തിരുവനന്തപുരം: നീണ്ട 25 വർഷക്കാലത്തോളമായി സംസ്ഥാനത്ത് പൊതുവിദ്യാലയത്തിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണം ക്രമമായി കുറഞ്ഞുവന്നിരുന്നു. എന്നാൽ ഈ സ്ഥിതി മാറ്റിയെടുത്തിരിക്കുകയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ്.  കഴിഞ്ഞവര്‍ഷത്തേക്കാള്‍ 32,349 കുട്ടികളുടെ വര്‍ധനവ് ഈ അധ്യനവര്‍ഷം ഉണ്ടായി.

പൊതുവിദ്യാലയങ്ങളില്‍ 1.85.971 വിദ്യാര്‍ത്ഥികളാണ് ഇക്കുറി പുതുതായി പ്രവേശനം നേടിയത്. കഴിഞ്ഞവര്‍‍ഷം 1,45,208 പേര്‍. രണ്ടുവര്‍ഷത്തിനുള്ളില്‍ പുതുതായി പ്രവേശനം നേടിയവരുടെ എണ്ണം 3,31,179 വരും. ഇതും ചരിത്രമാണ്.

വിവിധ ജില്ലകളിലെ സർക്കാർ, എയ്‌ഡഡ്, അൺഎയ്‌ഡഡ് സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണം

ഇതിന് പുറമെ സംസ്ഥാനത്തെ എല്ലാ സർക്കാർ വിദ്യാലയങ്ങളിലും ഒന്നാം ക്ലാസിലേക്കുളള വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. എല്ലാ സ്കൂളുകളിലും വിദ്യാർത്ഥികളുടെ എണ്ണം കൂടിയത് സംസ്ഥാന സർക്കാരിന്റെ അഭിമാനം ഇരട്ടിപ്പിച്ചു.

ഹൈടെക് ക്ലാസ്റൂം, രാജ്യാന്തര നിലവാരമുള്ള സ്കൂളുകള്‍, വിദ്യാലയങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി, മികച്ച ലൈബ്രറി തുടങ്ങി വലിയ പദ്ധതികളാണ് സർക്കാർ മുന്നോട്ട് വച്ചിരിക്കുന്നത്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ രണ്ടാം വർഷം തന്നെ അഭിമാന നേട്ടം സാധ്യമാക്കാനായതിൽ സർക്കാരിന്റെ ആത്മവിശ്വാസം വർദ്ധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ഒന്ന് മുതൽ പത്താം ക്ലാസ് വരെയുളള കുട്ടികളുടെ എണ്ണം. ക്ലാസ് തുടങ്ങി ആറാം പ്രവൃത്തി ദിവസം വരെയുളളത്

മാറ്റം ഉള്‍ക്കൊണ്ട് , സ്വയം പഠിച്ച് അത് പകര്‍ന്നു നല്‍കി നല്ല കലാലയ അന്തരീക്ഷം സൃഷ്‌ടിക്കുന്നതില്‍ അധ്യാപക സമൂഹത്തിനും നിർണായക പങ്കുണ്ടെന്ന് മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു. ആ ഉത്തരവാദിത്തം നിര്‍വ്വഹിക്കാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നതായും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ