തൃശൂര്‍: പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ച് ബിജെപി കേരളത്തെ സുരക്ഷിതമാക്കിയെന്നും അമിത് ഷാ. കമ്യൂണിസ്റ്റുകാരും കോണ്‍ഗ്രസുകാരും ഇത് അംഗീകരിക്കാനാകില്ലെന്നും അവര്‍ കളിക്കുന്നത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് നടന്ന ബിജെപിയുടെ പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ.
കേരളത്തില്‍ തമ്മിലടിക്കുന്ന കോണ്‍ഗ്രസും സിപിഎമ്മും ത്രിപുരയില്‍ ഒന്നിച്ചു, നിലനില്‍പിനു വേണ്ടി ഒന്നിച്ച അവരെ പരാജയപ്പെടുത്തി ജനം ബിജെപിയെ തിരഞ്ഞെുവെന്നും അമിത് ഷാ പറഞ്ഞു. കേരളത്തിന് നല്‍കിയത് പോലെയുള്ള തുക മറ്റൊരു സംസ്ഥാനത്തിനും ബിജെപി നല്‍കിയിട്ടില്ല, കേരളത്തിന് മോദി സര്‍ക്കാര്‍ കഴിഞ്ഞ അഞ്ചുവര്‍ഷം 1,15,000 കോടി രൂപ നല്‍കി. എന്നാല്‍, യുപിഎ സര്‍ക്കാര്‍ നല്‍കിയത് 45,900 കോടി രൂപ മാത്രമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ 8500 കോടി രൂപ നല്‍കിയെന്നും അമിത് ഷാ അവകാശപ്പെട്ടു. ഗുരുവായൂരില്‍ 317 കോടി രൂപ നല്‍കി. കാസര്‍കോടില്‍ 50 മേഗാവാട്ടിന്റെ സൗരോര്‍ജ പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കി. കൊച്ചി മെട്രോയുടെ രണ്ടാം ഘട്ടത്തിനായി 1950 കോടി രൂപ അനുവദിച്ചെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി 11 ദിവസമായി പുകയുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന് നടപടി എടുക്കാന്‍ കഴിയുന്നില്ല. കേരളത്തിന്റെ വികസനം സാധ്യമാക്കാന്‍ കോണ്‍ഗ്രസിനോ കമ്യൂണിസ്റ്റുകാര്‍ക്കോ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.2024ലെ തിരഞ്ഞെടുപ്പു പ്രവര്‍ത്തനത്തിനു മുന്നോടിയായാണ് അമിത് ഷാ തൃശൂരിലെത്തിയത്.
അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരിലും കണ്ണൂരിലും മത്സരിക്കാന്‍ തയ്യാറാണെന്ന് സുരേഷ് ഗോപി പറഞ്ഞു. അമിത് ഷാ വേദിയില്‍ ഇരിക്കെ സുരേഷ് ഗോപി പറഞ്ഞു. താന്‍ മത്സരിക്കുന്ന കാര്യത്തില്‍ രണ്ടു നേതാക്കന്‍മാര്‍ മാത്രമാണ് തീരുമാനമെടുക്കുന്നത്. മറ്റാര്‍ക്കും അതില്‍ അവകാശമില്ല. അങ്ങനെയൊരു ഉത്തരവാദിത്വെം എല്‍പ്പിക്കുകയാണെങ്കില്‍ തൃശൂര്‍ അല്ലെങ്കില്‍ കണ്ണൂര്‍ നല്‍കണമെന്നും സുരേഷ് ഗോപി പറഞ്ഞു.