പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി

കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്

Heavy Rain Kerala

കൊച്ചി: കാലവര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ പതിനൊന്ന് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട്, കണ്ണൂര്‍, വയനാട്, തൃശൂര്‍, എറണാകുളം, കോട്ടയം, ഇടുക്കി, മലപ്പുറം, ആലപ്പുഴ, പത്തനംതിട്ട, കാസർകോട് എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി. കണ്ണൂര്‍ ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല. മറ്റ് ജില്ലകളില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികള്‍ക്കും ഇന്ന് അവധിയായിരിക്കും

കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കാലിക്കറ്റ് സർവകലാശാല ഓഗസ്റ്റ് 16 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചിട്ടുണ്ട്. കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല നാളെ നടത്താനിരുന്ന ഒമ്പതാം സെമസ്റ്റര്‍ ബി.ബി.എ/ബി.കോം എല്‍.എല്‍.ബി സ്‌പെഷ്യല്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.

Read Also: എന്ത് ആവശ്യമുണ്ടെങ്കിലും വിളിക്കണം: ലിനുവിന്റെ അമ്മയോട് മമ്മൂട്ടി

കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാനത്ത് പലയിടത്തും അതിശക്തമായ മഴ തുടരുകയാണ്. മലബാർ മേഖലയിലാണ് മഴ കനത്തിരിക്കുന്നത്. വീണ്ടും മഴ ശക്തിപ്പെട്ട സാഹചര്യത്തിൽ ദുരിതാശ്വാസ ക്യാംപിലുള്ളവർ വീടുകളിലേക്ക് മടങ്ങി പോയിട്ടില്ല. ഓഗസ്റ്റ് 16 വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Holiday for schools in kerala heavy rain flood red alert

Next Story
വയനാടിന് വേണ്ടി പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ച് രാഹുല്‍ ഗാന്ധി
The moderation of comments is automated and not cleared manually by malayalam.indianexpress.com