തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് പെസഹാ വ്യാഴം ആചരിക്കുന്നു. ശിഷ്യരുടെ കാല്‍ കഴുകി വിനയത്തിന്റെ മാതൃക കാണിച്ച യേശുക്രിസ്തുവിന്റെ സ്മരണയിലാണ് പെസഹാ വ്യാഴം ആചരിക്കുന്നത്. ദേവാലയങ്ങളില്‍ കാല്‍ കഴുകല്‍ ശുശ്രൂഷയും ആരാധനയും നടക്കും. ചടങ്ങുകള്‍ അര്‍ദ്ധരാത്രി വരെ നീളും. ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും വിശുദ്ധവാരാചരണം പെസഹ വ്യാഴത്തോടെ തീവ്രമാകും. നാളെയാണ് കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കിയുള്ള ദുഃഖവെള്ളിയാചരണം നടക്കുക.

ഗ​ദ്സ​മെ​നിലെ യേ​ശു​വി​ന്‍റെ പ്രാര്‍ത്ഥനയെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ രാവിലെ മുതല്‍ വൈകീട്ട് വരെ ദിവ്യകാരുണ്യ ആരാധനയും സംഘടിപ്പിക്കുന്നുണ്ട്. സ്വ​ന്തം ശ​രീ​ര​വും ര​ക്ത​വു​മാ​യ അ​ന്ത്യ​ അത്താ​ഴം യേ​ശു ശി​ഷ്യ​ർ​ക്കു പ​കു​ത്തു ന​ൽ​കിയ വി​ശു​ദ്ധ കു​ർ​ബാ​ന സ്ഥാ​പനത്തിന്റെ ഓ​ർ​മയില്‍ ദേവാലയങ്ങ​ളി​ലും ഭ​വ​ന​ങ്ങ​ളി​ലും അ​പ്പം​മു​റി​ക്ക​ല്‍ ശുശ്രൂഷയും ന​ട​ക്കും.

പെസഹ വ്യാഴാഴ്ചയോട് അനുബന്ധിച്ച് വത്തിക്കാനിലും വിശുദ്ധ നാട്ടിലും പ്രത്യേകം ശുശ്രൂഷകള്‍ നടക്കും. വത്തിക്കാനില്‍ പെസഹാ വ്യാഴാഴ്ചയിലെ ശുശ്രൂഷകള്‍ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ വച്ചായിരിക്കും നടക്കുക.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ