Latest News

നീനുവിന്റെ മാതാപിതാക്കൾ മിശ്രവിവാഹിതർ; എന്നിട്ടും കെവിൻ “കൊല്ലപ്പെട്ടു”

നീനുവിന്റെ സഹോദരനാണ് കെവിനെ കൊലപ്പെടുത്തിയതിന് പിന്നിലെന്നാണ് ആരോപണം

കൊച്ചി: കോട്ടയത്ത് കെവിൻ പി.ജോസഫിന്റെ കൊലപാതകത്തിന് പിന്നിൽ നീനുവിന്റെ കുടുംബമാണെന്ന ആരോപണം ഉയർന്നിരിക്കെ മറ്റൊരു വിവരം കൂടി പുറത്തുവന്നു. നീനുവിന്റെ മാതാപിതാക്കൾ മിശ്രവിവാഹിതരാണെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

നീനുവിന്റെ സഹോദരനും സുഹൃത്തുക്കളും ചേർന്നാണ് കെവിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് മാതാപിതാക്കൾ മിശ്രവിവാഹിതരായിരുന്നുവെന്ന കാര്യവും പുറത്തുവന്നിരിക്കുന്നത്.

നീനുവിന്റെ പിതാവ് ക്രിസ്ത്യൻ മതവിശ്വാസിയും അമ്മ ഇസ്‌ലാം മതവിശ്വാസിയുമാണെന്നാണ് പുറത്തുവന്നിരിക്കുന്ന വിവരം. നീനുവിന്റെ പ്രണയത്തിന് കുടുംബത്തിൽ നിന്ന് കടുത്ത എതിർപ്പുയർത്തിയത് സഹോദരനായിരുന്നുവെന്ന് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

വിദേശത്ത് ജോലി ചെയ്ത നിഷാൻ, നീനുവും കെവിനും വിവാഹം ചെയ്യുന്നതിനെ കടുത്ത രീതിയിൽ എതിർത്തിരുന്നുവെന്നും ഈ സമ്മർദ്ദത്തിന് മാതാപിതാക്കൾ കീഴടങ്ങുകയായിരുന്നുവെന്നുമാണ് ആരോപണം ഉയർന്നിരിക്കുന്നത്.

കൊലപാതകത്തിന് പിന്നാലെ നീനുവിന്റെ മാതാപിതാക്കൾ ഒളിവിൽ പോയി. കെവിന്റെ മരണവാർത്തയറിഞ്ഞ അവശ നിലയിലായ നീനുവിനെ ആശുപത്രിയിൽ നിന്നും ഇന്ന് വൈകിട്ട് വിട്ടയച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Honour killing kottayam brides parents are inter religious married couples

Next Story
കെവിന്റെ കൊലപാതകത്തിൽ പ്രതിഷേധം ശക്തം; കോട്ടയത്ത് നാളെ ഹർത്താൽകെവിൻ വധക്കേസിലെ ഇരുപത്തിയെട്ടാം സാക്ഷി അബിൻ പ്രദീപ് കൂറുമാറി. കെവിനെ തട്ടിക്കൊണ്ടുപോകുന്നത് അറിഞ്ഞിരുന്നു എന്ന് മൊഴി നൽകിയ വ്യക്തിയാണ് അബിൻ
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express