കൊച്ചി: വേതവ വർദ്ധനവ് ആവശ്യപ്പെട്ട് സമരത്തിലായിരുന്ന നഴ്സുമാരുടെ ആവശ്യത്തിന് മാനേജ്മെന്റുകള്‍ വഴങ്ങുന്നു. വേതന വര്‍ദ്ധനവ് അംഗീകരിച്ചതായി ആശുപത്രി ഉടമകൾ അറിയിച്ചു. നിലവില്‍ സര്‍ക്കാര്‍ നിര്‍ദേശിച്ച ശമ്പളം കൂടുതലാണെങ്കിലും സർക്കാർ നിശ്ചയിച്ച പുതുക്കിയ ശമ്പളം ഇവർക്ക് നൽകുമെന്നും നഴ്സുമാർ സമരത്തിൽ നിന്നും പിന്മാറണമെന്നും മാനേജ്മെന്റുകള്‍ അറിയിച്ചു. കൊച്ചിയില്‍ ചേര്‍ന്ന മാനേജ്മെന്റുകളുടെ യോഗത്തിന് ശേഷമാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ഈ മാസം 20ന് നടക്കുന്ന യോഗത്തിൽ മറ്റ് വേതന ആവശ്യങ്ങൾ പരിഗണിക്കുമെന്നും ആശുപത്രി ഉടമകൾ അറിയിച്ചു. എന്നാല്‍ അടിസ്ഥാന ശമ്പളം 20,000 ആക്കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസ് അസോസയേഷന്‍ (യുഎന്‍എ). സര്‍ക്കാര്‍ നിര്‍ദേശിച്ച ശമ്പളം അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രിയില്‍ പ്രതീക്ഷയുണ്ടെന്നും യുഎന്‍എ അറിയിച്ചു. നഴ്സുമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ ജൂലൈ 20 വ്യാഴാഴ്ച്ച മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചര്‍ച്ച നടത്തും. നഴ്സുമാരുടെ സംഘടന പ്രതിനിധികളേയും ആശുപത്രി മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച ശമ്പളം നല്‍കാന്‍ തയ്യാറാണെന്ന് ആശുപത്രി മാനേജ്മെന്റുകള്‍ അറിയിച്ചിട്ടുണ്ട്.

അ​തേ​സ​മ​യം, ന​ഴ്സു​മാ​രു​ടെ സ​മ​രം നേ​രി​ടാ​ൻ ക​ണ്ണൂ​ർ ജി​ല്ലാ ഭ​ര​ണ​കൂ​ടം ജി​ല്ല​യി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​വ​സാ​ന വ​ർ​ഷ ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി​ക​ളെ വി​ന്യ​സി​ച്ച് പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​നാ​ണ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ തീ​രു​മാ​നം. തി​ങ്ക​ളാ​ഴ്ച മു​ത​ൽ തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ