തിരുവനന്തപുരം: സാമൂഹിക സുരക്ഷ, വികസനം, സൗജന്യ ഇന്റർനെറ്റ്, എസ്.സി, എസ്.ടി വിഭാഗങ്ങൾക്ക് വൻ തുക വകയിരുത്തൽ തുടങ്ങി ജനക്ഷേമ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. ബജറ്റിൽ പ്രഖ്യാപിച്ച പ്രധാന പദ്ധതികൾക്കെല്ലാം കിഫ്ബിയെയാണ് (കേരള ഇൻഫ്രാ സ്ട്രക്ച്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) ധനമന്ത്രി ആശ്രയിച്ചിരിക്കുന്നത്.

ക്ഷേമ പെൻഷനുകൾ ബജറ്റിൽ വർധിപ്പിച്ചു. ജൻഡർ ബജറ്റ് അവതരിപ്പിക്കുന്നത് കൂടാതെ സ്ത്രീ സുരക്ഷയ്‌ക്കായി പ്രത്യേക പദ്ധതികളും ബജറ്റിൽ അവതരിപ്പിച്ചു. പ്രവാസി പെൻഷൻ 500 രൂപയിൽനിന്ന് 2000 രൂപയാക്കിയപ്പോൾ ക്ഷേമ പെൻഷനുകൾ 100 രൂപ വർധിപ്പിച്ച് 1,100 രൂപയാക്കി. ക്ഷീര കർഷക പെൻഷനായി 1,100 കോടിയാണ് മാറ്റിവച്ചത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങൾ

. മാർച്ച് 31ന് മുൻപ് സംസ്ഥാനത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കും. ഇതിനായി 174 കോടി രൂപ വകയിരുത്തി

. എസ്‌.സി വിഭാഗങ്ങൾക്ക് 2600 കോടി, എസ്‌.ടിക്ക് 750 കോടി

. കയർമേഖലയ്ക്ക് 128 കോടി രൂപ അനുവദിച്ചു

. കാർഷിക മേഖലയ്ക്ക് 2100 കോടി രൂപ.

. റേഷൻ സബ്‌സിഡിക്ക് 900 കോടി

. തീരദേശ പുനരധിവാസ പദ്ധതിക്ക് 150 കോടി രൂപ.

. എൻഡോസൾഫാൻ നഷ്ടപരിഹാരത്തിനായി 10 കോടി രൂപ.

. കെഎസ്ആർടിസി പുനരുദ്ധാരണത്തിന് 3000 കോടി രൂപയുടെ പാക്കേജ്.

. സ്ത്രീ സുരക്ഷയ്‌ക്ക് പ്രാധാന്യം. ഇരകളുടെ സംരക്ഷണത്തിനും പുനരധിവാസത്തിനുമായി 5 കോടി രൂപ വകയിരുത്തി.

. സ്മാർട്ട് സിറ്റികൾക്ക് 100 കോടി.

. നെല്ല് സംഭരണത്തിന് 700 കോടി രൂപ വകയിരുത്തി

. എല്ലാ സാമൂഹിക ക്ഷേമപെൻഷനുകളും 1100 രൂപയാക്കി ഉയർത്തി

. കേരള ഐടി മിഷന് 100 കോടി രൂപ, സിഡിറ്റിന് 5 കോടി

. സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പെൻഷൻകാർക്കും ആരോഗ്യ ഇൻഷുറൻസ് പദ്ധതി.

. തോട്ടിപ്പണി മുക്ത കേരളം ഉറപ്പാക്കാൻ 10 കോടി രൂപ

. ശുചിത്വമിഷന് 127 കോടി രൂപ അനുവദിച്ചു.

. അടുത്ത കാലവർഷ സമയത്ത് കേരളത്തിൽ മൂന്നു കോടി പുതിയ മരങ്ങൾ നട്ടുപിടിപ്പിക്കും.

. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി രൂപ വകയിരുത്തി

. അംഗനവാടികൾക്ക് 248 കോടി

. കിൻഫ്രയ്ക്ക് 111 കോടി രൂപ വകയിരുത്തി.

. പ്രവാസി പെൻഷൻ 500 രൂപയിൽ നിന്ന് 2000 രൂപയാക്കി.

. കണ്ണൂർ വിമാനത്താവള പദ്ധതി ഉടൻ പൂർത്തിയാക്കും.

. 25,000 കോടി രൂപയുടെ പശ്ചാത്തല സൗകര്യ വികസന പരിപാടികൾ.

. ശബരിമല മാസ്റ്റർ പ്ലാനിന് 25 കോടി രൂപ.

. വൈദ്യുതി മേഖലയ്ക്കായി 1565 കോടി രൂപ.

. പിങ്ക് കൺട്രോൾ റൂമുകൾ, സ്വയംപ്രതിരോധ പരിശീലനം തുടങ്ങിയവയ്‌ക്കായി 12 കോടി രൂപ.

. ജെൻഡർ ബജറ്റ് പുനസ്ഥാപിച്ചു

. വരൾച്ചാ ദുരിതാശ്വാസ പദ്ധതികൾക്കായി 30 കോടി

. കുടുംബശ്രീക്ക് 161 കോടി രൂപയുടെ അധികം വകയിരുത്തി.

. സ്ത്രീകൾക്കു വേണ്ടി പ്രത്യേക വകുപ്പ് 2017-18ൽ നിലവിൽ വരും.

. ഷെൽട്ടർ ഹോംസ്, ഷോർട്ട് സ്റ്റേ, വൺ സ്റ്റോപ്പ് ക്രൈസിസ് സെന്റർ തുടങ്ങിയവയ്ക്ക് 19.5 കോടി രൂപ.

. 2017-18ൽ കിഫ്ബിയിൽ നടപ്പാക്കുക 25,000 കോടി രൂപയുടെ നിർമാണപ്രവൃത്തികൾ.

. വനിതാ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് 34 കോടി രൂപ.

. പൊതുവിദ്യാലയങ്ങളിൽ 45,000 ഹൈടെക് ക്ലാസ് മുറികൾ. ഇതിന്റെ ചെലവിനായി 500 കോടി രൂപ.

. ആലപ്പുഴയിലെ ആസ്പിൻവാൾ ഫാക്ടറി ഏറ്റെടുത്ത് സാസ്കാരിക സുമുച്ചയമാക്കും. ഇതിനായി 100 കോടി രൂപ കിഫ്ബി നൽകും.

. 100 സ്കൂളുകളിൽ കൂടി സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റ് പദ്ധതി തുടങ്ങാൻ 9 കോടി രൂപ.

. കൊച്ചി ബിനാലെയ്ക്ക് രണ്ടു കോടി രൂപ. അ‍ഞ്ച് ഏക്കർ ഏറ്റെടുത്ത് ബിനാലെയ്ക്ക് സ്ഥിരം വേദി.

. 1000 യുവകലാകാരന്മാർക്ക് മാസം 10,000 രൂപ വീതം വജ്രജൂബിലി ഫെലോഷിപ്പ്.

. 2017-18ൽ വിവിധ റോഡ്, പാലം നിർമാണങ്ങൾക്കായി 1350 കോടി രൂപ.

. ഐടി മേഖലയ്ക്ക് 500 കോടി രൂപ വകയിരുത്തും.

. 12 ഐടി ഹാർ‍ഡ് വെയർ പാർക്കുകൾ ആരംഭിക്കും.

. ഐടി, ടൂറിസം രംഗത്തെ ആകെ അടങ്കൽ 1375 കോടി രൂപ.

. അക്ഷയ കേന്ദ്രങ്ങളിൽ വൈഫൈ സൗകര്യം.

. പാവപ്പെട്ട 20 ലക്ഷം കുടുംബങ്ങൾക്ക് ഇന്റർനെറ്റ് സേവനം സൗജന്യമാക്കും. മറ്റുളളവർക്ക് കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കും.

. കേരള സഹകരണ ബാങ്ക് രൂപീകരിക്കും.

. 2017-18ൽ നൂറു ചകിരി മില്ലുകൾ കൂടി ആരംഭിക്കാനായി 123 കോടി രൂപ.

. സ്കൂൾ യൂണിഫോമുകളിൽ കൈത്തറി വ്യാപിപ്പിക്കാൻ നടപടി സ്വീകരിക്കും.

. 20 കോടി രൂപ ബീഡി തൊഴിലാളി ക്ഷേമത്തിനായി ചെലവഴിക്കും.

. ഇടമലക്കുടി പഞ്ചായത്തിൽ സ്കൂൾ അനുവദിക്കും.

. ഭിന്നശേഷിക്കാർക്ക് 5 ശതമാനം ഉന്നതവിദ്യാഭ്യാസമേഖലയിൽ സംവരണം

. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി രൂപ വകയിരുത്തി

. സിവിൽ സപ്ലൈസ് കോർപ്പറേഷന് 200 കോടി രൂപയും കൺസ്യൂമർ ഫെഡിന് 150 കോടിയും വകയിരുത്തി.

. 200 പഞ്ചായത്തുകളിൽ കൂടി ബഡ്സ് സ്കൂൾ ആരംഭിക്കും. ഇതിൽ ഓരോ പഞ്ചായത്തിനും 25 ലക്ഷം വീതം നൽകും.

. ആധുനിക ശ്മശാനങ്ങൾക്ക് 100 കോടി രൂപ

. 2016-18 നുളളിൽ​ ഒരു ലക്ഷം ഭവനരഹിതർക്ക് വീട് നൽകും.

. മണ്ണ് സംരക്ഷണത്തിനും ജലസംരക്ഷണത്തിനും 150 കോടി വകയിരുത്തി

. നോട്ടുനിരോധനത്തിനെതിരായ ഏറ്റവും വലിയ പ്രതിരോധമായി കിഫ്ബി മാറും

. ആശുപത്രികൾ കൂടുതൽ രോഗിസൗഹൃദമാക്കാൻ നടപടി

. ഓട്ടിസം ബാധിച്ച കുട്ടികൾക്കായി ഓരോ ജില്ലകളിലും ഓട്ടിസം പാർക്ക്. ഇതിനായി ഏഴു കോടി രൂപ

. ഐടി, ടൂറിസം രംഗത്തെ ആകെ അടങ്കൽ 1375 കോടി രൂപ.

. കേരള ജലഗതാഗത കോർപ്പറേഷന് 22 കോടി രൂപ വകയിരുത്തി.

. ഒഎൻവി സ്മാരക സാംസ്കാരിക സമുച്ചയത്തിന് രണ്ടു കോടി രൂപ.

. മെഡിക്കൽ കോളജുകളിലെ ഡോക്ടർമാരുടെയും അനുബന്ധ ജീവനക്കാരുടെയും കുറവ് നികത്താൻ നടപടി

. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നീ രോഗങ്ങൾക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ നിന്ന് മരുന്ന് ഉറപ്പാക്കും.

. കാരുണ്യ പദ്ധതിയിൽ നിന്ന് 350 കോടി രൂപ ചികിൽസാ സഹായം നൽകും.

. അവയവമാറ്റം നടത്തിയവർക്ക് 10% വിലയ്‌ക്ക് മരുന്ന്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ