Latest News

കോഴിക്കോട്ട് നിർമാണത്തിലിരിക്കുന്ന വീട് തകർന്നു വീണു; ഒൻപത് പേരെ രക്ഷപ്പെടുത്തി

കോണ്‍ക്രീറ്റ് സ്ലാബിനടിയിൽ കുടങ്ങിയ നിലയിലായിരുന്നു തൊഴിലാളികൾ

House Under Construction Collapsed
പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ ചെറുകുളത്തൂരിൽ നിര്‍മാണത്തിലിരുന്ന വീട് തകര്‍ന്ന് വീണു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ ഒൻപത് തൊഴിലാളികളെ രക്ഷപ്പെടുത്തിയിട്ടുണ്ട്.

ഏഴുപേരെ പ്രദേശവാസികളും രണ്ടു പേരെ ഫയർഫോഴ്സ് എത്തിയുമാണ് രക്ഷപ്പെടുത്തിയത്. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. കോണ്‍ക്രീറ്റ് സ്ലാബിനുള്ളില്‍ കുടങ്ങിയ നിലയിലായിരുന്ന രണ്ട് തൊഴിലാളികളെയാണ് ഫയര്‍ഫോഴ്സ് സംഘം രക്ഷപ്പെടുത്തിയത്.

സംഭവസമയത്ത് ഒമ്പത് തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവർ എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റി.

Also Read: ആലപ്പുഴയില്‍ മഴ തുടരുന്നു, കുട്ടനാട്ടില്‍ കൃഷിനാശം; ദുരിതത്തിലായി ജനം

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: House under construction collapsed in kozhikode

Next Story
ആ കെട്ടിടം, ഒരു പ്രേതാലയമായി അവിടെ കിടക്കണം
The moderation of comments is automated and not cleared manually by malayalam.indianexpress.com