Latest News

ആർടിപിസിആർ നിരക്ക് 500 തന്നെ; ലാബുകളുടെ ആവശ്യം കോടതി തള്ളി

ഉത്തരവ് ലംഘിക്കുന്ന ലാബുകൾക്കെതിരെ നടപടി എടുക്കുന്നത് തടയണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല

covid19, coronavirus, post covid treatment, kerala high court, kerala high court on post covid treatment fee, post covid treatment fee kerala, veena george, pinarayi vijayan, covid news, kerala covid news, malayalam news, latest malayalam news,news in malayalam covid, indian express malayalam, ie malayalam

കൊച്ചി: കോവിഡ് പരിശോധന നിരക്ക് 500 രൂപയായി കുറച്ച സർക്കാർ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു. ലാബുകൾ സമർപ്പിച്ച ഹർജിയിൽ ഇടക്കാല ഉത്തരവ് നൽകാൻ കോടതി വിസമ്മതിച്ചു. ഉത്തരവ് ലംഘിക്കുന്ന ലാബുകൾക്കെതിരെ നടപടി എടുക്കുന്നത് തടയണമെന്ന ആവശ്യവും കോടതി അനുവദിച്ചില്ല. സർവ്വേ നടത്തിയ ശേഷമാണ് സർക്കാർ നിരക്ക് കുറച്ചതെന്ന് ജസ്റ്റിസ് എൻ.നഗരേഷ് വ്യക്തമാക്കി.

രാജ്യത്തെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു കേരളത്തിലെ ലാബുകൾ ഈടാക്കിയിരുന്നതെന്നും മറ്റു സംസ്ഥാനങ്ങളിൽ പരമാവധി 500 രൂപയാണെന്നും 10 ലാബുകൾ മാത്രമാണ് നിരക്ക് വർധന ചോദ്യം ചെയ്തിട്ടുള്ളതെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. വീടുകളിൽ നേരിട്ടെത്തി ആർടിപിസിആർ പരിശോധന നടത്തുന്നതിന് മൊബൈൽ സംവിധാനം ഏർപ്പെടുത്തുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. മാർക്കറ്റ് പഠനത്തിന് ശേഷമാണ് നിരക്ക് നിശ്ചയിച്ചതെന്നും പരിശോധനക്ക് 135 മുതൽ 240 രൂപ വരെ മാത്രമാണ് ചിലവ് വരുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

Read Also: എറണാകുളത്ത് കർശന നിയന്ത്രണം; ജില്ലാ അതിർത്തികൾ അടയ്ക്കും, അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ നടപടി

നിലവിലുള്ള നിരക്ക് കുറച്ചാൽ പരിശോധനയുടെ ഗുണനിലവാരം കുറയുമെന്ന് ചൂണ്ടിക്കാട്ടി തിരുവനന്തപുരത്തെ ദേവി സ്കാൻ സെൻറർ അടക്കം പത്തോളം ലാബുകളാണ് കോടതിയെ സമീപിച്ചത്.

നേരത്തെ നിരക്ക് കുറച്ച സർക്കാരിനെ കോടതി അഭിനന്ദിച്ചിരുന്നു. ആർടിപിസിആർ പരിശോധന നിരക്ക് മുൻപുണ്ടായിരുന്ന 1700 രൂപയിൽ നിന്ന് 500 രൂപയാക്കിയാണ് സർക്കാർ കുറച്ചത്. ഐസിഎംആർ അംഗീകരിച്ച ടെസ്റ്റ് കിറ്റുകൾക്ക് വിപണിയിൽ വില കുറഞ്ഞ സാഹചര്യത്തിലാണ് പരിശോധന നിരക്കും കുറച്ചത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Highcourt rejects plea against rtpcr test rate

Next Story
എറണാകുളത്ത് കർശന നിയന്ത്രണം; ജില്ലാ അതിർത്തികൾ അടയ്ക്കും, അനാവശ്യയാത്ര നടത്തുന്നവർക്കെതിരെ നടപടിcovid19, coronavirus, covid19 kerala, covid19 lockdown kerala, covid19 restrictions, covid19 restrictions police, covid19 restrictions in D category, covid19 restrictions in C category, covid19 restrictions in B category, covid19 restrictions in A category, Covid divisional zones keral police, Covid sub divisions kerala police, Covid sub divisional officers kerala police DGP Anil Kant, indian express malayalam, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
X