കൊ​ച്ചി: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിനായി എത്തുന്ന പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യെ വ​ര​വേൽ​ക്കാൻ ന​ഗ​രം ഒ​രു​ങ്ങി. ശനിയാഴ്ച രാ​വി​ലെ 10.15​ന് വ്യോ​മ​സേ​ന​യു​ടെ പ്ര​ത്യേക വി​മാ​ന​ത്തിൽ നാ​വിക വി​മാ​ന​ത്താ​വ​ള​മായ ഐ.​എൻ.​എ​സ് ഗ​രു​ഡ​യി​ലെ​ത്തും.

തുടര്‍ന്ന് റോഡ് മാര്‍ഗം 10.35ന് പാലാരിവട്ടം സ്റ്റേഷനിലെത്തും. ഇവിടെ നിന്നും മെ​ട്രോ ട്രെ​യി​നിൽ പ​ത്ത​ടി​പ്പാ​ല​ത്തേ​ക്കും തി​രി​ച്ചും യാ​ത്ര​ചെ​യ്യും. പിന്നീട് 11 മണിയോടെയാണ് കലൂര്‍ സ്റ്റേഡിയത്തില്‍ വച്ച് ഉദ്ഘാടനം നിര്‍വഹിക്കുക.

കൊ​ച്ചി മെ​ട്രോ​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് പു​റ​മെ പി.​എൻ. പ​ണി​ക്കർ ഫൗ​ണ്ടേ​ഷൻ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീയ വാ​യ​നാ മാ​സാ​ച​ര​ണ​ത്തി​ന്റെ ഉ​ദ്ഘാ​ട​ന​വും പ്ര​ധാ​ന​മ​ന്ത്രി നിർ​വ​ഹി​ക്കും.മുഖ്യമന്ത്രിയുമായും മന്ത്രിമാരുമായും ചര്‍ച്ച ചെയ്ത ശേഷമായിരിക്കും പ്രധാനമന്ത്രി മടങ്ങുക.

നാവിക വിമാനത്താവളത്തില്‍ നിന്ന് പാലാരിവട്ടം സ്റ്റേഷന്‍ വരെ കനത്ത സുരക്ഷയൊരുക്കും. നേവല്‍ ബേസ്, തേവര, പള്ളിമുക്ക്, ജോസ് ജങ്ഷന്‍, ബിടിഎച്ച്, മേനക, ഹൈക്കോടതി, കലൂര്‍, പാലാരിവട്ടം എന്നിവിടങ്ങള്‍ വരെ 17ന് രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് 1.30 വരെ ഗതാഗത നിയന്ത്രണവുമേര്‍പ്പെടുത്തി. രാവിലെ അഞ്ചുമുതല്‍ പ്രധാനമന്ത്രി മടങ്ങുന്നതുവരെ പാര്‍ക്കിങ് അനുവദിക്കില്ല. വഴിയോര കച്ചവടങ്ങള്‍ ഇന്ന് മുതല്‍ നിരോധിച്ചു.

നിരീക്ഷണ ക്യാമറകളും ഉദ്ഘാടന വേദികളില്‍ സ്ഥാപിച്ചിട്ടുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ സുരക്ഷാ കാവല്‍ ആരംഭിച്ചിട്ടുണ്ട്. എസ്പിജിയുടെ നിരീക്ഷണത്തിന് പുറമെ 2000 പോലീസുകാരെയും സുരക്ഷയ്ക്കായി നിയമിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ