ഹണി ട്രാപ്പ് വിവാദം: ജു​ഡീ​ഷ​ൽ റി​പ്പോ​ർ​ട്ട് മുഖ്യമന്ത്രിക്ക് സമർപ്പിച്ചു

റിപ്പോർട്ടിന്റെ ഉള്ളടക്കം മുഖ്യമന്ത്രി പറയുമെന്ന് കമ്മീഷൻ

തി​രു​വ​ന​ന്ത​പു​രം: മു​ൻ ഗതാഗത​മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്റെ രാജിക്കിടയാക്കിയ ഫോൺ കെണി വിവാദത്തിൽ അന്വേഷണം നടത്തിയ ജുഡീഷ്യൽ കമ്മീഷൻ തങ്ങളുടെ റിപ്പോർട്ട് സർക്കാരിന് കൈമാറി. കമ്മീഷൻ അധ്യക്ഷൻ പി.എസ്.ആന്റണി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് പരസ്യപ്പെടുത്തേണ്ടത് സർക്കാരാണെന്നും റിപ്പോർട്ടിന്റെ ഉള്ളടക്കത്തെപ്പറ്റി താൻ ഒന്നും പ്രതികരിക്കുന്നില്ലെന്നും പി.എസ്.ആന്റണി പ്രതികരിച്ചു.

രണ്ട് വാല്യങ്ങളിലായി 405 പേജുള്ളതാണ് ജുഡിഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അന്വേഷണത്തില്‍ പൂര്‍ണതൃപ്തനാണെന്ന് ജസ്റ്റിസ് പി.എസ്.ആന്‍റണി വ്യക്തമാക്കി. അല്‍പ്പ സമയത്തിനകം വാര്‍ത്താസമ്മേളനം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ 31ന് കാലാവധി അവസാനിക്കാനിരിക്കെയാണ് കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുന്നത്. 17 സാക്ഷിക​ളെ വി​സ്ത​രി​ക്കു​ക​യും 60 രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കു​ക​യും ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ക​മ്മി​ഷ​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കു​ന്ന​ത്.

ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളെ നി​യ​ന്ത്രി​ക്കാ​ൻ സം​വി​ധാ​നം വേ​ണ​മെ​ന്ന് മു​ൻ മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​ന്‍റെ മ​ന്ത്രി​സ്ഥാ​നം തെ​റി​ച്ച ഫോ​ൺ​വി​ളി​ക്കേ​സ് അ​ന്വേ​ഷി​ച്ച ജ​സ്റ്റീ​സ് ആ​ന്‍റ​ണി ക​മ്മീ​ഷ​ൻ. പ​ല​ത​വ​ണ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും പ​രാ​തി​ക്കാരിയായ പെൺകുട്ടി ജു​ഡീ​ഷ്യ​ൽ ക​മ്മീ​ഷ​ന് മു​ന്പി​ൽ ഹാ​ജ​രാ​യി​ട്ടി​ല്ല. തെ​ളി​വ് ന​ൽ​കാ​ൻ രാ​ഷ്ട്രീ​യ​ക്കാ​ർ ആ​രും തയ്യാ​റാ​യി​ല്ലെന്നും ജ​സ്റ്റീിസ് ആ​ന്‍റ​ണി പ​റ​ഞ്ഞു. റി​പ്പോ​ർ​ട്ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നും പ്ര​സ് കൗ​ൺ​സി​ലി​നും അ​യ​ക്കു​മെ​ന്നും കമ്മീഷൻ കൂട്ടിച്ചേർ‌ത്തു.

റിപ്പോർട്ട് സമർപ്പിക്കുന്നത് ചിത്രീകരിക്കുന്നതിൽ നിന്ന് മാധ്യമങ്ങളെ വിലക്കിയിരുന്നു. സെക്രട്ടറിയേറ്റിന്റെ ഉള്ളിലേക്ക് മാധ്യമങ്ങളെ പ്രവേശിപ്പിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസാണ് തീരുമാനിച്ചത്.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ജുഡീഷ്യൽ കമ്മീഷൻ റിപ്പോർട്ട് നിർണായകമാണ്. എ.കെ.ശശീന്ദ്രൻ കുറ്റവിമുക്തനായാൽ എൻസിപിക്ക് അത് ആശ്വാസമാകും. നിരപരാധിയാണെന്ന് തെളിഞ്ഞാൽ മന്ത്രി സ്ഥാനം തിരിച്ചുകിട്ടുമെന്നുള്ള പ്രതീക്ഷയിലാണ് എ.കെ.ശശീന്ദ്രൻ. ശ​ശീ​ന്ദ്ര​ൻ കു​റ്റ​വി​മു​ക്ത​നാ​യാ​ൽ മ​ന്ത്രി​സ​ഭ​യി​ലേ​ക്കു തി​രി​ച്ചു​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി​യും എ​ൻ​സി​പി​യും നേരത്തെ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

എ.​കെ.ശ​ശീ​ന്ദ്ര​നെ​തി​രെ തി​രു​വ​ന​ന്ത​പു​രം ചീ​ഫ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ന​ൽ​കി​യ പ​രാ​തി​യും ഇ​തി​ലെ തു​ട​ർന​ട​പ​ടി​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ചാ​ന​ൽ പ്ര​വ​ർ​ത്ത​ക ക​ഴി​ഞ്ഞ ദി​വ​സം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. കേ​സ് ര​മ്യ​മാ​യി ഒ​ത്തു​തീ​ർ​ന്നെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പ​രാ​തി​യും തു​ട​ർ​ന​ട​പ​ടി​ക​ളും റ​ദ്ദാ​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലെ ആ​വ​ശ്യം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Honey trap case judicial commission will submits inquiry report today

Next Story
കൊച്ചിയിൽ 15 കോടിയുടെ കൊക്കെയ്ൻ പിടികൂടി
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express