Latest News

ഫോൺകെണി വിവാദം; പരാതിക്കാരി മലക്കംമറിഞ്ഞു, എ.കെ ശശീന്ദ്രന് തിരിച്ചടി

മന്ത്രിസ്ഥാനത്തേക്കുള്ള ശശീന്ദ്രന്റെ തിരിച്ചുവരവ് ത്രിശങ്കുവിൽ

ak saseendran, minister, kerala, ncp

എറണാകുളം: ഗതാഗതമന്ത്രി സ്ഥാനത്തേക്കുള്ള എ.കെ ശശീന്ദ്രന്റെ തിരിച്ചുവരവ് വൈകും. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയിൽ നൽകിയ ഹർജി പരാതിക്കാരി പിൻവലിച്ചു. കേസ് ഒത്തുതീർപ്പാക്കിയെന്നും കോടതി നടപടികൾ നിർത്തിവെക്കണമെന്നുമായിരുന്നു മംഗളം ചാനലിലെ മാധ്യമപ്രവർത്തകയുടെ ആവശ്യം.

തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതിയിൽ നടക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്നായിരുന്നു പരാതിക്കാരിയായ മാധ്യമപ്രവർത്തക ഹർജിയിലൂടെ ആവശ്യപ്പെട്ടത്. ശശീന്ദ്രനുമായുള്ള പ്രശ്നം ഒത്തു തീർന്നെന്നും അന്യായം പിൻവലിക്കാൻ അനുവദിക്കണമെന്നും യുവതി ഹർജിയിൽ പറഞ്ഞിരുന്നു.

കേസ് റദ്ദാക്കിയാൽ എ.കെ.ശശീന്ദ്രൻ ഉടൻ മന്ത്രിസഭയിലേക്ക് തിരിച്ചെത്ത്മെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ശശീന്ദ്രന് മന്ത്രിസ്ഥാനം തിരിച്ച് നൽകുമെന്ന് എൻസിപി പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഫോൺ കെണി വിവാദത്തെപ്പറ്റി അന്വേഷിച്ച ജുഡീഷ്യൽ കമ്മീഷൻ ശശീന്ദ്രന് ക്ലിൻ ചിറ്റ് നൽകിയിരുന്നു. ശശീന്ദ്രനെ മനഃപൂർവ്വം കുടുക്കിയതാണെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നുണ്ട്.

എന്നാൽ കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് മഹിളാ മോർച്ച അപേക്ഷ നൽകിയിട്ടുണ്ട്. ശശീന്ദ്രന് എതിരായ കേസിൽ കക്ഷി ചേരാൻ മഹിള മോർച്ച അപേക്ഷ നൽകിയിട്ടുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Honey trap case a k saseendhran got a new blow from high court

Next Story
Uppum Mulakum: കള്ളു കുടിച്ചു വന്ന ബാലുവിന് പാറുക്കുട്ടിയുടെ ഉപദേശം; ഉപ്പും മുളകും വീഡിയോuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com