തിരുവനന്തപുരം: ഹോട്ടലുകളെ ജിഎസ്ടി പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ ഇന്ന് സംസ്ഥാനത്തെ ഹോട്ടലുകള്‍ അടച്ചിട്ട് പ്രതിഷേധിക്കും. ജിഎസ്ടി നടപ്പാക്കുന്നതോടെ ചെറിയ ഹോട്ടലുകള്‍ക്ക് വര്‍ധിച്ച നികുതി ഭാരമുണ്ടാകും എന്നാണ് ആരോപണം. ഹോട്ടല്‍ ഭക്ഷണത്തെ നികുതിയില്‍ നിന്ന് ഒഴിവാക്കുകയോ ചെറിയ നികുതി ഘടനയില്‍ ഉള്‍പ്പെടുത്തുകയോ ചെയ്യണമെന്നാണ് ഹോട്ടല്‍ വ്യാപാരികളുടെ ആവശ്യം. തമിഴ്നാട്, കർണാടക, ആന്ധ്ര പ്രദേശ്. തെലങ്കാന സംസ്ഥാനങ്ങളിലും ഇന്ന് ഹോട്ടലുകൾ അടച്ചിട്ട് പ്രതിഷേധിക്കുന്നുണ്ട്.

ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം നിയമ വിധേയമാക്കുന്നതില്‍ പ്രതിഷേധിച്ചാണ് രാജ്യത്തെ ഫാര്‍മസികള്‍ ഇന്ന് അടച്ചിടുന്നത്. ഓള്‍ ഇന്ത്യ ഓര്‍ഗനൈസേഷന്‍ ഓഫ് കെമിസ്റ്റ് ആന്‍റ് ഡ്രഗ്സിന്റെ നേതൃത്വത്തിലാണ് രാജ്യത്തെ എട്ടര ലക്ഷത്തോളം മരുന്നു വ്യാപാരികള്‍ പണി മുടക്കുന്നത്. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം അനുവദിക്കരുത്, ഇ പോര്‍ട്ടല്‍ സംവിധാനം കൊണ്ട് വരരുത് തുടങ്ങിയ ആവശ്യങ്ങളാണ് മരുന്ന് വ്യാപാരികള്‍ മുന്നോട്ട് വെയ്ക്കുന്നത്. ഓണ്‍ലൈന്‍ മരുന്ന് വ്യാപാരം അനുവദിച്ചാല്‍ ഫാര്‍മസിസ്റ്റുകള്‍ മുഖേനെ മാത്രം മരുന്ന് വിതരണം ചെയ്യുന്നത് അവസാനിക്കുകയും ആര്‍ക്കും എന്ത് മരുന്നും യഥേഷ്ടം ലഭിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുമെന്നും മരുന്നു വ്യാപാരികള്‍ ആരോപിക്കുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.