തിരുവനന്തപുരം: സംസ്ഥാന തലസ്ഥാനത്ത് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി വീട്ടമ്മയെ ബലാത്സംഗം ചെയ്തു. തിരുവനന്തപുരം വിതുരയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച അതിക്രമം അരങ്ങേറിയത്. പീഡനത്തിനിരയായ വീട്ടമ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. പീഡനത്തിന് ശേഷം ഭർത്താവിനെ തോക്കുചൂണ്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

വേട്ടയ്ക്ക് ഉപയോഗിക്കുന്ന തോക്കാണ് ഭീഷണിപ്പെടുത്താനും ഉപയോഗിച്ചത് എന്നാണ് വിവരം. അതേസമയം സംഭവത്തിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. പൊലീസ് കേസെടുത്തുവെന്നാണ് ലഭിച്ച റിപ്പോർട്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ