സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് എതിരായി നടന്ന അക്രമണത്തെ അപലപിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. യെച്ചൂരിക്ക് എതിരായ അക്രമണത്തെ ശക്തമായി അപലപിക്കുന്നു എന്നും ഇത് ഇന്ത്യൻ ജനാധിപത്യത്തിന് എതിരെ നടന്ന അക്രമണമാണ് എന്നും പിണറായി വിജയൻ ട്വിറ്ററിൽ കുറിച്ചു.

കൈയേറ്റത്തില്‍ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് നടന്ന സിപിഎം പ്രതിഷേധം

ദില്ലിയിലെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽവച്ചാണ് യെച്ചൂരിക്ക് നേരെ കയ്യേറ്റശ്രമം നടന്നത്. ആർഎസ്എസ് അനുകൂലികളാണ് ആക്രമണത്തിന് പിന്നിൽ. കയ്യേറ്റത്തെത്തുടർന്ന് സീതാറാം യെച്ചൂരി താഴെ വീണു, ആർഎസ്എസ് അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കിയാണ് യെച്ചൂരിക്ക് നേരെ ഇവർ ഓടിയടുത്തത്. ഹിന്ദുസേന പ്രവർത്തകർ എന്ന പേരിലുള്ള നാല്  പേരാണ് ആക്രമണം നടത്തിയത്.

മൂന്നു പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിപിഐഎം മൂർദാബാദ് എന്നും , ആർഎസ്എസ് സിന്താബാദ് എന്നുമുളള മുദ്രാവാക്യങ്ങളാണ് ഇവർ മുഴക്കിയത്. ശക്തമായ സുരക്ഷ എകെജി ഭവനിലും പരിസരത്തും ഉണ്ടായിരുന്നു. കന്നുകാലി കശാപ്പ് നിയന്ത്രണ ബില്ലിന് എതിരെ സിപിഐഎം എടുത്ത നിലപാട് സംഘപരിവാർ സംഘടനകളെ പ്രകോപിപ്പിച്ചിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.