Latest News
‘അക്കൗണ്ടിലേക്ക് ഒരു മണിക്കൂറോളം പ്രവേശനം നിഷേധിച്ചു’; ട്വിറ്ററിനെതിരെ രവിശങ്കര്‍ പ്രസാദ്
വിവാദ പരാമര്‍ശം: എം.സി ജോസഫൈന്‍ രാജി വച്ചു
കടല്‍പരീക്ഷണത്തിനൊരുങ്ങി തദ്ദേശീയ വിമാനവാഹിനിക്കപ്പൽ ഐഎസി 1; അറിയാം സവിശേഷതകൾ
കോവിഡ് കാലത്ത് ലഹരിയിൽ അഭയം തേടി ലോകം; ഉപയോഗിച്ചത് 27.5 കോടി പേർ
ഇന്ത്യന്‍ അതിര്‍ത്തിക്കരികെ, ടിബറ്റില്‍ ആദ്യ ബുള്ളറ്റ് ട്രെയിന്‍ ഓടിച്ച് ചൈന
രാജ്യദ്രോഹ കേസ്: ഐഷ സുൽത്താനയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു
ചൈനയിൽ കോവിഡ് വ്യാപനം ആരംഭിച്ചത് 2019 ഒക്ടോബറിലെന്ന് പുതിയ പഠനം

ലൈഫിന് പിന്നാലെ പുനർഗേഹം; മത്സ്യത്തൊഴിലാളികൾക്ക് പുതിയ ഭവനപദ്ധതി

കടൽതീരത്തു നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കടലാക്രമണഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി

kerala news, kerala news live, kerala news live today, kerala news live updates, kerala news today, kerala news today in malayalam, kerala news today live, kerala news today rain, kerala latest news, kerala latest news today, kerala latest news updates, kerala latest news weather, kerala latest news in malayalam

തിരുവനന്തപുരം: ലൈഫ് മിഷൻ പദ്ധതിയിലൂടെ രണ്ട് ലക്ഷത്തിലധികം വീടുകൾ നിർമ്മിച്ച് നൽകിയതിന് പിന്നാലെ മത്സ്യത്തൊഴിലാളികളുടെ സമഗ്രപുനരധിവാസ പദ്ധതിക്ക് തുടക്കമിടാൻ സംസ്ഥാന സർക്കാർ. പുനര്‍ഗേഹം എന്നു പേരിട്ട പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം മാര്‍ച്ച് അഞ്ചിന് തിരുവനന്തപുരം ശംഖുമുഖത്ത് മുഖ്യമന്ത്രി നിര്‍വ്വഹിക്കും. കടൽതീരത്തു നിന്നും 50 മീറ്ററിനുള്ളിൽ താമസിക്കുന്ന കടലാക്രമണഭീഷണിയില്‍ കഴിയുന്ന കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേയ്ക്ക് പുനരധിവസിപ്പിക്കുന്നതാണ് പദ്ധതി.

ഇടത് സർക്കാർ 2016ൽ കേരളത്തിൽ അധികാരത്തിലെത്തിയതിന് ശേഷം 2, 14,000ത്തിലധികം വീടുകളാണ് നിർമ്മാണം പൂർത്തിയാക്കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ ലൈഫ് മിഷനിലൂടെ 2 ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മത്സ്യതൊഴിലാളികൾക്ക് ഏറെ പ്രതീക്ഷയും ആശ്വസവും നൽകുന്ന പുതിയ പ്രഖ്യാപനം.

2450 കോടി രൂപ ചെലവഴിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ഇതില്‍ 1398 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ചെലവഴിക്കും.

ഓഖി ദുരന്തത്തിൽ ബോട്ട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് എഫ്ആർപി ബോട്ടുകളും മാർച്ച് അഞ്ചിന് നടക്കുന്ന ചടങ്ങിൽ വിതരണം ചെയ്യും. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ പെൺകുട്ടികൾക്ക് എൽ.എൻ.ജി പെട്രോനെറ്റിന്റെ സിഎസ്ആർ ഫണ്ടുപയോഗിച്ച് കേരള തീരദേശ വികസന കോർപ്പറേഷൻ നടപ്പിലാക്കുന്ന സൗജന്യ സൈക്കിൾ വിതരണവും ചടങ്ങില്‍ വച്ച് നടത്തും.

അതേസമയം ലൈഫ് പദ്ധതിയില്‍ സർക്കാർ കണക്ക് യാഥാർത്ഥ്യവുമായി ബന്ധമില്ലാത്ത അവകാശവാദമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. 1,00,618 പേരെ മാത്രമാണ് വീടിന് അർഹതയുണ്ടെന്ന് സർവേയിൽ കണ്ടെത്തിയത്. രണ്ട് ലക്ഷം വീട് പൂർത്തിയായെന്ന അവകാശവാദം പിന്നെങ്ങനെ ശരിയാകുമെന്ന് ഉമ്മൻചാണ്ടി ചോദിച്ചു. യുഡിഎഫ് കാലത്തെ വീടുകൾ കൂടി കൂട്ടിയാലും 1,40,000 വീടുകളെ വരൂ എന്നും ഉമ്മൻചാണ്ടി പറഞ്ഞു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Housing project for fishermen and coastal families

Next Story
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാൻ അനുമതി; അനുകൂലിച്ച് ആനപ്രേമികൾ, എതിർപ്പുമായി ആന സംരക്ഷകർThechikkottukavu Ramachandran
The moderation of comments is automated and not cleared manually by malayalam.indianexpress.com