തിരുവനന്തപുരം: നെൽകൃഷി നാശത്തിന് സംസ്ഥാനത്ത് നൽകിവരുന്ന നഷ്ടപരിഹാര തുക ഉയർത്തി. ഏക്കറിന് 12500 രൂപ ലഭിച്ചിരുന്നത് ഇനി 48500 രൂപയാകും. നൂറ് രൂപയ്ക്ക് സംസ്ഥാന കൃഷി ഇൻഷുറൻസ് പദ്ധതി വഴിയാണ് 35000 രൂപ ലഭിക്കുക. സംസ്ഥാന സർക്കാരിന്റെ നഷ്ടപരിഹാര തുകയായ 13500 രൂപയും കൂടി ചേർത്താണിത്.

പച്ചക്കറി കൃഷിക്ക് ഏക്കറിന് നൽകിവന്ന 12500 രൂപ ഇരട്ടിയാക്കി വർദ്ധിപ്പിച്ചിട്ടുണ്ട്. ഇനി മുതൽ 25000 രൂപ നഷ്ടപരിഹാരമായി ലഭിക്കും. തെങ്ങിന് 700 രൂപ ലഭിച്ചിരുന്നത് 2000 രൂപയാക്കിയും വാഴയ്ക്ക് 50 രൂപ ആയിരുന്നത് 300 ആയും വർധിപ്പിച്ചിട്ടുണ്ട്.

മഴയുടെ കുറവും വേനലിൽ കൃഷിക്ക് സംഭവിച്ച തളർച്ചയും മുൻനിർത്തിയാണ് നഷ്ടപരിഹാര തുക വർദ്ധിപ്പിച്ചത്. നേരത്തേ 12500 രൂപ ഇൻഷുറൻസ് വഴിയും സംസ്ഥാന സർക്കാരിന്റെ 13500 രൂപയും ചേർത്ത് 26000 രൂപയാണ് നെൽകൃഷി ഏക്കറിന് ലഭിച്ചിരുന്നത്.

ഒറ്റയ്ക്കൊറ്റയ്ക്ക് കൃഷി ചെയ്യുന്നതിന് പകരം കൃഷിക്കാരുടെ പ്രാദേശിക കൂട്ടായ്മകൾ രൂപീകരിക്കാനുള്ള തീരുമാനം സർക്കാരിന്റേതായുണ്ട്. ഇതിൽ 40 ശതമാനം യുവാക്കൾക്ക് സംവരണം ചെയ്യും. ഇങ്ങിനെ വിളയിക്കുന്ന നെല്ല് പ്രാദേശിക ബ്രാന്റിൽ സംസ്ഥാനത്ത് വ്യാപകമായി ലഭ്യമാക്കും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ