കനത്ത മഴ; വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

ഇടുക്കിയിൽ കനത്ത മഴ, ഡാമുകളുടെ ഷട്ടറുകൾ തുറക്കുന്നു

Kerala weather, കാലാവസ്ഥ, Kerala weather report, weather today, rain today, September 6,, കേരളത്തിലെ കാലാവസ്ഥ, august 12, weather thiruvananthapuram, കാലാവസ്ഥ തിരുവനന്തപുരം, weather kochi, കാലാവസ്ഥ കൊച്ചി, weather palakkad, കാലാവസ്ഥ പാലക്കാട്, weather kozhikode, കാലാവസ്ഥ കോഴിക്കോട്, weather thrissur, കാലാവസ്ഥ തൃശൂർ, ie malayalam, ഐഇ മലയാളം, tomorrow weather

കല്‍പറ്റ: കനത്ത മഴ തുടരുന്നതിനാല്‍ വയനാട് ജില്ലയിലെ പ്രൊഫഷണല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി ആയിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. യൂണിവേഴ്സിറ്റി പരീക്ഷകൾക്ക്‌ മാറ്റം ഉണ്ടായിരിക്കില്ല എന്നും അറിയിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് വയനാട് ജില്ലയിലെ കാരാപ്പുഴ ഡാമിന്റെ ഷട്ടറുകൾ തുറന്നിട്ടുണ്ട്. മൂന്ന് ഷട്ടറുകളാണ് തുറന്നിരിക്കുന്നത്. ഇടുക്കി ജില്ലയിലും മഴ ശക്തമാണ്. കല്ലാർകുട്ടി, പാംബ്ല, മലങ്കര അണക്കെട്ടുകളുടെ ഷട്ടറുകള്‍ ഇന്ന് തുറക്കും.

ഇന്ന് എറണാകുളം,ഇടുക്കി,മലപ്പുറം,കോഴിക്കോട്,വയനാട്,കണ്ണൂര്‍ ജില്ലകളിലും, ഓഗസ്റ്റ് എട്ട് നാളെ തൃശ്ശൂര്‍, പാലക്കാട്,വയനാട്,കണ്ണൂര്‍,കാസര്‍ഗോഡ് ജില്ലകളിലും ഓഗസ്റ്റ് ഒൻപതിന് ഇടുക്കി,തൃശ്ശൂര്‍,മലപ്പുറം,കോഴിക്കോട്, വയനാട്,കാസര്‍ഗോഡ് എന്നി ജില്ലകളിലും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ‘ഓറഞ്ച്’ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു.

ആലപ്പുഴ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് ഉച്ചമുതൽ അവധിയായിരിക്കും. 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തോടനുബന്ധിച്ചാണ് അവധി. വളളംകളിയോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് ശേഷം സാസ്‌കാരിക ഘോഷയാത്ര നടത്താൻ തീരുമാനിച്ചിട്ടുണ്ട്. അതേ തുടർന്നാണ് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചത്. പത്താം തീയതിയാണ് വള്ളംകളി.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Holiday for schools heavy rain kerala red alert

Next Story
മദ്യത്തിന്റെ മണം അറിയില്ല, ശ്രീറാമിനെ ഒരുതരം മണം ഉണ്ടായിരുന്നു: വഫ ഫിറോസ്Vafa and Sreeram
The moderation of comments is automated and not cleared manually by malayalam.indianexpress.com