
കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. ഗോപിനാഥ് രവീന്ദ്രനെതിരെയുള്ള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ ചരിത്രകാരന്‍മാര്‍ രംഗത്ത്. ഗവര്‍ണറുടേത് അടിസ്ഥാന രഹിതമായ പരാമര്‍ശങ്ങളാണെന്ന് ചൂണ്ടികാണിച്ച് അമ്പതിലധികം ചരിത്രകാരന്മാര്‍ ഒപ്പിട്ട പ്രസ്താവനയാണ് പുറത്തിറക്കിയത്. വൈസ് ചാന്‍സലര്‍ ഗോപിനാഥ് രവീന്ദ്രന്‍ ക്രിമിനലാണെന്നും തന്നെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയ ആളാണെന്നുമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ആരോപണം.
കേരളത്തിലെ കാര്‍ഷിക ചരിത്രത്തിലും ചരിത്രപരമായ ജനസംഖ്യാശാസ്ത്രത്തിലും പ്രത്യേക വൈദഗ്ധ്യമുള്ള പ്രഫ. ഗോപിനാഥ് രവീന്ദ്രന്‍ ഇന്ത്യയിലെ പ്രമുഖ ചരിത്രകാരന്മാരില്‍ ഒരാളാണ്. ന്യൂഡല്‍ഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയ സെന്‍ട്രല്‍ യൂണിവേഴ്സിറ്റിയിലെ ചരിത്ര-സാംസ്‌കാരിക വിഭാഗം തലവനായിരുന്നു അദ്ദേഹം, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജാമിയ മില്ലിയ ഇസ്ലാമിയയിലെ നെല്‍സണ്‍ മണ്ടേല സെന്റര്‍ ഫോര്‍ പീസ് ആന്‍ഡ് കോണ്‍ഫ്‌ലിക്റ്റ് റെസൊല്യൂഷന്റെ ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
സര്‍വകലാശാല ചാന്‍സലറായ ഗവര്‍ണര്‍ വൈസ് ചാന്‍സലറായ ഗോപിനാഥ് രവീന്ദ്രനെതിരെ നടത്തുന്ന വ്യാജവും അപകീര്‍ത്തികരവും രാഷ്ട്രീയപ്രേരിതവുമായ പ്രചാരണം അംഗീകരിക്കാനാവില്ല. വൈസ്ചാന്‍സലര്‍ക്കെതിരെയുള്ള ഗവര്‍ണറുടെ നീക്കം ഉടന്‍ അവസാനിപ്പിക്കണമെന്നും ചരിത്രകാരന്‍മാര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഗവര്‍ണറുടെ പരാമര്‍ശത്തിനെതിരെ ചരിത്രകാരി റോമില ഥാപ്പര്‍, കേശവന്‍ വെളുത്താട്ട്, പ്രഫ.ജി അരുണിമ, പ്രഫ.കെ.എന്‍ പണിക്കര്‍ എന്നിവരുള്‍പ്പെടെ 50 പേര്‍ ഒപ്പിട്ട പ്രസ്താവനയാണ് പുറത്തിറക്കിയത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us