന് പറയുകയാണ് കേരളാ പൊലീസ്.

സംഭവം നടക്കുന്നത് പത്തനംതിട്ടയിലെ ഇലന്തൂരിലാണ്. അവിടെ ഒരു ഹോട്ടലില്‍ മോഷണത്തിനിടെ മുട്ട പൊട്ടിച്ച് കുടിച്ചതാണ് മോഷ്ടാവിന് വിനയായി മാറിയത്. മുട്ടത്തോടില്‍ പതിഞ്ഞ വിരലടയാളമാണ് വന്‍ മോഷ്ടാവിനെ കുടുക്കിയത്. പത്തനംതിട്ട ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടില്‍ നിന്ന് മോഷ്ടാവിന്റെ വിരലടയാളം കണ്ടുപിടിക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂര്‍ സ്വദേശി കെ.കെ ഫക്രുദ്ദീന്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇത്തരത്തില്‍ മുട്ടത്തോടില്‍ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂര്‍വമായ നേട്ടമാണ്.

സംഭവത്തെ കുറിച്ച് പൊലീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്

മോഷണത്തിനിടെ മുട്ട പൊട്ടിച്ചു കുടിച്ചു..
മുട്ടത്തോടില്‍ പതിഞ്ഞ വിരലടയാളത്തിലൂടെ
കുടുങ്ങിയത് വന്‍ മോഷ്ടാവ്.

ഓര്‍മയില്ലേ അടുക്കള അച്ചു എന്ന ജഗതിയുടെ കള്ളന്‍ കഥാപാത്രത്തെ…
വീടുകളില്‍ മോഷ്ടിക്കാന്‍ കയറുമ്പോള്‍ അവിടെ ആഹാരം പാചകം ചെയ്തു കഴിക്കുന്ന പ്രത്യേക ശൈലി പുലര്‍ത്തുന്ന മോഷ്ടാവാണ് ‘ചെപ്പടിവിദ്യ’ എന്ന സിനിമയിലെ കള്ളന്‍ അച്ചു.

അടുത്തിടെ പത്തനംതിട്ട ഇലന്തൂരിലെ ഹോട്ടലില്‍ മോഷണത്തിനിടെ ഇത് പോലെ മുട്ട പൊട്ടിച്ച് കുടിച്ച മോഷ്ടാവിന് കിട്ടിയത് മുട്ടന്‍ പണിയാണ്. മുട്ടത്തോടില്‍ പതിഞ്ഞ വിരലടയാളമാണ് വന്‍ മോഷ്ടാവിനെ കുടുക്കിയത്. പത്തനംതിട്ട ഫിംഗര്‍പ്രിന്റ് ബ്യൂറോയുടെ സഹായത്തോടെ മുട്ടത്തോടില്‍ നിന്ന് മോഷ്ടാവിന്റെ വിരലടയാളം കണ്ടുപിടിക്കുകയും തുടര്‍ന്ന് നടന്ന പരിശോധനയിലൂടെ മോഷണം നടത്തിയത് തൃശൂര്‍ സ്വദേശി കെ.കെ ഫക്രുദ്ദീന്‍ ആണെന്ന് തിരിച്ചറിയുകയും ചെയ്തു. ഇത്തരത്തില്‍ മുട്ടത്തോടില്‍ നിന്നും ലഭിച്ച വിരലടയാളത്തിലൂടെ മോഷ്ടാവിനെ കണ്ടെത്തുന്നത് അപൂര്‍വമായ നേട്ടമാണ്.

പത്തനംതിട്ട, പാലക്കാട്, തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലെ ആരാധനാലയങ്ങളും വ്യാപാര കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് പതിവായി മോഷണം നടത്തുന്ന കെ.കെ ഫക്രുദ്ദീന്‍ മുപ്പതോളം കേസുകളിലെ പ്രതിയാണ്.
മോഷ്ടിക്കുന്ന പണം കള്ളു കുടിക്കാനും ധൂര്ത്തിടിക്കാനുമാണ് ഇയാള്‍ ചെലവഴിക്കുന്നത്.

പ്രതിയെ തിരിച്ചറിഞ്ഞതിനെത്തുടര്‍ന്നു ജില്ലാ പൊലീസ് മേധാവി ജി. ജയ്‌ദേവ് പ്രത്യേക അന്വേഷണസംഘം രൂപീകരിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. ടെസ്റ്റര്‍ ഇന്‌സ്‌പെകക്ടര്‍ വി. ബിജുലാലിന്റെ നേതൃത്വത്തില്‍ ഫിംഗര്പ്രിംന്റ്‌റ എക്‌സ്‌പെര്ട്ട്മാ രായ ശ്രീജ, ഷൈലജ, എ.എസ്.ഐ മോഹന്‍, സിവില്‍ പോലിസ് ഓഫീസര്മാെരായ വിനോദ്, ശ്രീജിത്ത്, ഡിപ്പാര്ട്ട്‌മെ ന്റ്് ഫോട്ടോഗ്രാഫര്‍ ജയദേവ് കുമാര്‍ കൂടാതെ റാന്നി ഇന്‌സ്‌പെ ക്ടര്‍ വിപിന്‍ ഗോപിനാഥും ഉള്‍പ്പെട്ട ശാസ്ത്രീയ കുറ്റാന്വേഷണ സംഘമാണ് പ്രതിയെ വലയിലാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.