നിരീശ്വരവാദിയായ അച്ഛനും ഉറച്ച ഹിന്ദുമത വിശ്വാസിയായ അമ്മയും ഉളള കോട്ടയത്തെ ഈ വീട് വിശ്വാസങ്ങളുടെ സംഘർഷങ്ങളുടേത് കൂടിയായിരുന്നു . അവിടെയാണ് ഇരുപത്തിനാലുകാരിയ മകൾ കെ എം. അഖില ഹാദിയ എന്ന പേര് സ്വീകരിച്ച് മുസ്‌ലിം വിശ്വാസിയായി മാറിയതും ഇപ്പോൾ എൻ ഐ എ അന്വേഷിക്കുന്ന കേസിലെ വിഷയമാകുന്നതും.
കോടതി ഉത്തരവ് പ്രകാരം, കഴിഞ്ഞ മൂന്നുമാസമായി ഹാദിയ ടി വി പുരത്തെ മൂന്നു മുറി വീട്ടിലാണ്. ഹാദിയ്ക്ക് ആരെയെങ്കിലും കാണാനോ പുറത്തുപോകാനോ അനുമതിയില്ല. ഈ ഇരുപത്തിനാല് കാരിയുടെ ഓരോ ചലനവും പൊലീസ് സംഘത്തിൻറെ നിരീക്ഷണത്തിലാണ്. അയൽപ്പക്കവും പൊലിസ് നിരീക്ഷണത്തിലാണ്. ” നിരവധി തവണ കൗൺസിലിങ് നടത്തിയ ശേഷവും ഹാദിയ ഇസ്‌ലാമിക വിശ്വാസത്തിൽ തന്നെ അടിയുറച്ച് നിൽക്കുകയാണ്. ഇപ്പോൾ തൻറെ രക്ഷിതാക്കളോടും ഇസ്‌ലാമിനെ ആശ്ലേഷിക്കാനാണ് ഹാദിയ പറയുന്നത്” ഈ യുവതിയുടെ ബന്ധുവും പ്രാദേശിക കോൺഗ്രസ് നേതാവുമായ സുരേഷ് ബാബു പറഞ്ഞു. മറ്റൊരു ബന്ധുവായ ഗംഗ കുറ്റപ്പെടുത്തുന്നത് രക്ഷിതാക്കളെയാണ്. “അശോകൻ ഭാര്യ പൊന്നമയുടെ മതവിശ്വാസത്തെ എതിർക്കുമായിരുന്നു. ഇത് മകളെ ആശയക്കുഴപ്പത്തിലാക്കി”എന്നാണ് അവർ പറയുന്നത്.
ഈകാലത്തിനിടയിൽ പുറത്തുവന്ന ഹാദിയയുടെ ഏക ചിത്രം വിവാദമായ വിഡിയോ എടുത്ത ആക്ടവിസ്റ്റ് പുറത്തുവിട്ടതാണ്. ഇതിൽ വീടിൻറെ വാതിൽക്കലിൽ നിന്ന് ഹാദിയ ചോദിക്കുന്നുണ്ട് ഇതാണോ എൻറെ ജീവിതം എൻറെ ജീവിതം ഇങ്ങനെ തന്നെ ആകുമോ?
സൈന്യത്തിൽ നിന്നും വിരമിച്ച കെ എം അശോക (56) ൻറെയും പൊന്നമയുടെയും ഏക മകളാണ് അഖില.മധ്യവർഗ്ഗ ഹിന്ദു അയൽപ്പക്കകുടുംബങ്ങളാണ് അവരുടേത്. അഖില ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലാണ് പഠിച്ചത്. ഉയർന്ന ക്ലാസുകളിൽ ഏറെ ആ കുട്ടിക്ക് പഠനം പ്രയാസകരമായിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു.
പന്ത്രണ്ടാം ക്ലാസ് രണ്ടാമത്തെ ചാൻസിലാണ് ജയിക്കുന്നത്. അതിന് ശേഷം തമിഴ് നാട്ടിലെ സേലത്തെ ശിവരാജ് ഹോമിയോപ്പതി മെഡിക്കൽ കോളജ് ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശനത്തിന് അപേക്ഷിച്ചു. ” ഒരു ഏജൻറ് വഴി” അവിടെ പ്രവേശനം കിട്ടാൻ താനാണ് സഹായിച്ചതെന്ന് സുരേഷ് ബാബു പറയുന്നു. 2010 ഓഗസ്റ്റിൽ അഖില എന്ന പതിനെട്ടുകാരി വീട്ടിൽ നിന്നും നാന്നൂറ് കിലോമീറ്റർ അകലെയുളള സേലത്തേയ്ക്ക് ട്രെയിൻ കയറി.
അഖിലയോടൊപ്പം അവിടെ പഠിക്കാൻ ചേർന്ന 25 കുട്ടികളിൽ നാലുപേർ കേരളത്തിൽ നിന്നുളളവരായിരുന്നു. അഖില വളരെ പെട്ടന്ന് ആ നാലുപേരുമായി അടുത്തു. ദിവ്യ, അർച്ചനാ രാജൻ, ദിൽനാ, ജസീല അബൂബക്കർ എന്നിവരായിരുന്നു ആ കൂട്ടുകാരികൾ. അധികം വൈകാതെ ജസീലയുടെ ഇളയ സഹോദരി ഫസീനയും അവിടെ തന്നെ മറ്റൊരു കോഴ്‌സിന് ചേർന്നു. ആറ് മാസത്തിനു ശേഷം ആറുപേരും ഹോസ്റ്റലിൽ നിന്നും മാറി വാടകവീടെടുത്ത് താമസം തുടങ്ങി.
ഇതായിരുന്നു അഖിലയ്ക്ക് ആദ്യമായി മുസ്‌ലിം സമുദായത്തിൽ നിന്നും കൂട്ടുകാരികളുണ്ടാകുന്നത് അല്ലെങ്കിൽ മുസ്‌ലിം പരിചയക്കാരുണ്ടുകുന്നത്. താനും സഹോദരി ഫസീനയും ദിവസം അഞ്ച് നേരം നിസ്കരിക്കുന്നത് അഖില ശ്രദ്ധിക്കുമായിരുന്നുവെന്ന് ഇന്ന് ഹോമിയോപ്പതി ഡോക്ടറായ ജസീല പറയുന്നു. അഖിലയുടെ താൽപര്യം ജസീലയെ അത്ഭുതപ്പെടുത്തിയിരുന്നു. “ഞങ്ങൾ വിചാരിച്ചിരുന്നത് അഖില അച്ഛനെപ്പോലെ നിരീശ്വരവാദിയായിരിക്കുമെന്നാണ്. സഹതാമസക്കാർ ക്ഷേത്രത്തിൽ പോകുമ്പോൾ അഖിലയെ ഒപ്പം ചെല്ലാൻ നിർബന്ധിക്കുമായിരുന്നു”

അധികം വൈകാതെ, അഖില ജസീലയിൽ നിന്നും ഖുർ ആൻറെ മലയാള പരിഭാഷ വാങ്ങി വായിക്കാൻ തുടങ്ങി. അതിൽ നിന്നുളള പ്രാമാണിക വാക്യങ്ങൾ അഖില ഫെയ്‌സ് ബുക്കിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങി.”ഒരു നിരീശ്വരവാദിയാകുന്നതിലും ഭേദം ഏതെങ്കിലും മതവുമായി ചേർന്നിരിക്കുന്നതാണെന്ന് അഖില പറഞ്ഞു”, അഖിലഎല്ലാം അമ്മയുമായി സംസാരിച്ചിരുന്നുവെന്നും ജസീല പറയുന്നു.
“അഖില ആദ്യ സെമസ്റ്റിൽ പരാജയപ്പെട്ടിരുന്നു,ഹൃദയം തകർന്ന അഖില കോഴ്‌സ് ഉപേക്ഷിച്ചുപോകാൻ തീരുമാനിച്ചു. ആ സാഹചര്യത്തിൽ ജസീലയാണ് അഖിലയോട് സംസാരിച്ച് കോഴ്‌സ് തുടരാൻ പ്രാപ്തയാക്കിയത്. അതിന് ശേഷം അവർ വളരെയധികം അടുപ്പമുളളവരായി” ഇവർക്കൊപ്പം ഉണ്ടായിരുന്ന പാലക്കാട് ആര്യമ്പാവ് സ്വദേശി അർച്ചന പറഞ്ഞു.
അഖില ഫോണിൽ ഇൻർനെറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ഇസ്‌ലാമിക പ്രബോധനങ്ങൾ കേൾക്കാൻ തുടങ്ങി. വൈകാതെ തന്നെ അഖില ഇസ്‌ലാമിനെ സംബന്ധിച്ച സംശയങ്ങൾ ഉന്നയിക്കാൻ തുടങ്ങി. ജസീലയ്ക്കോ ഫസീനയ്ക്കോ ഇതിന് ഉത്തരം നൽകാനായില്ല. സംശയനിവാരണത്തിനായി ജസീല തൻറെ പിതാവായ പാറയിൽ അബൂബക്കറിനെ അഖിലയ്ക്ക് പരചിയപ്പെടുത്തി. പെരിന്തൽമണ്ണയിൽ വ്യാപാരം നടത്തുന്ന അദ്ദഹം താൻ അഖിലയുമായി സംസാരിച്ചിട്ടുണ്ടെന്ന് പറഞ്ഞു.
2011 ൽ അഖില റംസാൻ അവധിക്കാലത്ത് വീട്ടിൽ വന്നപ്പോൾ നോമ്പ് എടുത്തു. ഈദുൽ ഫിത്വറിന് അഖില ജസീലയുടെയും ഫസീനയുടെയും അങ്ങാടിപ്പുറത്തുളള വീട്ടിൽ മറ്റ് ഹിന്ദുസുഹൃത്തുക്കൾക്കൊപ്പം പെരുനാൾ ആഘോഷിക്കാനെത്തി. ” ഒരിക്കൽ അഖില മതം മാറാനുളള ആഗ്രഹം എന്നോട് പ്രകടിപ്പിച്ചു. നിരീശ്വരവാദിയായ അച്ഛനെന്നതും ആ പ്രദേശത്തൊന്നും മുസ്‌ലിങ്ങളാരും ഇല്ലായെന്നും ഞാൻ ഓർമ്മപ്പിച്ചു. എൻറെ വീട്ടിൽ നിന്നും ഉപനിഷദ് സംബന്ധമായ പുസ്തകം അഖിലയ്ക്ക് വായിക്കാൻ കൊടുത്തു. പഠനം പൂർത്തിയാക്കാൻ ആവശ്യപ്പെടുകയും ചെയ്തു.” അറുപതുകാരനായ ജസീലയുടെ പിതാവ് അബൂബക്കർ പറഞ്ഞു
അഖില ഇസ്‌ലാം സംബന്ധിച്ച സംശയങ്ങളും ചോദ്യങ്ങളും ഫെയ്‌സ്‌ബുക്കിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയപ്പോൾ ഞങ്ങൾ ആശങ്കാകുലരായതായി ജസീല പറയുന്നു. ഒരു ദിവസം “എല്ലാ ആത്മാവും മരണത്തെ അറിയും”വാക്യം പോസ്റ്റ് ചെയ്തു. അതിന് കണ്ണൂർ സ്വദേശിയും ബെംഗളൂരുവിൽ എം ബി എയ്ക്ക് പഠിക്കുകയും ചെയ്യുന്ന ഷാനിബ് എന്ന യുവാവിൻറെ ലൈക്ക് കിട്ടി. അയാൾ തൻറെ ബന്ധുവായ ഷെറിൻ ഷഹാനയെ പരിചയപ്പെടുത്തി.അവരുടെ ഭർത്താവ് ഫൈസൽ മുസ്തഫ യെമനിൽ നിന്നും ഇസ്ലാമിക്സ് സ്റ്റഡീസ് പഠിച്ചയാളാണ്. ആ കാലത്ത് അവർ മംഗളുരൂവിൽ ഉണ്ടായിരുന്നു. മുസ്തഫ അവിടെ, പളളിയിൽ ജോലി ചെയ്യുകയായിരുന്നു.
അഖില ഷാഹിനയും മുസ്തഫയുമായി സ്ഥിരമായി ബന്ധം പുലർത്തിയപ്പോൾ തങ്ങൾ അഖിലയ്ക്ക് ഇത്തരം ഫെയ്‌സ്ബുക്ക് സൗഹൃദങ്ങളെ കുറിച്ച് മുന്നറിയപ്പ് നൽകിയിരുന്നതായി ജസീല പറയുന്നു. “സമൂഹ മാധ്യമങ്ങളിലെ ചില ആളുകൾക്ക് ഹിന്ദു സ്ത്രീകളെ കെണിയിലാക്കാനുളള അജണ്ട ഉണ്ടെന്ന് അഖിലയോട് പറഞ്ഞിരുന്നു. പക്ഷേ അഖില അത് അവഗണിച്ചു.”
പൊലീസും കോടതി രേഖകളും പ്രകാരം അഖില ഈ ദമ്പതികളോട് തനിക്ക് മതം മാറാനുളള ആഗ്രഹം പ്രകടിപ്പിക്കയും 2015 സെപ്തംബർ 10 ന് കൊച്ചിയിലെത്തുകയുംചെയ്തു. മുസ്‌ലിമായി ജീവിക്കാൻ ആഗ്രഹിക്കുന്നുവെന്നും ഇതിന് ആരുടെയും നിർബന്ധമില്ലെന്നും പേര് ആസിയ എന്ന് മാറ്റണമെന്നും കൊച്ചിയിലെ അഭിഭാഷകൻ അറ്റസ്റ്റ് ചെയ്ത സത്യവാങ്മൂലം അഖിലയ്ക്ക് ലഭിച്ചതായി പൊലീസ് പറയുന്നു.
ആ സമയത്ത് അഖില മതംമാറ്റം സംബന്ധിച്ച കാര്യം രഹസ്യമായി സൂക്ഷിച്ചു, എന്നാൽ അഖിലയുടെ ഇസ്‌ലാമിനോടുളള താൽപര്യത്തെ കുറിച്ച് അമ്മ പൊന്നമ്മയ്ക്ക് അറിയാമയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ 2015 നവംബറിലാണ് ഇത് വിഷയകമാകുന്നത്. അഖിലയുടെ മുത്തച്ഛൻ മരിച്ചതിൻറെ നാൽപ്പതാം ദിന ചടങ്ങുകളുടെ ഭാഗമാകാൻ അഖില വിസമ്മതിച്ചു. അതോടെയാണ് ഇത് വിഷയമായി മാറിയത്.
“ഞങ്ങൾ കരുതിയത് ആർത്തവമായതിനാലാകാം എന്നായിരുന്നു. എന്നാൽ അഖില ഞങ്ങളോട് പറഞ്ഞത്, ഇസ്‌ലാമിനെ പിന്തുടരുന്നതിനാൽ ഹിന്ദു ആചാരങ്ങൾ അനുഷ്ടിക്കാൻ സാധിക്കില്ലെന്നായിരുന്നു” എന്ന് ബന്ധുവായ സുരേഷ് ബാബു പറയുന്നു. അഖില ഇസ്‌ലാമിക ഗ്രന്ഥങ്ങൾ വീട്ടിൽ കൊണ്ടുവന്നിരുന്നതായും നോമ്പെടുക്കുകയും അഞ്ച് നേരം നിസ്കരിക്കുകയും ചെയ്തിരുന്നതായി പീന്നിട് ഞങ്ങൾ അറിഞ്ഞത്. ഹിന്ദുമതവുമായി താരതമ്യം ചെയ്യുമ്പോൾ ഇസ്‌ലാം നല്ല മതമാണെന്ന് അഖില വാദിച്ചതായും അദ്ദേഹം പറഞ്ഞു.”ഞങ്ങൾ അഖിലയെ ശകാരിച്ചപ്പോൾ, രക്ഷിതാക്കളോട് ഇസ്‌ലാമിനെ ആശ്ലേഷിക്കാനാണ് അഖില ആവശ്യപ്പെട്ടത്” സുരേഷ് ബാബു പറഞ്ഞു.
ഇംഗ്ലീഷിൽ വായിക്കാം: Her journey from Akhila to become Hadiya
അഖിലയും വീട്ടുകാരുമായുളള അഭിപ്രായഭിന്നത രൂക്ഷമായി. 2016 ജനുവരി ഒന്നിന് അഖില വീട് വിട്ടു. സേലത്തെ കോളജിലേയ്ക്കു പോകുന്നതിന് പകരം മലപ്പുറത്തെ സുഹൃത്തിൻറെ വീട്ടിലേയ്ക്കാണ് പോയത്.
“ഷഹാനയെയും മുസ്തഫയെയും കാണാനായി മംഗളുരൂവിലേയ്ക്കു പോകുന്ന വഴിയിലായിരന്നു അഖില.പഠനം നിർത്തുകയും വീട്ടുകാരുമായുളള ബന്ധം അവസാനിപ്പിക്കുയും വേണമെന്ന് അവർ അഖിലയോട്ആ വശ്യപ്പെട്ടിരുന്നു” എന്ന് അബൂബക്കർ പറയുന്നു. അഖില മംഗളുരൂവിൽ പോയാൽ പിന്നെ തിരികെ വരില്ലെന്നും ജസീല എന്നോട് പറഞ്ഞു. അതിനാലാണ് വീട്ടിലേയ്ക്ക് വിളിച്ചത്.
അഖില മതം മാറാനുളള തൻറെ തീരുമാനത്തിൽ ഉറച്ചുനിന്നതായി അബൂബക്കർ പറയുന്നു. അടുത്ത ദിവസം (ജനുവരി രണ്ട്) പെരിന്തൽമണ്ണയിലെ ഒരു അഭിഭാഷകനെ അഖിലയെയും കൊണ്ട് പോയി കണ്ടു. അഖിലയുടെ സ്വന്തം ഇഷ്ടപ്രകാരം ഇസ്‌ലാമാവാകുയാണെന്ന് സത്യവാങ്മൂലം അറ്റ്സ്റ്റ് ചെയ്തു. ഇസ്‌ലാമിനെ കുറിച്ച് കൂടുതൽ പഠിക്കണമെന്ന അഖിലയുടെ ആവശ്യപ്രകാരം കോഴിക്കോടുളള രണ്ട് ഇൻസ്റ്റിറ്റ്യൂട്ടിൽ അഖിലയെ താൻ കൊണ്ടുപോയതായി അബൂബക്കർ പറഞ്ഞു. എന്നാൽ രണ്ടിടത്തും അഖിലയെ ഉടനെ പ്രവേശിപ്പിക്കാൻ തയ്യാറായില്ല. അങ്ങനെയാണ് സത്യസരണയിലേയ്ക്ക് പോയത്. ഇസ്‌ലാമിലേയ്ക്ക് മതം മാറിയവർക്കുളള രണ്ട് മാസത്തെ റസിഡൻഷ്യൽ പ്രോഗ്രാം നടത്തുന്ന കേരളത്തിലെ ഏകസ്ഥാപനമാണ് സത്യസരണി.
സത്യ സരണിയും രേഖകളുടെ അപര്യാപ്ത മൂലം പ്രവേശനം നൽകിയില്ല. അബൂബക്കർ അഖിലയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നു. അടുത്ത ദിവസം അവർ തമ്മിൽ തർക്കം ഉണ്ടാവുകയും അബൂബക്കർ അഖിലയെ സേലം കോളജിലേയ്ക്ക് മടക്കി അയ്ക്കുകയും ചെയ്തു. സേലം കോളജിലെ അധികൃതർ അഖിലയുമായി ബന്ധപ്പെട്ട വിഷയമൊന്നും സംസാരിക്കാൻ തയ്യാറായില്ല. “ഞങ്ങൾക്കു നിങ്ങളെ സഹായിക്കാൻ കഴിയില്ല. ഞങ്ങൾക്ക് ആ വിദ്യാർത്ഥിനിയെ സംബന്ധിച്ച് ഒരു സൂചനയും ഇല്ല”അദ്ദേഹം പറഞ്ഞു.

മംഗളൂരുവിലെ ദമ്പതിമാരുമായുളള അഖിലയുടെ സൗഹൃദം അധിക കാലം നീണ്ടുനിന്നില്ലെന്നാണ് ഹൈക്കോടതി നിർദ്ദേശ പ്രകാരം അഖിലയുടെ മതം മാറ്റത്തെ കുറിച്ചുളള കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് എസ് പി . കെ വി സന്തോഷ് പറയുന്നത്. “അഖില അവരുടെ കടുത്ത യാഥാസ്ഥികതത്വത്തെ ഇഷ്ടപ്പെട്ടില്ല.ദമ്പതികൾ പിന്നീട് സൗദിയിലേയ്ക്ക് പോയതായും അദ്ദേഹം പറയുന്നു.
2016 ജനുവരി ആറിന് അഖില സേലത്തെ കോളജിലേയ്ക്ക് മടങ്ങി. അഖില തലയിൽ തട്ടമിട്ടിരുന്നത് വേവലാതി പരത്തി. ക്ലാസ്‌മേറ്റുകളിലൊരാൾ അഖിലയുടെ അച്ഛനെ വിവിരം ധരിപ്പിച്ചു. ഉത്കണ്ഠാകുലനായ അശോകൻ മകളെ വിളിച്ചു. വീട്ടിൽ പോകാൻ വിസമ്മതിച്ച അഖില എന്നാൽ ജസീലയുടെ വീട്ടിലേയ്ക്ക് പോയി. “മകൾ മതം മാറാൻ ആഗ്രഹിക്കുന്നതായി ഞാൻ അശോകനെ അറിയിച്ചു. വീട്ടിലേയ്ക്ക് അഖിലയോടൊപ്പം ഞാൻ കൂടി ചെല്ലാമെന്നും പറഞ്ഞു. എന്നാൽ അദ്ദേഹം പറഞ്ഞത് അദ്ദേഹം വന്ന് മകളെ എൻറെ വീട്ടിൽ നിന്നും കൊണ്ടുപോകാം എന്നായിരുന്നു” അബൂബക്കർ പറഞ്ഞു.
എന്നാൽ അശോകൻ എത്തുന്നതിന് മുമ്പ് സത്യ സരണയിലെ അംഗങ്ങൾ അഖിലയെ അന്വേഷിച്ച് അബൂബക്കറിൻറെ വീട്ടിലെത്തി. നാഷണൽ വിമൻസ് ഫ്രണ്ട് പ്രസിഡൻറ് എ എസ് സൈനബയും വന്നു. സൈനബ വന്നത് സത്യbസരണിയുടെ ആവശ്യപ്രകാരമായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്. എന്നാൽ, അഖിലയെ കൊണ്ടുപോകാൻ അവരെ താൻ അവരെ അനുവദിച്ചില്ലെന്ന് അബൂബക്കർ പറയുന്നു. “അഖിലയോട് സേലത്ത് പോകാൻ ഞാൻ ആവശ്യപ്പെട്ടു. പക്ഷേ, അശോകൻ എത്തിയപ്പോഴേയ്ക്കും അഖില അവിടെ നിന്നും പോയിരുന്നു”അബൂബക്കർ പറഞ്ഞു.
അശോകൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും കോടതിയിൽ ഹേബിയസ് കോർപ്പസ് ഹർജി ഫയൽ ചെയ്യുകയും ചെയ്തു. അബൂബക്കറെ അറസ്റ്റ് ചെയ്യുകയും രണ്ട് ദിവസത്തേയ്ക്ക് ജയിലിലടയ്ക്കുകയും ചെയ്തു. 2016 ജനുവരി 19 ന് അഖിലയെ സൈനബ ഹൈക്കോടതിയിൽ ഹാജരാക്കി.
കോടതി അഖിലയെ സൈനബയോടൊപ്പം അയക്കുകയും സത്യസരണയിൽ ഇസ്‌ലാമിക പഠനം തുടരുകയും ചെയ്തു.
സൈനബ നേരത്തെ സത്യസരണിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്നു. അഖിലയുടെ ലക്ഷ്യമെന്താണ് എന്ന് അന്വേഷിച്ചുതരണമെന്ന ഇൻസ്റ്റിറ്റ്യൂട്ട് ആവശ്യപ്പെട്ടു. സത്യ സരണിയിൽ കോഴ്‌സ് കഴിഞ്ഞ അഖില ഹാദിയയായി സൈനബയുടെ വീട്ടിലെത്തി. “ഹാദിയ, വിവാഹത്തെകുറിച്ച് സംസാരിച്ചുതുടങ്ങി, അതിനാൽ ഞാൻ ഹാദിയയുടെ പേര് വിവാഹ വെബ് സൈറ്റിൽ റജിസ്റ്റർ ചെയ്തു” സൈനബ പറഞ്ഞു.
ഹാദിയയുടെ വിവാഹവുമായി ബന്ധപ്പെട്ട് വിവരമാണ് അശോകന് ആഘാതമായതെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നു. മകളുടെ മതംമാറ്റം നിരീശ്വരവാദിയായ അദ്ദേഹത്തിനെ അതുവരെ അലട്ടിയ വിഷയമായിരുന്നില്ല ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ” കേരളത്തിൽ നിന്നുളള മുസ്‌ലിങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിൽ ചേരുന്നതിനായി ഭാര്യമാരോടൊത്ത് നാടുവിടുന്നതായും, അവരിൽ ചിലർ മതംമാറിയവരാണെന്നുമുളള വാർത്തകളാണ് അദ്ദേഹത്തെ വേവലാതിപ്പെടുത്തിയത്. അദ്ദേഹം മകളോട് തൻറെ ആശങ്ക പങ്കുവച്ചു. എവിടെയും പോകില്ലെന്ന് ഹാദിയ അശോകന് ഉറപ്പ് നൽകി. എന്നാൽ 2016 ഓഗസ്റ്റ് 16 ന് തൻറെ മകളെ ഇന്ത്യയിൽ നിന്നും പുറത്തുകൊണ്ടുപോകാൻ ശ്രമം നടക്കുന്നതായി അശോകൻ ഹൈക്കോടതിയിൽ പരാതി നൽകി.
അശോകൻറെ ആശങ്കകൾ അടിസ്ഥാനമില്ലാത്താണെന്ന് പൊലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നു. ഏക മകളെ നഷ്ടമാകുമോ എന്നതിനെ കുറിച്ചുളള അച്ഛൻറെ ആശങ്കകൾ മാത്രമായിരുന്നു അത്. ഹാദിയയ്ക്ക് ഇതുവരെ പാസ്പോർട്ട് പോലുമില്ലെന്ന് ഒരു പൊലിസ ഉദ്യോഗസ്ഥൻ പറയുന്നു. അശോകൻറെ പരാതിയുടെ അടിസ്ഥാനത്തിൽ ഹാദിയയെ ഓഗസ്റ്റ് 22 ന് കോടതിയിൽ ഹാജരാക്കി. രക്ഷിതാക്കളോടൊപ്പം പോകാൻ വിസമ്മതിച്ച ഹാദിയ സൈനബയോടൊപ്പം നിൽക്കാനാണ് ആഗ്രഹമെന്ന് വ്യക്തമാക്കി. കോടതി ഹാദിയയെ കൊച്ചിയിലെ ഹോസ്റ്റലിലാക്കി. അടുത്ത വാദം നടന്ന സെപ്തംബർ 29 ന് സൈനബയ്ക്ക് ഒപ്പം പോകാൻ അനുമതി നൽകി.

2015 ജനുവരി മുതൽ മസ്‌കറ്റിൽ മാനേജരായി ജോലി ചെയ്യുകയായിരുന്ന കൊല്ലം സ്വദേശിയായ ഷെഫിൻ ജഹാൻ, എന്ന ബിരുദദാരിയും ഹാദിയ റജിസ്റ്റർ ചെയ്ത വെബ് സൈറ്റിൽ രജിസ്റ്റർ ചെയ്തിരുന്നു. ഷെഫിൻറെ രക്ഷിതാക്കളായ ഷാജഹാനും റജില ബീവിയും ഒരു ദശകത്തോളമായി മസ്കറ്റിലായിരുന്നു. അടുത്തിടെ ഷാജഹാൻ തമിഴ് നാട്ടിൽ ബിസിനസ്സ് ആരംഭിച്ചു. ഷെഫിൻറെ സഹോദരി ഷെഹ്‌ലാ ജെഹാൻ മസ്‌കറ്റിൽ നഴ്‌സായി ജോലി ചെയ്യുകയാണ്.
ഷെഫിൻ 2016 നവംബറിൽ രണ്ടുമാസത്തെ അവധിക്കായി കേരളത്തിലെത്തി. ആ അവധിക്കാലത്ത് വിവാഹിതനാകാനായിരുന്നു ഷെഫിൻറെ ആലോചന. സത്യസരണി ട്രസ്റ്റുമായി ബന്ധമുണ്ടായിരുന്നതിനാൽ ഹാദിയയുമായുളള വിവാഹം പെട്ടെന്ന് തീരുമാനിക്കപ്പെട്ടു. ഡിസംബർ 19 ന് ഇരുവരുടെയും വിവാഹം സൈനബയുടെ വീട്ടിൽ വച്ച് നടന്നു.
“ആ വിവാഹം വ്യാജമായിരുന്നില്ല” ഷെഫിൻ ഉറപ്പിച്ചു പറയുന്നു. ഹാദിയയെ കടത്തിക്കൊണ്ടുപോകന്നതിനുളള തന്ത്രമായിരുന്നു ആയിരുന്നു ഈ വിവാഹമെന്നാണ് ആരോപണം. “അശോകനെയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. അദ്ദേഹം വന്നില്ല. എൻറെ ബന്ധുക്കളും സുഹൃത്തുക്കളും വന്നിരുന്നു. പ്രാദേശികമായി പഞ്ചായത്തിൽ വിവാഹം റജിസ്റ്റർ ചെയ്തു.” ഷെഫിൻ പറഞ്ഞു.
വിവാഹത്തെ കുറിച്ചുളള ആദ്യ അന്വേഷണത്തിൽ സംശയകരമായി ഒന്നും കണ്ടെത്താനായില്ലെന്ന് പെരിന്തൽമണ്ണ ഡിവൈ എസ് പിയായ എം പി മോഹനചന്ദ്രൻ പറഞ്ഞു. ” അതൊരു അറേഞ്ച്ഡ് വിവാഹമായിരുന്നു. പ്രാദേശക മസ്‌ജിദ് കമ്മിറ്റി പ്രതിനിധികൾ പങ്കെടുത്തിരുന്നു. അമ്പതിലേറെ ആളുകളെ അവർ ക്ഷമിച്ചിരുന്നു. വിവാഹത്തിന് ശേഷം സൈനബയ്ക്ക് പകരം കോടതിയിൽ ഹാദിയയെ അവരുടെ ഭർത്താവ് ഹാജരാക്കുമെന്ന് അവർ പ്രതീക്ഷിച്ചിരുന്നു” മോഹനചന്ദ്രൻ പറഞ്ഞു.
ക്യാംപസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു കേസ് അല്ലാതെ മറ്റൊരു ക്രിമിനൽ കേസും ഷെഫിനെതിരെ ഉളളതായി കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് എസ് പി. സന്തോഷ് പറഞ്ഞു.. “സംശയകരമായ സാമ്പത്തിക ഇടപാടുകളും കണ്ടെത്താനായിട്ടില്ല” എന്ന് അദ്ദേഹംവ്യക്തമാക്കി. പോപ്പുലർ ഫ്രണ്ടിൻറെ വിദ്യാർത്ഥി വിഭാഗമായ ക്യാംപസ് ഫ്രണ്ടിൻറെ പ്രവർത്തകനായിരുന്നുവെന്ന് ഷെഫിൻ പറഞ്ഞു. പി എഫ് ഐയുടെ രാഷ്ട്രീയ മുഖമായ എസ് ഡി പി ഐയുടെ ഫെയ്‌സ് ബുക്ക് പേജിൻറെ ചുമതലയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഈ എഫ് ബി പേജിൻറെ ഫോളോവർമാരിലൊരാളായ മാൻസി ബാറൂകി എന്നയാളെ കഴിഞ്ഞ വർഷം ഐ എസ് ബന്ധമുണ്ടെന്ന സംശയത്തിൻറെ പേരിൽ അറസ്റ്റ് ചെയ്തിരുന്നു. അദ്ദേഹത്തെ അപ്പോൾ തന്നെ പേജിൽ നിന്നും ഒഴിവാക്കിയിരുന്നതായും ഷെഫിൻ പറഞ്ഞു.
പി എഫ് ഐ ഷെഫിൻറെ കേസ് നടത്താൻ അഭിഭാഷകരെ ഏർപ്പെടുത്തിയിട്ടുണ്ട്. ഷെഫിനെ ഭീകരവാദിയായി ചിത്രീകരിക്കാനാണ് പൊലീസ ശ്രമിക്കുന്നതെന്നും ആരോപിക്കുന്നു. “കഴിഞ്ഞ മാസം റീജിയണൽ പാസ്പോർട്ട് ഓഫീസിൽ നിന്നും വന്ന കത്തിൽ അന്വേഷിച്ചത് എന്തിനാണ് നാല് ക്രിമിനൽ കേസുകൾ ഉണ്ടെന്ന കാര്യം മറച്ചുവച്ചത് എന്നാണ്. എന്നാൽ എനിക്കെതിരെ ക്യാംപസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട ഒരു ക്രിമിനൽ കേസ് മാത്രമാണുളളത്. ”
വിവാഹം കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം ഡിസംബർ 21 ന് ഹാദിയ ഷെഫിനുമൊത്ത് കോടതിയിൽ ഹാജരായി. എന്നാൽ കോടതി ഹാദിയയെ ഹോസ്റ്റലിലേയ്ക്ക് അയ്ക്കുകയും ഷെഫിൻ ഹാദിയയുമായി ഒരു ബന്ധവും പാടില്ലെന്നുമായിരുന്നു കോടതിയുടെ ഉത്തരവ്. 2017 മെയ് 24 ന് ഹൈക്കോടതി വിവാഹം അസാധുവാക്കി. മാത്രമല്ല, “പലതരത്തിൽ ചൂഷണത്തിന് വിധേയയാകാൻ സാധ്യതയുളള ബലഹീനയായ 24 വയസ്സുളള പെൺകുട്ടി” എന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടുകൊണ്ടുളള കോടതി വിധിയിൽ പറയുന്നത്.
അതേ സമയം, പ്രത്യേകിച്ച്, യുവാക്കൾ ഐ എസ്സിൽ ചേരുന്നു എന്ന വാർത്തയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ നടക്കുന്ന മതംമാറ്റങ്ങളുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നുണ്ട്. “ചിലർ അന്യ സമുദായങ്ങളിൽ നിന്നും വിവാഹം കഴിക്കുന്ന യുവാക്കളെ ഹീറോകളായി കണക്കാക്കുന്നുണ്ട്”ഒരു പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. രണ്ട് പേരും പ്രായപൂർത്തിയായവരാണെങ്കിലും ചിലപ്പോൾ അവരുടെ കൈകൾ കെട്ടപ്പെട്ടതായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
“മതംമാറുന്ന ഒരാളെ സഹായിക്കുന്നത് സ്വർഗത്തിലേയ്ക്കുളള പാതയൊരുക്കുന്ന പ്രവൃത്തിയായി വിശ്വസിക്കുന്നവരുണ്ട്. ഇസ്‌ലാമാകാൻ അഭിലാഷം പ്രകടിപ്പിക്കുന്നയാളിന് പിന്തുണയ്ക്കുന്നവരിൽ നിന്നുമതിനുളള ഊർജ്ജം ലഭിക്കും” ഈ കേസുമായി ബന്ധപ്പെട്ട മറ്റൊരു ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടു. സാമൂഹികമായ ഇടപഴകളിലുടെയാണ് ഇന്ത്യയിൽ ഇസ്‌ലാമിലേയ്ക്കുളള മതംമാറ്റം ഏറെയും നടന്നിട്ടുളളതെന്ന് മദ്രാസ് ഐ ഐ ടിയിലെ സോഷ്യോളജി ഓഫ് റിലീജിയൻ എന്ന വിഷയത്തിൽ ഗവേഷണം നടത്തുന്ന മുഹമ്മദ് റോഷൻ അഭിപ്രായപ്പെടുന്നു.” ക്രിസ്ത്യൻ മിഷനറി പ്രസ്ഥാനങ്ങളിൽ നിന്നും വ്യത്യസ്തമായി മുസ്‌ലിങ്ങളുമായുളള ഇടപെടലുകളിലൂടെയാണ് ഇത് ക്രമേണ സംഭവിച്ചത്. ഇതൊരിക്കലും സോഷ്യൽ ഇക്കോ സിസ്റ്റത്തെ അസ്വസ്ഥമാക്കിയിരുന്നില്ല” അദ്ദേഹം പറഞ്ഞു.ഇതാണ് ദമ്മാജ് സലഫി ഗ്രൂപ്പുകളുടെ വളർച്ച മാറ്റിത്, സൂഫികളെ എതിർക്കാനും ആരാണ് യഥാർത്ഥ ഇസ്‌ലാമിൽ വിശ്വസിക്കുന്നതെന്നുമുളളതാണ് റോഷൻ കൂട്ടിച്ചേർത്തു.
ഹിന്ദുത്വ ആക്ടിവിസ്റ്റ് രാഹുൽ ഈശ്വർ ഹാദിയയുടെ വസതിയിലെത്തി രക്ഷിതാക്കലെ കാണുകയും ഫൊട്ടോയും വിഡിയോയും പുറത്തുവിട്ടു. ഹിന്ദു, മുസ്‌ലിം ഗ്രൂപ്പുകൾ ഈ വിവാദത്തിൽ നിന്നും നേട്ടമുണ്ടാക്കാനാണ് ശ്രമിക്കുന്നത് കുടുംബത്തിൻറെ നിലപാട് വ്യക്തമാക്കുന്നതായിരുന്നു. ഹാദിയയെ ഭരണകൂടത്തിൻറെ നിയന്ത്രണത്തിൽ വീട്ടിൽപാർപ്പിച്ചിരിക്കുന്നതിൽ രാഹുൽ ഈശ്വർ ആകുലത പ്രകടിപ്പിക്കുകയും മതം മാറ്റവും നിർബന്ധിത മതപരിവർത്തനവും തമ്മിൽ വേർതിരിക്കൽ പ്രയാസകരമാണ്. വളരെ ഉറച്ച ഒരു ലോബി മതപരിവർത്തനത്തിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ട്. രാഹുൽ ഈശ്വർ പറഞ്ഞു.
ഹിന്ദു സമുദായത്തിലെ “ആത്മീയമായ ശൂന്യത”യുടെ പശ്ചാത്തലത്തിലാണ് ഹിന്ദുക്കൾ ഇസ്‌ലാമിലേയ്ക്ക് ആകർഷിക്കപ്പെടുന്നതെന്ന് ശബരിമല തന്ത്രി കുടുംബത്തിൽ നിന്നുളള രാഹുൽ ഈശ്വർ അഭിപ്രായപ്പെടുന്നു.
കൊച്ചി കേന്ദ്രീകരിച്ച് 1999 മുതൽ പ്രവർത്തിക്കുന്ന ആർഷ വിദ്യ സമാജം തിരികെ ഉളള മത പരിവർത്തനത്തിന് മുൻതൂക്കം കൊടുത്ത് പ്രവർത്തിക്കുന്ന സംഘടനയാണ്. ഈ സംഘടനയുടെ വളണ്ടിയർമാർ ഈ വർഷം ആദ്യം ഹാദിയയുടെ രക്ഷിതാക്കളെ കണ്ട് ഇസ്‌ലാം ഉപേക്ഷിക്കാൻ ഹാദിയയെ കൗൺസിലിങ് നടത്താൻ അഭ്യർത്ഥിച്ചതായി ആർഷ വിദ്യാ സമാജത്തിന് നേതൃത്വം നൽകുന്ന കെ ആർ മനോജ് പറഞ്ഞു. നിരവധി പേരെ പുനർമതപരിവർത്തനം നടത്തിയിട്ടുണ്ട്. കടുതലും ഹിന്ദുസ്ത്രീകളാണ് മതത്തിലേയ്ക്ക് തിരികെ വന്നത്.
“ഹാദിയ ഞങ്ങൾ പരാജയപ്പെട്ട ചില ശ്രമങ്ങളിൽ ഒന്നാണ്. ഹാദിയ വളരെ നിർബന്ധബുദ്ധിയോടെയും ധാർഷ്ട്യത്തോടെയുമാണ് കൗൺസിലിങ് സെഷനുകളിൽ പെരുമാറിയത്.” 2009 മുതൽ ഹിന്ദുമതത്തിലേയ്ക്ക് മൂവായിരം പേരെയാണ് പുനർമതപരിവർത്തനം ചെയ്തത്. അതിൽ കൂടുതലും സ്ത്രീകളാണ്. ഇതിൽ കൂടുതൽ കേസുകളും ഹിന്ദു, മുസ്‌ലിം മതപരിവർത്തനങ്ങളായിരുന്നു. ഇതിൽ ഏകദേശം മൂന്നൂറോളം സ്ത്രീകൾ ക്രിസ്തുമതവിശ്വാസത്തിലേയ്ക്ക് മാറിയവരായിരുന്നുവെന്ന് മനോജ് പറഞ്ഞു.
ഹാദിയ കേസിൽ നിർബന്ധിത മതപരിവർത്തനമടക്കമുളള ചാർജുകളുടെ ഇടയിൽ നിൽക്കുന്ന സത്യസരണി എന്നറിയപ്പെടുന്ന മഞ്ചേരിയിലെ മർക്കസുൽ ഹിദായ എന്ന സ്ഥാപനം. ഇത് നടത്തുന്ന ട്രസ്റ്റിൽ പോപ്പുലർ ഫ്രണ്ടിൻറെ നേതാക്കളും അംഗങ്ങളായിട്ടുണ്ട്. 2010 ൽ വി എസ് അച്യുതാന്ദൻ കേരളാ മുഖ്യമന്ത്രിയായിരിക്കെ പി എഫ് ഐയെ കേരളത്തിലെ ഇസ്‌ലാമികവത്ക്കരണം നടത്തന്നതിൻറെ പേരിൽ കുറ്റപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ ഒരു മതപരിവർത്തനം പോലും നടന്നിട്ടില്ലെന്ന് മാനേജർ മുഹമ്മദ് റാഫി പറഞ്ഞു. ” ഞങ്ങൾ ആരെയും പൊതു അവബോധത്തിനെതിരായി മതപരിവർത്തനം നടത്താറില്ല, ഇവിടെ നിഗൂഢതകളൊന്നുമില്ല” റാഫി പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്‌ലാമിനെ ആശ്ലേഷിച്ചതെന്ന് നോട്ടറി അറ്റസ്റ്റ് സത്യവാങ് മൂലത്തിന് പുറമെ മതപരിവർത്തനം നടത്തി ഇവിടെ എത്തുന്നവരുടെ മുൻകാലം പരിശോധിക്കും അദ്ദേഹം പറഞ്ഞു.
പൊലീസിൻറെ നിരീക്ഷണത്തിലാണ് ഈ ഇൻസ്റ്റിറ്റ്യൂട്ടിൻറെ പ്രവർത്തനങ്ങളെന്നും ഇടയ്ക്കിടെ “കാണാതാകുന്ന സ്ത്രീകളെ” അന്വേഷിച്ച് വരാറുണ്ടെന്നും മാനേജർ പറയുന്നു. എപ്പോഴൊക്കെ ആരെങ്കിലും ഞങളുടെ ഇൻസ്റ്റിറ്റ്യൂട്ട് ട്രാക്ക് ചെയ്തു വന്നിട്ടുണ്ടെങ്കിൽ അവരെ പൊലിസിന് മുന്നിൽ ഹാജരാക്കിയിട്ടുണ്ടെന്നും മാനേജർ അവകാശപ്പെട്ടു. അവിടെ 52 അന്തേവാസികളെ അടുത്തിടെ നടന്ന പരിശോധനയിൽ കണ്ടെത്തിയതായും അവരിൽ 28 പേർ ഹിന്ദുമതത്തിൽ നിന്നും 16 പേർ ക്രിസ്തുമതത്തിൽ നിന്നും മതപരിവർത്തനം നടത്തിയവരാണെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞവർഷം 447 പേരും ഈ വർഷം ഇതുവരെ 264 പേരും മതപരിവർത്തനം നടത്തിയ ശേഷം ഇസ്‌ലാമിക പഠനത്തിനായി വന്നിട്ടുണ്ടെന്ന് ഇൻസ്റ്റിറ്റ്യൂട്ട് വിശദീകരിക്കുന്നു.
ഹൈക്കോടതി വിധിക്കെതിരെ ഷെഫിൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സുപ്രീം കോടതി എൻ ഐ എ അന്വേഷണത്തിന് ഉത്തരവിട്ടു. റിട്ട. ജഡ്ജി ആർ. വി. രവീന്ദ്രൻറെ മേൽനോട്ടം അന്വേഷണത്തിനുണ്ടായിരിക്കും. ഹാദിയ കേസ് ഒറ്റപ്പെട്ട ഒന്നല്ലെന്നുളള എൻ ഐ എയുടെ അഭിപ്രായത്തോട് ചേർന്നു നിൽക്കുന്നതും ബ്ലൂവെയ്‌ൽ ചലഞ്ചിനോട് താരതമ്യപ്പെടുത്തിയായിരുന്നു വിധി.
എട്ട് മാസമാകുന്നു ഭാര്യയോട് ഷെഫിന് സംസാരിക്കാൻ സാധിക്കാതെയായിട്ട്. ” നിരവധി തവണ കോടതയിൽ ഹാജരാക്കിയിട്ടും ഒരിക്കൽ പോലും തന്നെ ഹാദിയയോട് സംസാരിക്കാൻ അനുവദിച്ചിട്ടില്ല. ഹാദിയയുടെ കുടുംബവും പൊലീസും ഞങ്ങൾ പരസ്പരം കാണാതിര്ക്കാനാണ് ശ്രമിക്കുന്നത്. ഹാദിയയ്ക്ക് ഒരു ഫോൺ പോലുമില്ല.” ഷെഫിൻ പറയുന്നു. കേരളത്തിൽ തന്നെ നിൽക്കേണ്ട സാഹചര്യം വന്നതിനാൽ മസ്കറ്റിലെ ജോലി നഷ്ടമായി. ഇപ്പോൾ ബന്ധുവിനൊപ്പം കൊല്ലം ചന്ദനത്തോപ്പിലാണ് താമസം.
“ഞങ്ങളുടെ അന്വേഷണത്തിൽ ഈ സംഭവത്തിൽ കേസെടുക്കാനായുളള ഒന്നും ആർക്കെതിരെയും കണ്ടെത്താനായില്ല. ഈ സംഭവത്തിൻറെ ഒരു ഘട്ടത്തിലും ഒരു നിർബന്ധിത മതപരിവർത്തന ശ്രമമുണ്ടായിട്ടില്ല” എസ് പി. സന്തോഷ് പറയുന്നു. ” ഹാദിയ നിരവധി തവണ മൊഴി നൽകിയിട്ടുളളത് സ്വന്തം ഇഷ്ടപ്രകാരമാണ് മുസ്‌ലിം ആയതെന്നാണ്. അതിവർ ഉറച്ചു നിൽക്കന്നിടത്തോളം കാലം കേസെടുക്കാൻ സാധിക്കില്ല.ഇനി, എൻ ഐ എ അന്വേഷിക്കട്ടെ” അദ്ദേഹം പറഞ്ഞു. ഷെഫിൻ പക്ഷേ ഇപ്പോഴും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ല. അടുത്തിടെയ ഹാദിയ അമ്മയുടെ ഫോണില്‍ നിന്നും അയച്ച മെസേജ് കാണിച്ചു.അതിതാണ് “Help me hadiya@akhila.””ഹെൽപ്പ് മീ ഹാദിയ @ അഖില”