കണ്ണൂർ: ആയിക്കരയിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. സൂഫി മക്കാൻ ഹോട്ടലിന്റെ ഉടമകളില്‍ ഒരാളായ തായെത്തെരുവ് ജസീർ ആണ് കൊല്ലപ്പെട്ടത്. 35 വയസായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തു വരികയാണ്. വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവരുടേയും ചോദ്യം ചെയ്യൽ പൂർത്തിയായാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
Also Read: വാവ സുരേഷിന്റെ ആരോഗ്യനിലയില്‍ പുരോഗതി; തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെട്ടു