കൊച്ചി: കെഎസ്ആർട്ടിസിയിലെ എം പാനൽ കണ്ടക്ടർമാരെ പിരിച്ചുവിടണമെന്ന് ഹൈക്കോടതി. പത്തുവർഷത്തിൽ താഴെ സർവ്വീസ് ഉള്ളവരെയും പ്രതിവർഷം 120 ദിവസം ജോലി ചെയ്യാത്തവരെയും ഒരാഴ്ചയ്ക്കകം പിരിച്ചുവിടണമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

പിഎസ്‌സി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടും നിയമനം നടക്കുന്നില്ല എന്ന് ചൂണ്ടിക്കാണിച്ച് ഉദ്യോഗാർത്ഥികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഉത്തരവ് . നിലവിൽ 7800 പേരാണ് കെഎസ്ആർട്ടിസിയിൽ കാരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്. പിരിച്ചുവിട്ട ജീവനക്കാർക്ക് പകരം പിഎസ്എസി ലിസ്റ്റിൽ നിന്നും നിയമനം നടത്തണം​ എന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്.ഇതോടെ 3600ലേറെ ജീവനക്കാർക്ക് ജോലി നഷ്ടമാകും.

എംപാനൽ ജീവനക്കാരെ തൊഴിലാളി ക്ഷാമുണ്ടാകുമ്പോൾ ദൈനദിന പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകാനാൻ വേണ്ടി നിയമിച്ചവരാണെന്നും ഇവരെ കരാർ ജോലിക്കാരായി മാത്രം കാണാനാകില്ലെന്നാണ് കെഎസ്ആർട്ടിസിയുടെ വിശദീകരണം.

സാമ്പത്തീക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരിയും അധികമുള്ള താൽകാലീക ജീവനക്കാരെ പിരിച്ചു വിടണമെന്ന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. അത്കൊണ്ട് തന്നെ കോടതി ഉത്തരവ് സർക്കാർ നടപ്പിലാക്കാനുള്ള സാധ്യത കൂടുതലാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.