തിരുവനന്തപുരം: ഓട്ടോ, ടാക്സി നിരക്കുകള്‍ വര്‍ധിപ്പിക്കണമെന്ന് ശുപാര്‍ശ. ജസ്റ്റിസ് രാമചന്ദ്രന് നായര്‍ കമ്മിഷനാണ് ശുപാര്‍ശ ചെയ്തത്. ഇന്ധനവില വന്‍തോതില്‍ വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി.
ഓട്ടോറിക്ഷ മിനിമം ചാര്‍ജ് 20 രൂപയില്‍നിന്ന് 30 രൂപയാക്കുന്നതിനാണു ശുപാര്‍ശ. ടാക്സി നിരക്ക് 150 രൂപയില്‍നിന്ന് 200 ആക്കണമെന്നും കമ്മിഷന് ആവശ്യപ്പെടുന്നു. കിലോമീറ്റര്‍ ചാര്‍ജും വര്‍ധിപ്പിക്കണം. ഓട്ടോയ്ക്ക് 12 രൂപയും ടാക്സിക്ക് 15 രൂപയും ആക്കണമെന്നാണു ശുപാര്‍ശ.
റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ യോഗം പരിഗണിച്ചേക്കും.