തൃശൂര്‍: കോട്ടയം, തൃശൂര്‍, ആലപ്പുഴ, എറണാകുളം എന്നീ ജില്ലകളിലെ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (ഓഗസ്റ്റ് 17, ശനി) അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന ആറ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് കലക്ടർ നാളെ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജിഎൽപിഎസ് വട്ടപ്പറമ്പ്, എൻഎസ്എസ് എച്ച്എസ്എസ് പാറക്കടവ്, ജി യു പി എസ് കുറുമശ്ശേരി, സെന്റ്.മേരീസ് എൽപിഎസ് തുതിയൂർ, ജെബിഎസ് ആമ്പല്ലൂർ എന്നീ സ്ഥാപനങ്ങൾക്ക് നാളെ അവധിയായിരിക്കും.

Read Also: കൃത്രിമ കാലുമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഓടിനടക്കുന്ന ശ്യാമിന്റെ ചികിത്സാ ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കും

നിലമ്പൂർ താലൂക്കിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും, മറ്റ് താലൂക്കുകളിലെ ക്യാംപുകളായും കളക്ഷൻ സെന്ററായും പ്രവർത്തിക്കുന്നതും റെസ്ക്യൂ ടീം താമസിക്കുന്നതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.