അധ്യാപകര്‍ക്ക് സൗകര്യപ്രദമായ വസ്ത്രം ധരിക്കാം; ഡ്രെസ് കോഡ് നിയമം ഇല്ലെന്ന് സര്‍ക്കാര്‍

ഡ്രെസ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപന മേധാവികളും മാനേജ്മെന്റുകളും അടിച്ചേല്‍പ്പിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെടുന്നതായി ഉന്നതിവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു

Teacher's Dress Code
ഫയല്‍ ചിത്രം

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് യാതൊരു നിയമവും നിലവിലില്ലെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ്. തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായ വസ്ത്രം ധരിച്ച് അധ്യാപകര്‍ക്ക് പ്രവര്‍ത്തിക്കാമെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു.

സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ അധ്യാപകരുടെ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് ചില നിര്‍ബന്ധങ്ങളും നിബന്ധനകളും അടിച്ചേല്‍പ്പിക്കുന്നതായി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അധ്യാപകര്‍ സാരി ധരിച്ച് ജോലി ചെയ്യണമെന്ന വിധത്തിലുള്ള യാതൊരു നിയമവും നിലവില്‍ ഇല്ല. ഇക്കാര്യം ഉന്നതവിദ്യാഭ്യാസ വകുപ്പ് പലതവണ ആവര്‍ത്തിച്ചിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.

ഡ്രെസ് കോഡ് സംബന്ധിച്ച് കാലാനുസൃതമല്ലാത്ത പിടിവാശികള്‍ ചില സ്ഥാപന മേധാവികളും മാനേജ്മെന്റുകളും അടിച്ചേല്‍പ്പിക്കുന്നതായി അധ്യാപകര്‍ പരാതിപ്പെടുന്നു. തൊഴില്‍ ചെയ്യാന്‍ സൗകര്യപ്രദമായതും മാന്യമായതുമായ ഏതു വസ്ത്രം ധരിച്ചും അധ്യാപകര്‍ക്ക് സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കാവുന്നതാണെന്നും ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.

Also Read: മരം മുറി ഉത്തരവ് അഡീഷണല്‍ സെക്രട്ടറി അറിഞ്ഞു തന്നെയെന്ന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Higher education department on teachers dress code

Next Story
മരം മുറി ഉത്തരവ് അഡീഷണല്‍ സെക്രട്ടറി അറിഞ്ഞു തന്നെയെന്ന് സസ്പെന്‍ഷനിലായ ഉദ്യോഗസ്ഥന്‍Mullaperiyar, Mullaperiyar Dam, Dam, Mulla Periyaar, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com