കൊച്ചി: എൻസിപി നേതാവ്, മുൻമന്ത്രി എകെ ശശീന്ദ്രൻ ഉൾപ്പെട്ട ഹണി ട്രാപ്പ് കേസുമായി ബന്ധപ്പെട്ട തുടർനടപടികൾ റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതി പരിഗണിക്കും. പരാതിക്കാരിയായ മാധ്യമപ്രവർത്തകയാണ് ഇരുകക്ഷികളും കോടതിക്ക് പുറത്ത് കേസ് ഒത്തുതീർത്തതായി ചൂണ്ടിക്കാട്ടി ഹർജി നൽകിയത്.

തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതിയിലെ നടപടികൾ അവസാനിപ്പിക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിൽ ആവശ്യപ്പെട്ടത്. കേസ് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷന്റെ പരിഗണനാ വിഷയങ്ങൾ എന്തൊക്കെയെന്ന് കോടതി സംസ്ഥാന സർക്കാരിനോട് ചോദിച്ചിരുന്നു.

അതേസമയം അനുകൂല വിധിയുണ്ടായാൽ എകെ ശശീന്ദ്രന് വീണ്ടും മന്ത്രിസ്ഥാനത്തേക്ക് മടങ്ങിയെത്താൻ സാധിച്ചേക്കും. ഇതിനിടെ കേസ് ഒത്തുതീർപ്പാക്കാനുളള നീക്കത്തിനെതിരെ ബിജെപി നേതാക്കൾ ഉള്‍പ്പെടെയുളളവർ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook