Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്
സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴ തുടരുന്നു; നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
ഇന്നും സമ്പൂര്‍ണ ലോക്ക്ഡൗണ്‍; നാളെ മുതല്‍ ഇളവുകള്‍
രാജ്യത്ത് 58,419 പുതിയ കേസുകള്‍; 7.29 ലക്ഷം പേര്‍ ചികിത്സയില്‍
ഉത്പാദനം വര്‍ധിച്ചു; ജൂലൈയില്‍ 13.5 കോടി വാക്സിന്‍ ഡോസ് ലഭ്യമാകും

ശബരിമല: വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതിയുടെ പരിഗണനയില്‍

പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയിലുണ്ട്

കൊച്ചി: ശബരിമലയുമായി ബന്ധപ്പെട്ട വിവിധ ഹര‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. തുലാമാസ പൂജ, ചിത്തിര ആട്ട വിശേഷ സമയങ്ങളില്‍ നടന്ന അക്രമ സംഭവങ്ങളെക്കുറിച്ചു സര്‍ക്കാരും ദേവസ്വം ബോർഡും ഇന്നു റിപ്പോർട്ട്‌ സമർപ്പിച്ചേക്കും.

പ്രളയാനന്തര നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലല്ലെന്ന റിപ്പോര്‍ട്ടും കോടതിയുടെ പരിഗണനയിലുണ്ട്. ശബരിമലയിലെ അടിസ്ഥാന സൗകര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് ഇന്ന് വിശദീകരണം നൽകും. ശബരിമലയിലെ അനിഷ്ട സംഭവങ്ങളില്‍ ദേവസ്വം ഓംബുഡ്മാന്റെ അന്വേഷണം ആവശ്യപ്പെട്ടതാണ് കോടതിയിലെത്തുന്ന മറ്റൊരു ഹര്‍ജി. അടിസ്ഥാന സൗകര്യ വികസനത്തിലെ പോരായ്മ ചൂണ്ടിക്കാട്ടി പിസി ജോർജ്ജ് എം.എൽ.എ സമര്‍പ്പിച്ച ഹര്‍ജിയും ദേവസ്വം ബഞ്ച് ഇന്ന് പരിഗണിക്കും.

ശബരിമലയിൽ അക്രമം നടത്തിയ പൊലീസ്കാർക്ക് എതിരെ നടപടി ആവശ്യപ്പെട്ട് ശബരിമല ആചാര സംരക്ഷണ സമിതി ചെയർമാൻ അനോജ് കുമാർ സമർപ്പിച്ച ഹരജിയിൽ പോലീസ് സത്യവാങ്‌മൂലം സമർപ്പിച്ചിരുന്നു. ശബരിമലയിൽ കുടിവെള്ളം, പ്രാഥമിക കൃത്യ നിർവഹണം എന്നിവയ്ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട് എന്നു ദേവസ്വം ബോർഡ്‌ ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രയാർ ഗോപാലകൃഷ്ണൻ സമർപ്പിച്ച ഹരജി കോടതി ഇന്ന് പരിഗണിക്കും. അഹിന്ദുക്കളെ പ്രവേശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ടി.ജി മോഹന്‍ദാസ് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതിയുടെ പരിഗണനയിലുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Highcourt considering more pleas on sabarmala issue

Next Story
പി.കെ.ശശിക്കെതിരെ നടപടി വൈകരുത്, കേന്ദ്രനേതൃത്വത്തിന് വി.എസിന്റെ കത്ത്Vanitha Mathil, Vanithaa Mathil, വനിതാ മതിൽ, വനിത മതിൽ, കാനം രാജേന്ദ്രൻ, വിഎസ്, വിഎസ് അച്യുതാനന്ദൻ,iemalayalam, ഐ ഇ മലയാളം, today news, news india, latest news, breaking news,kerala news, kerala news malayalam, കേരള വാർത്തകൾ, kerala news today, kerala news headlines, kerala news live, latest malayalam news today,malayalam news, മലയാളം വാർത്തകൾ, malayalam news live, മലയാളം വാർത്തകൾ ലൈവ്, malayalam flash news, ഇന്നത്തെ വാർത്ത, malayalam news online, വാർത്ത ചാനൽ, malayalam flash news, malayalam news online, malayalam news kerala, malayalam news live stream, malayalam news papers,
The moderation of comments is automated and not cleared manually by malayalam.indianexpress.com