Latest News

Horoscope Today April 15, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശിഫലം

Horoscope Today April 15, 2021: നിങ്ങളുടെ ഇന്നത്തെ ദിവസം എങ്ങനെയെന്ന് പീറ്റർ വിഡൽ എഴുതുന്നു

Horoscope Today, വാരഫലം, ദിവസഫലം മലയാളം, രാശിഫലം, astrology, നിങ്ങളുടെ ദിവസ ഫലം ഇന്ന്, horoscope, ജ്യോതിഷം, astrology, ജാതകം, horoscope today in Malayalam, ജാതകം മലയാളത്തിൽ, horoscope in Malayalam, ദിവസഫലം ഇന്ന്, today horoscope virgo, ഇന്നത്തെ നക്ഷത്രഫലം,daily horoscope, നിങ്ങൾക്ക് ഈ ദിവസം എങ്ങനെ?,horoscope today, astrology, ജ്യോതിഷം മലയാളത്തിൽ, രാശിഫലം മലയാളത്തിൽ,daily horoscope virgo, astrology, astrology today, horoscope today scorpio, horoscope taurus, horoscope gemini,ദിവസങ്ങളും പ്രത്യേകതകളും, horoscope leo, horoscope cancer, horoscope libra, horoscope aquarius, leo horoscope, leo horoscope today, peter vidal, പീറ്റർ വിഡൽ, പീറ്റർ വിടൽ, ie malayalam, ഐഇമലയാളം, നിങ്ങളുടെ ഇന്ന്, weekly horoscope, horoscope of the week, ആഴ്ചഫലം, ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ?


Horoscope Today April 15, 2021: ശാന്തമായ ശനി ആവേശകരമായ അന്തരീക്ഷം നൽകുന്നു. അതിനാൽ പാരമ്പര്യത്തിന് സ്ഥാനമുണ്ടെങ്കിലും, നിങ്ങളുടെ നവീനമായ പദ്ധതികളെ തടയാതിരിക്കുക. ലോകത്തിൽ നിങ്ങൾക്കായി ഒരു പേര് ഉണ്ടാക്കുന്നതിനുള്ള ശ്രമങ്ങൾ തടസ്സപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. ശ്രദ്ധ ആകർഷിക്കുന്നതിനുള്ള ക്രിയാത്മകവും സൗഹാർദ്ദപരവുമായ മാർഗ്ഗങ്ങൾ കണ്ടെത്താൻ നിങ്ങൾക്ക് കഴിയുമെന്ന് ഉറപ്പാക്കുക.

മേടം രാശി (മാര്‍ച്ച് 21- ഏപ്രില്‍ 20)

ഇപ്പോൾ നിങ്ങൾ ബന്ധുക്കളെയും നിങ്ങൾക്കൊപ്പം താമസിക്കുന്ന ആരെയും ശ്രദ്ധിക്കണം. അല്ലാത്തപക്ഷം എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്നങ്ങൾ വലുതായി മാറി നിങ്ങൾ പ്രതീക്ഷിക്കാത്ത സമയത്ത് പൊട്ടിപ്പുറപ്പെടും. വീട്ടിലെ സംഘർഷങ്ങൾ പരിഹരിക്കാനാകുന്നത് വസ്തുതകളെ അഭിമുഖീകരിക്കുന്നതിലൂടെയാണ്.

ഇടവം രാശി (ഏപ്രില്‍ 21- മേയ് 21)

ഈ ദിവസത്തെ ഗ്രഹങ്ങൾ തീർച്ചയായും നിങ്ങളുടെ ഭാഗത്താണ്. പുതിയ അവസരങ്ങൾക്കായി ജാഗ്രത പാലിക്കുക. അടുത്ത സുഹൃത്തുക്കളും സഹപ്രവർത്തകരും പറയുന്നത് ശ്രദ്ധിക്കുക. നിങ്ങൾ അവസരങ്ങൾ അവഗണിച്ചേക്കാൻ സാധ്യതയുണ്ട്. അവസരങ്ങൾ നഷ്ടമാവാതെ ശ്രദ്ധിക്കുക.

മിഥുനം രാശി (മേയ് 22- ജൂണ്‍ 21)

ചൊവ്വയും ശുക്രനും ഇപ്പോൾ നിങ്ങളുടെ ധനകാര്യത്തിൽ പ്രത്യേക സ്വാധീനം ചെലുത്തുന്നു. അതിനാൽ, എല്ലാ സാമ്പത്തിക രേഖകളും പരിശോധിക്കുക. അശ്രദ്ധ കാരണം കാര്യങ്ങൾ ശ്രദ്ധിക്കപ്പെടാതെ തെറ്റുകൾ വരാൻ സാധ്യത കൂടുതലുള്ള സമയമാണിത്. നിങ്ങൾക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ പണം ലഭിക്കുക എന്നതാണ് അവസാനമായി നിങ്ങൾ ആഗ്രഹിക്കുന്നത്.

കര്‍ക്കിടകം രാശി (ജൂണ്‍ 22- ജൂലൈ 23)

ഇപ്പോൾ ശുക്രൻ അന്തരീക്ഷത്തെ മയപ്പെടുത്തുന്നു, പൊതുവെ വാർത്തകൾ നല്ലതായിരിക്കണം, പ്രത്യേകിച്ചും പങ്കാളികൾക്ക് കൂടുതൽ അടുപ്പം തോന്നുന്നുണ്ടെങ്കിൽ. വീട്ടിൽ കാര്യങ്ങൾ ക്രമീകരിക്കാനുള്ള തിരക്കിൽ നിങ്ങൾ മറ്റുള്ളവർക്ക് പ്രശ്നങ്ങളുണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തണമെന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം.

ചിങ്ങം രാശി (ജൂലൈ 24- ഓഗസ്റ്റ് 23)

തികച്ചും പരമ്പരാഗത രീതിയിൽ സ്വയം ആസ്വദിക്കാൻ ആഗ്രഹിക്കുന്ന നിങ്ങളുടെ ചുറ്റുമുള്ളവരോട് നിങ്ങൾ പൂർണമായും അനുഭാവപൂർവം ഇടപെടണം. നിങ്ങൾക്ക് ഇപ്പോൾ ശുക്രന്റെ സുഖകരമായ സാന്നിധ്യത്തെ വിലമതിക്കാൻ കഴിയും, മാത്രമല്ല നിങ്ങൾ ആന്തരിക സമാധാനത്തിനും പൂർത്തീകരണത്തിനുമായി ഒരു നല്ല അന്വേഷണത്തിലാണ്.

Read Here: Vishu Phalam 2021: സമ്പൂര്‍ണ്ണ വിഷുഫലം വായിക്കാം; എടപ്പാള്‍ സി വി ഗോവിന്ദന്‍ മാസ്റ്റര്‍ തയ്യാറാക്കിയത്

കന്നി രാശി (ഓഗസ്റ്റ് 24 – സെപ്റ്റംബർ 23)

സൗഹാർദ്ദപരമായ ഒരു നിലപാട് സ്വീകരിക്കാൻ അനുയോജ്യമായ സമയമാണിത്. സ്വയം മുന്നോട്ട് കൊണ്ടുപോകാൻ നിങ്ങൾക്ക് ബുദ്ധിമുട്ടാണെങ്കിലും അതിനായി ശ്രമിക്കുക. ഒറ്റക്ക് കഴിയുന്നില്ലെങ്കിൽ മറ്റുള്ളവരോട് ഇടകലർന്ന് നിങ്ങൾ ശരിക്കും ശ്രമിക്കണം. സാമ്പത്തിക സ്ഥിതി എങ്ങനെയുണ്ടാകുമെന്ന് കാത്തിരുന്ന് കാണുന്നതിന് നിങ്ങൾ സജ്ജമായിരിക്കണം.

തുലാം രാശി (സെപ്റ്റംബർ 24- ഒക്ടോബർ 23)

തൊഴിൽരംഗത്തെ അഭിലാഷങ്ങൾ തീർച്ചയായും ഒരു നിർണായക ഘട്ടത്തിലെത്തുന്നതായി തോന്നുന്നു. നിയമങ്ങളും ചട്ടങ്ങളും മനസ്സിലാക്കി നിങ്ങളുടെ നിയന്ത്രണം വീണ്ടും ഉറപ്പിക്കാനുള്ള സമയമാണിതെന്ന് നിങ്ങൾ തീരുമാനിച്ചേക്കാം. എന്നിരുന്നാലും, എവിടെയെങ്കിലും, നിങ്ങൾക്ക് ചില ബന്ധങ്ങൾ വെട്ടിക്കുറയ്ക്കുകയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെ ഒരു പരിധി പുനഃസ്ഥാപിക്കുകയും ചെയ്യാം.

വൃശ്ചികം രാശി (ഒക്ടോബര്‍ 24- നവംബര്‍ 22)

നിങ്ങളുടെ ചാർട്ടിലെ നിർണായക മേഖലകളുടെ വിഭജനരേഖയിൽ ശുക്രനും ബുധനും നിലകൊള്ളുന്നു. നിങ്ങൾ ആവിഷ്കരിക്കുന്ന പദ്ധതിയിൽ ചില അടിസ്ഥാന മാറ്റങ്ങൾ നടപ്പിലാക്കാൻ നിങ്ങൾ തയ്യാറാവുമോ അതോ അത് സംബന്ധിച്ച് ചർച്ചയിലേക്ക് പോവുമോ എന്ന് വ്യക്തമല്ല. എന്നിരുന്നാലും, നിങ്ങൾക്ക് ഉടൻ തന്നെ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലേക്ക് പോവാൻ കഴിയും.

ധനു രാശി (നവംബര്‍ 23-ഡിസംബർ 22)

വ്യക്തിപരമായ കാര്യങ്ങൾ ശരിയായി നടക്കുന്നതായി തോന്നുന്നതിനാൽ, സാമ്പത്തിക പ്രശ്‌നങ്ങളെയും സാമ്പത്തികമായ സാധ്യതകളെയും കുറിച്ച് ആശങ്കപ്പെടാൻ ഇത് തെറ്റായ സമയമാണെന്ന് തോന്നിയേക്കാം. എന്നാൽ ഇത് വരും ദിവസങ്ങളിൽ നിങ്ങൾ ചെയ്യുന്നത് മാത്രമാവും പ്രസക്തമാവുക. ഒരുപക്ഷേ നിങ്ങൾ താങ്ങാനാവുന്നതിലും കൂടുതൽ സമയവും പണവും ചെലവഴിച്ചിരിക്കാം.

മകരം രാശി (ഡിസംബർ 23 – ജനുവരി 20)

സഞ്ചിത സമ്മർദ്ദങ്ങളുടെ ഫലമായി ജാഗ്രത പുലർത്തേണ്ടി വരും. ആവശ്യമെന്ന് നിങ്ങൾ കരുതുന്നത്ര മാറ്റങ്ങളിലൂടെ കടന്നുപോകാനും നിങ്ങൾ പ്രലോഭിപ്പിക്കപ്പെടാം. പങ്കാളിത്തം അതിവേഗം വർദ്ധിക്കുന്ന അവസ്ഥയിലായിരിക്കും. പക്ഷേ നിങ്ങളുടെ ഭാവന വളരെ വേഗത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നതിനാലാണിത്.

കുംഭം രാശി (ജനുവരി 21- ഫെബ്രുവരി 19)

ആധുനിക ജ്യോതിഷികൾ സ്വപ്നങ്ങളുടെയും ഭാവനയുടെയും ‘ആന്തരിക ലോക’ത്തെക്കുറിച്ച് ധാരാളം സംസാരിക്കുന്നു. നിങ്ങളുടെ ജാതകത്തിന്റെ ആന്തരികാവസ്ഥയിൽ നിരവധി ഗ്രഹങ്ങളുള്ളതിനാൽ, നിങ്ങളുടെ ജീവിതത്തിന്റെ മുഴുവൻ ഗുണനിലവാരത്തിലും ഈ നിഗൂഢമേഖലയെ നിങ്ങൾ അവഗണിക്കുന്നുവെന്ന് നിങ്ങളെ ഓർമ്മിപ്പിക്കേണ്ട സമയമാണിത്.

മീനം രാശി (ഫെബ്രുവരി 20 – മാർച്ച് 20)

വ്യക്തിപരമായ വിമർശനത്തെ ഭയപ്പെടുന്നതിൽ നിന്ന് നിങ്ങളെ രക്ഷിക്കുന്ന തരത്തിലുള്ള പൊതുവേ പിന്തുണയ്ക്കുന്ന സാന്നിധ്യമാണ് ശുക്രൻറേത്. നിങ്ങളുടെ സാഹചര്യത്തെക്കുറിച്ച് നിങ്ങൾക്ക് ഇപ്പോൾ കൂടുതൽ ആത്മവിശ്വാസം തോന്നാൻ തുടങ്ങുന്നതിന് എല്ലാ സാധ്യതയും ഉണ്ട്, പ്രത്യേകിച്ചും നിങ്ങളുടെ സാമ്പത്തിക സുരക്ഷ വർദ്ധിപ്പിക്കുന്നതിൽ തുടരുകയാണെങ്കിൽ.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Horoscope today april 15 2021 aries gemini cancer virgo capricorn zodiac signs check astrological prediction

Next Story
ബേപ്പൂരിൽ നിന്നുള്ള ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടം: തിരച്ചിലിന് നാവിക സേനയുംShip, fisheries boat,Beypore, Mangalore, navy, search, rescue, നാവിക സേന, കപ്പൽ, ബോട്ട്, ബേപ്പൂർ, മംഗലാപുരം, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com