തിരുവനന്തപുരം : കേരളാ സൈബര്‍ വാരിയേഴ്സ് ഹാക്ക് ചെയ്ത ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് തിരിച്ചുപിടിച്ചു. ഇന്ന് ഉച്ചയോടെയാണ് ഹിന്ദുമഹാസഭയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വന്നത്. കേരളാ സൈബര്‍ വാരിയേഴ്സ് ഹാക്കിങ്ങിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. മണിക്കൂറുകള്‍ക്ക് ശേഷമാണ് വെബ്സൈറ്റ് തിരിച്ചുപിടിച്ചത്.
ഹിന്ദുമഹാസഭയുടെ http://www.abhm.org.in എന്ന വെബ്സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. നാടന്‍ കേരളാ ബീഫ് കറി ഉണ്ടാക്കുന്ന വിധവും ഒപ്പം ഒരു സന്ദേശവും ചേര്‍ത്ത് വെബ്സൈറ്റ് എഡിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ബീഫ് തീറ്റക്കാരെ രക്ഷിക്കുന്നത് പാപമാണ്. മൃഗങ്ങളെ കൊല്ലാത്തവരെ സഹായിക്കേണ്ടതാണ് എന്ന് ഹോം പേജില്‍ കുറിച്ചിട്ടുണ്ടായിരുന്നു.
“ചക്രപാണി സൈക്കോ, ഞങ്ങള്‍ വ്യക്തികളെ അവരുടെ സ്വഭാവത്തിന്റെ അടിസ്ഥാനത്തിലാണ് ബഹുമാനിക്കുന്നത്, ഭക്ഷണ ശീലത്തിന്റെ പേരിലല്ല.” എന്നാണ് കേരളാ സൈബര്‍ വാരിയേഴ്സ് ഹോം പേജില്‍ കേരളാ സൈബര്‍ വാരിയേഴ്സിന്റെ പേരില്‍ എഴുതി ചേര്ത്തിരിക്കുന്നതായിരുന്നു മറ്റൊരു സന്ദേശം.
കേരളത്തിലെ പ്രളയവുമായി ബന്ധപ്പെട്ടു ഹിന്ദുമഹാസഭ നേതാവ് ചക്രപാണി നടത്തിയ പ്രസ്താവന ഏറെ വിവാദമായിരുന്നു. കേരളത്തിലെ ജനങ്ങള്‍ പശുക്കളെ കൊല്ലുന്നത് കൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ഹിന്ദു മഹാസഭ നേതാവ് പറഞ്ഞത്.
ഭൂമിയോട് പാപം ചെയ്ത മനുഷ്യര്‍ക്ക് പ്രകൃതി നല്കിയ ശിക്ഷയാണ് ഈ ദുരന്തമെന്നും ഏതാനും ചിലര്‍ ചെയ്ത തെറ്റിന് ശിക്ഷക്കപ്പെട്ടത് നിരപരാധികളായ ജനങ്ങളാണെന്നും ചക്രപാണി പറയുകയുണ്ടായി. കേരളത്തിലെ ജനങ്ങള്‍ക്ക് കഴിക്കാന്‍ മറ്റ് നിരവധി ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഉണ്ട് എന്നിട്ടും അവര്‍ പശുക്കളെ കൊല്ലുകയും കഴിക്കുകയും ചെയ്യുന്നു എന്ന് പറഞ്ഞ ചക്രപാണി ദുരിതത്തില്‍ അകപ്പെട്ട ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ആഹ്വാനം ചെയ്യുകയുണ്ടായി.
മനപൂര്‍വം പശുവിന്റെ മാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ഒരിക്കലും ക്ഷമിക്കരുതെന്നും ചക്രപാണി പറയുകയുണ്ടായി. നൂറുകണക്കിന് ആളുകള്‍ മരിക്കുകയും ലക്ഷങ്ങള്‍ വീട് നഷ്ടപെടുകയും ചെയ്ത പ്രളയത്തെ പിന്‍പറ്റിയാണ് ഹിന്ദുമഹാസഭ നേതാവ് കേരളത്തിനെതിരെ വിദ്വേഷ പ്രചരണം അഴിച്ചുവിട്ടത്. ചക്രപാണിയുടെ പ്രസ്താവനക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു.
പ്രളയക്കെടുതി അനുഭവിക്കുന്ന കേരളത്തിനുനേരെ സംഘപരിവാര്‍ വിദ്വേഷ പ്രചരണം വ്യാപകമാണ്. കേരളത്തിലെ പ്രളയത്തിന് കാരണം ശബരിമലയിലെ സ്ത്രീ പ്രവേശനമാണ് എന്നാണ് ആര്‍എസ്എസ് ചിന്തകനും റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ സെന്‍ട്രല്‍ ബോർഡ് ഡയറക്ടറുമായ ഗുരുമൂര്‍ത്തിയുടെ പരാമര്‍ശം.
Read in English : Kerala floods: Hindu Mahasabha’s website hacked, ‘spicy beef curry’ recipe put up