Latest News

സെര്‍ച്ച് കമ്മിറ്റിയുടെ കാര്യം ഗവര്‍ണറോട് ചോദിക്കു; മാധ്യമ വിചാരണയ്ക്ക് വിധേയമാകാന്‍ താത്പര്യമില്ല: ആര്‍. ബിന്ദു

വിസിയുടെ പുനര്‍ നിയമനം ചോദ്യം ചെയ്ത ഹര്‍ജി തള്ളിയ ഹൈക്കോടതി നടപടിയെ മന്ത്രി സ്വാഗതം ചെയ്തു

R Bindu, Kannur University Controversy

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍ നിയമനം ചോദ്യം ചെയ്ത ഹര്‍ജി തള്ളിയ ഹൈക്കോടതി ഉത്തരവിനെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു സ്വാഗതം ചെയ്തു. വിസിക്ക് തുടരാന്‍ അര്‍ഹതയുണ്ടെന്നാണ് കോടതി നടപടി വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

“കണ്ണൂര്‍ സര്‍വകലാശാല വിസി പുനര്‍ നിയമനത്തില്‍ ഏതെങ്കിലും തരത്തിലുള്ള അപാകതകള്‍ ഉള്ളതായി കേരള ഹൈക്കോടതി കണ്ടെത്തിയിട്ടില്ല. നിയമനം കോടതി അംഗീകരിച്ചു എന്നുള്ളത് വളരെ സ്വാഗതാര്‍ഹമായ കാര്യമാണ്,” ആര്‍. ബിന്ദു പറഞ്ഞു.

“സര്‍ക്കാരും ഗവര്‍ണറും തമ്മിലും, ചാന്‍സലറും പ്രൊ ചാന്‍സലറും തമ്മില്‍ നടക്കുന്ന ആശയവിനിമയങ്ങള്‍ മാധ്യമങ്ങളുടെ മുന്‍പാകെ പരസ്യമായ ചര്‍ച്ച ചെയ്യുന്നത് ധാര്‍മ്മീകതയ്ക്ക് നിരക്കുന്ന കാര്യമല്ല. അത് വളരെ ഡിപ്ലൊമാറ്റിക്കായിട്ടുള്ള ബന്ധമാണ്. അതിന്റെ മാന്യത കാത്ത് സംരക്ഷിക്കുക എന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്,” മന്ത്രി വ്യക്തമാക്കി.

“വളരെ അക്കാദമിക് മികവുള്ള ചാന്‍സലര്‍ക്ക് അദ്ദേഹത്തിന്റെ പ്രവര്‍ത്തനം തുടരാനുള്ള അനുവാദമായിട്ടാണ് കോടതി വിധിയെ സ്വീകരിക്കുന്നത്. മാധ്യമങ്ങളുടെ വിചാരണയ്ക്ക് വിധേയമാകാന്‍ ഉദ്ദേശിക്കുന്നില്ല. സെര്‍ച്ച് കമ്മിറ്റിയുടെ കാര്യം കമ്മിറ്റി പിരിച്ച് വിട്ടയാളോട് ചോദിക്കണം,” ഉന്നതവിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Also Read: കണ്ണൂര്‍ സര്‍വകലാശാല വിസി പുനർ നിയമനം സുതാര്യവും സത്യസന്ധവുമെന്ന് ഹൈക്കോടതി

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Higher education minister r bindu on kannur university controversy

The moderation of comments is automated and not cleared manually by malayalam.indianexpress.com