കൊച്ചി: ട്രാഫിക് നിയന്ത്രിക്കുന്ന ജോലിക്കിടെ വഴിയരികിൽ നിന്ന് പെൺകുട്ടികളെ മനപ്പൂർവം സ്‌പർശിക്കാൻ ശ്രമിച്ച കേസിൽ ഹോം ഗാർഡിനെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്.

തേവരയിൽ ട്രാഫിക് നിയന്ത്രിക്കാൻ ചുമതലപ്പെടുത്തിയ ഹോം ഗാർഡ് ശിവകുമാറാണ് പിടിയിലായത്. തേവര ലൂർദ് പള്ളിക്കു മുന്നിലുള്ള കവലയിലെ ട്രാഫിക് നിയന്ത്രണത്തിനിടെയാണ് ഇയാൾ വഴിയരികിലൂടെ നടന്നുപോയ പെൺകുട്ടികളുടെ ദേഹത്ത് മനപ്പൂർവ്വം സ്പർശിക്കാൻ ശ്രമിച്ചതായി ആരോപണം ഉയർന്നത്.

സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന പൊലീസുകാരന്‍ എന്ന നിലയിൽ ഡിക്‌സൺ എന്നയാളാണ് ഫെയ്‌സ്ബുക്കിൽ വീഡിയോ പോസ്റ്റ് ചെയ്തത്. എന്നാൽ പിന്നീടാണ് ശിവകുമാർ ഹോം ഗാർഡാണെന്ന് വ്യക്തമായത്. എറണാകുളം സൗത്ത് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.