കൊച്ചി: സംസ്ഥാനത്തെ നഴ്‌സുമാര്‍ തിങ്കളാഴ്ച മുതല്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല സമരം ഹൈക്കോടതി താത്ക്കാലികമായി തടഞ്ഞു. നഴ്‌സുമാരുടെ സമരത്തിനെതിരെ എസ്‌മ(അവശ്യ സേവന നിയമം) പ്രയോഗിക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. സ്വകാര്യ ആശുപത്രി ഉടമകളുടെ ഹരജിയിലാണ് കോടതിയുടെ ഉത്തരവ്. സമരക്കാർ മനുഷ്യജീവന് വില കൽപ്പിക്കണമെന്നും ഹൈകോടതി ആവശ്യപ്പെട്ടു.
അതേസമയം, സമരത്തതിൽ വിട്ടു വീഴ്ചയില്ലെന്ന് നഴ്സുമാരും അറിയിച്ചു. കോടതിയുടെ ഉത്തരവ് അപഹാസ്യമെന്ന് യുണൈറ്റഡ് നഴ്സ്സ് അസോസിയേഷൻ പ്രതികരിച്ചു.
അനിശ്ചിത കാല സമരവുമായി നഴ്‌സുമാര്‍ മുമ്പോട്ടു പോകുന്ന സാഹചര്യത്തിലാണ് ആശുപത്രി ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ശമ്പള വര്‍ധന സര്‍ക്കാരിന്റെ പരിഗണനയിലാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഈ കാര്യവും കോടതി പരിഗണിച്ചു. ഇതു കൂടാതെ നഴ്‌സുമാരുടെ സംഘടന സമര്‍പ്പിച്ച ഹര്‍ജിയും കോടതിയുടെ പരിഗണനയിലുണ്ട്. ഇവയും തിങ്കളാഴ്ച പരിഗണിക്കും.