കൊച്ചി: സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം ഹൈക്കോടതി റദ്ദാക്കി. 2015-ൽ അന്നത്തെ സർക്കാർ കൊണ്ടുവന്ന നിയമമാണ് ചീഫ് ജസ്റ്റിസ് എസ്.മണി കുമാർ, ജസ്റ്റിസ് ഷാജി.പി. ചാലി എന്നിവരടങ്ങിയ ബെഞ്ച് ഇന്ന് റദ്ദാക്കിയത്.
സർക്കാർ ഉത്തരവ് വിവേചനപരമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കൊച്ചിയിലെ അഭിഭാഷകനായ ജസ്റ്റിൻ പള്ളിവാതുക്കലാണ് സർക്കാർ നിയമത്തിനെതിരെ കോടതിയെ സമീപിച്ചത്.
ജനസംഖ്യ പരിശോധിച്ച് അതിന് ആനുപാതികമായി ആനുകൂല്യം പുതുക്കാൻ കോടതി നിർദേശിച്ചു. നിലവിലെ അനുപാതം തയാറാക്കിയത് വേണ്ടത്ര പഠനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു.
Read Also: ലക്ഷദ്വീപിലെ ഭരണപരിഷ്കാരങ്ങള്‍; നിലപാടറിയിക്കാന്‍ കേന്ദ്രത്തിനോട് ഹൈക്കോടതി
ന്യൂനപക്ഷ വിഭാഗങ്ങൾക്കുള്ള ആനുകല്യങ്ങളിൽ 80 ശതമാനം മുസ്ലിം വിഭാഗത്തിനും ശേഷിക്കുന്ന 20 ശതമാനം മറ്റ് ന്യൂനപക്ഷ വിഭാഗങ്ങൾക്കും എന്നതായിരുന്നു നിലവിലെ അനുപാതം.