scorecardresearch

ശശീന്ദ്രനെ കുടുക്കിയത്; മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് ജുഡീഷ്യൽ കമ്മീഷൻ

മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷൻ

മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കമ്മീഷൻ

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
mangalam, ak saseendran, ncp

തിരുവനന്തപുരം: എ.കെ ശശീന്ദ്രൻ ഉൾപ്പെട്ട ഫോണ്‍ കെണിക്കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമീഷന്‍ റിപ്പോര്‍ട്ട് ശുപാര്‍ശകള്‍ പുറത്ത്. വിവാദ ഓഡിയോ ക്ലിപ് പുറത്ത് വിട്ട മംഗളം ചാനലിനെ പ്രതിക്കൂട്ടിൽ നിർത്തുന്ന റിപ്പോർട്ടാണ് കമ്മീഷൻ നൽകിയിരിക്കുന്നത്. സംപ്രേഷണ നിയമങ്ങള്‍ ലംഘിച്ച മംഗളം ടിവിയുടെ ലൈസന്‍സ് റദ്ദാക്കണമെന്ന് കമീഷന്‍ ശുപാര്‍ശ ചെയ്യുന്നു. മംഗളം ചാനലിന്റെ സിഇഒ അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യണമെന്നും ചാനലില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment

രണ്ട് ഭാഗങ്ങളിലായി 405 പേജുള്ളതാണ് ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഫോണ്‍ വിളി രേഖകള്‍ പരിശോധിച്ചാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് ജസ്റ്റിസ് പി.എസ്.ആന്‍റണി വ്യക്തമാക്കി.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം വേ​ണ​മെ​ന്ന് മു​ൻ മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​നം തെ​റി​ച്ച ഫോ​ൺ​വി​ളി​ക്കേ​സ് അ​ന്വേ​ഷി​ച്ച ജ​സ്റ്റീ​സ് ആ​ന്‍റ​ണി ക​മ്മീ​ഷ​ൻ. പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രാ​തി​ക്കാരിയായ പെൺകുട്ടി ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന് മു​ന്പി​ൽ ഹാ​ജ​രാ​യി​ട്ടി​ല്ല. തെ​ളി​വ് ന​ൽ​കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ ആ​രും തയ്യാ​റാ​യി​ല്ലെന്നും ജ​സ്റ്റീിസ് ആ​ന്‍റ​ണി പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ്ര​സ് കൗ​ൺ​സി​ലി​നും അ​യ​ക്കു​മെ​ന്നും കമ്മീഷൻ കൂട്ടിച്ചേർ‌ത്തു.

Ak Saseendran Mangalam Honey Trap

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: