കൊച്ചി: കടയിൽ നിന്നും ഭക്ഷണം കഴിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തെ തുടര്‍ന്ന് എറണാകുളത്ത് ഹോട്ടലുടമയെ പട്ടാപ്പകല്‍ കുത്തിക്കൊന്നു. വൈറ്റില എളംകുളത്ത് ഹോട്ടൽ നടത്തുന്ന ജോൺസൺ ആണ് മരിച്ചത്. തമിഴ്നാട് സ്വദേശിയായ പ്രതീഷ് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ബുധനാഴ്ച്ച വൈകുന്നേരത്തോടെയാണ് കൊലപാതകം നടന്നത്. ഉഴുന്നുവടയ്ക്ക് ഉപ്പ് പോരെന്ന് പറഞ്ഞാണ് അക്രമി കത്തി ഉപയോഗിച്ച് ആക്രമണം നടത്തിയതെന്നാണ് വിവരം. കുത്തേറ്റ ജോണ്‍സനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ ശേഷം ഓടി രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ