തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വീണ്ടും ഇന്ധനവിലയില്‍ വര്‍ധന. ഇന്നും ഇന്നലെയുമായി ഡീസലിനും പെട്രോളിനും ലിറ്ററിന് 27 പൈസയും 13 പൈസയുമാണ് എണ്ണക്കമ്പനികള്‍ വര്‍ധിപ്പിച്ചിരിക്കുന്നത്.

കൊച്ചിയില്‍ പെട്രോളിന് 73.15 രൂപയും ഡീസലിന് 70.01 രൂപയുമാണ്. തിരുവനന്തപുരത്ത് പെട്രോളിന് 74.60 രൂപയും ഡീസലിന് 71.37 രൂപയുമാണ് ഇന്നത്തെ വില. മേയ് 19 ന് അവസാനത്തെയും ഏഴാമത്തെയും ഘട്ട വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷമാണ് ഇന്ധനവില വര്‍ധിക്കാന്‍ തുടങ്ങിയത്. മേയ് 20 മുതൽ ഇന്ധവില ഉയർത്തിയിരുന്നു. മേയ് 22 ന് വിലയിൽ മാറ്റമുണ്ടായില്ല. പിന്നീട് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ വില വീണ്ടും ഉയരാൻ തുടങ്ങി.

Read More: ‘നേതാവ് മോദി തന്നെ’; സത്യപ്രതിജ്ഞ 30 ന് നടന്നേക്കും

അഞ്ചുദിവസത്തിനിടെ ഒരു ലിറ്റര്‍ പെട്രോളിന് 38 പൈസയും ഡീസലിന് 52 പൈസയുമാണ് കൂടിയിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയില്‍ വില കുറയുന്നതിനിടെയാണ് രാജ്യത്ത് ഇന്ധന വില വർധിക്കുന്നത്.

മേയ് 23 നാണ് രാജ്യത്ത് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നത്. നരേന്ദ്ര മോദി തന്നെ വീണ്ടും പ്രധാനമന്ത്രിയായി അധികാരത്തിലെത്തുകയാണ്. രാജ്യത്ത് ഇന്ധവില വർധിക്കുന്നതിൽ മോദി സർക്കാരിനെതിരെ നേരത്തെ ജനരോക്ഷം ശക്തമായിരുന്നു. തിരഞ്ഞെടുപ്പിൽ കോൺഗ്രസും മറ്റ് പ്രതിപക്ഷ പാർട്ടികളും മോദിക്കെതിരെ വലിയ ആയുധമായാണ് ഇന്ധനവില വർധനയെ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഇത് രാഷ്ട്രീയ ആയുധമായിരുന്നു. എന്നാൽ, അതിനെയെല്ലാം പരാജയപ്പെടുത്തിയാണ് മോദി സർക്കാർ വീണ്ടും അധികാരം പിടിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.