തിരുവനന്തപുരം: സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിന് ജയിൽ വകുപ്പിനോട് ചിറ്റമ്മ നയമാണെന്ന് ജയിൽ മേധാവി ആർ. ശ്രീലേഖ. വിചാരണത്തടവുകാരെ അനിശ്ചിതമായി ജയിലിൽ പാർപ്പിക്കുന്നുവെന്നും അന്തേവാസികളുടെ എണ്ണം കൂടിയതിനാൽ കൂടുതൽ പേരെ പരോളിൽ വിടുന്നുവെന്നും ശ്രീലേഖ കുറ്റപ്പെടുത്തി.

ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പോലീസ് മേധാവിക്ക് കത്തുനൽകിയിട്ടും നടപടികൾ ഉണ്ടായില്ലെന്നും അവർ വ്യക്തമാക്കി. തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസിൽ ജയിൽ വകുപ്പ് സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു ഡിജിപി.

ജയിലുകളിൽ അന്തേവാസികളുടെ എണ്ണം വർദ്ധിച്ച് വരികയാണ്. നിലവിൽ ജയിലിൽ ഉൾക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. ഇത് കണക്കിലെടുത്ത് കൂടുതൽ പേരെയും പരോളിൽ വിടുകയാണ് ചെയ്യുന്നതെന്നും ശ്രീലേഖ പറഞ്ഞു. ജയിലിൽ ഇപ്പോൾ നടയടി മൂന്നാം മുറ എന്നിവയില്ല. എന്നാലും ചില ഉദ്യോഗസ്ഥർ ഇനിയും മറേണ്ടതുണ്ടെന്നും ഡിജിപി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ